കോമഡിയല്ല, മ്യൂസിക്കൽ ചിത്രം; മോഹൻലാലിന് ഒപ്പമുള്ള 100 -ാം ചിത്രത്തെക്കുറിച്ച് പ്രിയദർശൻ

തന്റെ നൂറാമത്തെ ചിത്രം സൂപ്പർ താരം മോഹൻലാലിനെ നായകനാക്കിയായിരിക്കുമെന്ന് സംവിധായകൻ പ്രിയദർശൻ. ചിത്രം കോമഡി ജോണറിലുള്ള ചിത്രമായിരിക്കില്ലെന്നും സംഗീതത്തിന് പ്രധാന്യം നൽകി ഒരുക്കുന്നതായിരിക്കുമെന്നും അദ്ദേഹം വെറൈറ്റി ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. തന്റെ ആദ്യ സംവിധാന സംരംഭത്തിലെ നായകൻ മോഹൻലാലായിരുന്നു. ആയിരാമത്തെ ചിത്രത്തിലും അതേ നായികക്കല്ല് പിന്തുടരാൻ കഴിയുമെന്നാണ് പ്രതീക്ഷ. അത് സിനിമ ചരിത്രത്തിൽ അപൂർവമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രിയദർശൻ ആദ്യമായി തിരക്കഥ എഴുതിയ ചിത്രത്തിലും സംവിധാന അരങ്ങേറ്റത്തിലും മോഹൻലാലായിരുന്നു നായകൻ. 1983ൽ പുറത്തിറങ്ങിയ ‘കുയിലിനെ തേടി’യാണ് പ്രിയദർശൻ തിരക്കഥയെഴുതിയ ചിത്രം. ആദ്യമായി സംവിധാനം ചെയ്ത ‘പൂച്ചയ്‌ക്കൊരു മൂക്കുത്തി’യിലും മോഹൻലാലായിരുന്നു നായകൻ. കൂടാതെ ഒട്ടേറെ ചിത്രങ്ങളിൽ പ്രിയദർശൻ മോഹൻലാലിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്.



