Cinema

‘വിവാഹിതനായ നടനുമായി പാർവതിക്ക് അരുതാത്ത ബന്ധം’; സത്യം വെളിപ്പെടുത്തി സംവിധായകൻ

മലയാളസിനിമയിൽ തുറന്ന അഭിപ്രായങ്ങളുള്ള നടിമാരിലൊരാളാണ് പാർവതി തിരുവോത്ത്. അടുത്തിടെ തനിക്കുണ്ടായ മോശം അനുഭവങ്ങൾ അവർ വെളിപ്പെടുത്തിയത് വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ് പാർവതിയെ എഴുത്തുകാരി മാധവിക്കുട്ടിയോട് ഉപമിച്ചിരിക്കുകയാണ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ആലപ്പി അഷ്‌റഫ് ഇക്കാര്യങ്ങൾ പങ്കുവച്ചത്.

ചില സൂപ്പർനായകൻമാർ പാർവതി തിരുവോത്തിനെ മനഃപൂർവം ഒഴിവാക്കാറുണ്ട്. അവസരങ്ങൾ നിഷേധിച്ചാൽ തന്നെ നിശബ്ദയാക്കാമെന്ന് പറയുന്നത് തെ​റ്റാണെന്ന് പാർവതി തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. സ്വയം അഭിനയം വേണ്ടെന്നു തീരുമാനമെടുക്കുന്നതുവരെ സിനിമയിൽ ഉണ്ടാകുമെന്നും അവർ പറഞ്ഞിട്ടുണ്ട്. സാഹിത്യലോകത്ത് മാധവിക്കുട്ടിക്ക് ലഭിച്ച അതേ സ്വീകാര്യതയാണ് സിനിമാലോകത്ത് പാർവതിക്കും ലഭിച്ചിട്ടുള്ളത്.

പുരുഷൻമാർ സ്ത്രീ ശരീരങ്ങളെക്കുറിച്ച് വച്ചുപുലർത്തുന്ന തെ​റ്റായ ധാരണകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് പാർവതിക്കുള്ളത്. ഇതുപോലുള്ള കാര്യങ്ങൾ തുറന്നുപറയാനുള്ള ധൈര്യം ഇവിടെ ഏത് നടിയാണ് കാണിച്ചിട്ടുള്ളത്. 2021ലെ പ്രണയം തകർന്നശേഷം അവർ മൂന്നരവർഷത്തോളം ഏകാന്ത ലോകത്തായിരുന്നു. അന്ന് പാർവതിയുടെ ഒരു സുഹൃത്ത് ഫോണിൽ രണ്ട് ഡേ​റ്റിംഗ് ആപ്പുകൾ ഇൻസ്​റ്റാൾ ചെയ്തുകൊടുത്തു. അതിൽ പാർവതിക്ക് താൽപര്യമുണ്ടായില്ല. പിന്നീട് അമേരിക്കയിൽ പോയപ്പോഴാണ് ഡേ​റ്റിംഗ് പരീക്ഷിക്കാമെന്ന് അവർക്ക് തോന്നിയത്.

അവിടെ വച്ച് ഒരു സുഹൃത്തിനെ കിട്ടി. അയാൾ ഒരു സ്​റ്റാൻഡപ്പ് കൊമേഡിയനും എഞ്ചിനീയറുമായിരുന്നു. എട്ടുമണിക്കൂറോളം അവർ ഒരുമിച്ച് ചെലവഴിച്ചു. ഇത്തരം സ്‌നേഹപ്രകടനങ്ങളാണ് തനിക്ക് കിട്ടാതെ പോയതെന്നും പാർവതി തന്നെ പറഞ്ഞിട്ടുണ്ട്.മലയാളത്തിലെ വിവാഹിതനായ ഒരു നായകനുമായി പാർവതിക്ക് അരുതാത്ത ബന്ധമുണ്ടെന്നും അത് അയാളുടെ കുടുംബജീവിതത്തെ ബാധിച്ചെന്ന തരത്തിലുള്ള ഗോസിപ്പുകൾ ഉയർന്നിരുന്നു.

നടൻമാർ, സംവിധായകൻമാർ തുടങ്ങിയവരുമായി തനിക്ക് അടുപ്പമുണ്ടായിട്ടില്ലെന്നും എന്നാൽ സിനിമാരംഗത്തെ ചില ടെക്നീഷ്യൻമാരുമായി ഡേ​റ്റ് ചെയ്തിട്ടുണ്ടെന്ന് അവർ വെളിപ്പെടുത്തിയിട്ടുണ്ട്. മുൻകാമുകൻമാരുമായി സൗഹൃദമുണ്ടെന്നും അവർ പറഞ്ഞിട്ടുണ്ട്’- ആലപ്പി അഷ്‌റഫ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button