Cinema

‘പത്തിരട്ടി ശക്തൻ’; ലാൽ 25 കോടി വാങ്ങുമ്പോൾ വിജയ് പ്രതിഫലമായി വാങ്ങുന്ന തുക വെളിപ്പെടുത്തി സംവിധായകൻ

രാഷ്ട്രീയ രംഗത്ത് സജീവമാകാൻ ഒരുങ്ങുന്ന നടൻ വിജയ്‌യുടെ അവസാന ചിത്രമായ ജനനായകന്റെ റിലീസുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളാണ് സിനിമാലോകത്ത് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. സെൻസർ ബോർഡ് അനുമതി നൽകാത്തതാണ് റിലീസ് വൈകുന്നതിനുള്ള കാരണം. ഇതിനുപിന്നിൽ രാഷ്ട്രീയ താൽപര്യങ്ങളുണ്ടെന്നാണ് സിനിമാരംഗത്തെ പല പ്രമുഖരും പറയുന്നത്. ഇപ്പോഴിതാ സംവിധായകൻ ആലപ്പി അഷ്‌റഫ് തന്റെ യൂട്യൂബ് ചാനലിലൂടെ വിജയ്‌യെയും മോഹൻലാലിനെയും താരതമ്യം ചെയ്തിരിക്കുകയാണ്.

തമിഴ്നാട്ടിലെ ജനങ്ങളുടെ ജീവിതത്തിലെ പ്രധാന ഘടകമാണ് സിനിമ. മോഹൻലാലിന്റെ പത്തിരട്ടി ശക്തനാണ് വിജയ്. പത്ത് മോഹൻലാൽ ഒത്തുചേർന്നാലുള്ള താരമൂല്യമാണ് അദ്ദേഹത്തിനുള്ളത്. മോഹൻലാൽ ഒരു ചിത്രത്തിന് പ്രതിഫലമായി 25 കോടി രൂപവരെ വാങ്ങുന്നുണ്ടെങ്കിൽ വിജയ് അതിന്റെ പത്തിരട്ടി 250 കോടി രൂപവരെയാണ് പ്രതിഫലമായി വാങ്ങുന്നത്. മോഹൻലാലിന്റെ ഒരു ചിത്രം ലോകം മുഴുവൻ 500 തീയേ​റ്ററുകളിലാണ് ഓടുന്നതെങ്കിൽ വിജയ്‌യുടെ ചിത്രം 5000 തീയേ​റ്ററുകളിലാണ് ഓടുന്നത്.

അമേരിക്ക, കാനഡ,യുകെ, ജപ്പാൻ, ഓസ്‌ട്രേലിയ തുടങ്ങിയ വൻരാജ്യങ്ങളിൽ കൂടാകെ സിംഗപ്പൂർ, ന്യൂസിലാൻഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലും സിനിമ കാണാൻ ആരാധകരുണ്ട്. വിജയ്‌യുടെ ജനനായകന്റെ വിദേശ വിതരണ അവകാശം വിറ്റുപോയിരിക്കുന്നത് 78 കോടി രൂപയ്ക്കാണ്. ആ ചിത്രത്തിന്റെ തമിഴ് സാറ്റ്‌ലൈറ്റ് റൈറ്റ്സ് സീ ടിവിക്ക് വിറ്റിരിക്കുന്നത് 64 കോടി രൂപയ്ക്കാണ്. ഷാരൂഖ് ഖാനെയും രജനീകാന്തിനെയും കടത്തിവെട്ടി ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനായി വിജയ് മാറി. ഒരു നടൻ ഇത്രത്തോളം ഉന്നതിയിൽ നിൽക്കുമ്പോൾ താൻ ഇനി അഭിനയിക്കാനില്ല ജനസേവനത്തിനാണെന്ന് പറഞ്ഞ ഒരാൾ പോലും മുൻപ് ഉണ്ടായിട്ടില്ല’- ആലപ്പി അഷ്‌റഫ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button