Cinema

‘സെറ്റല്ലേ,​ നമ്മളീ യാത്ര തുടരും’, വീഡിയോയുമായി ഭാവന

തിരുവനന്തപുരം: റാപ്പ‍ർ വേടന്റെ പ്രചാരണ ഗാനത്തിന് പിന്നാലെ പുതിയ പ്രചാരണ വീഡിയോയുമായി എൽ.ഡി.എഫ്. നടി ഭാവനയാണ് വീഡിയോയിലെ പ്രധാന ശ്രദ്ധാകേന്ദ്രം. വീണ്ടും തുടരും,​ നമ്മൾ തുടരും എന്ന ഗാനത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കുന്ന ഭാവനയുടെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ആശുപത്രികൾ,​ സ്കൂളുകൾ,​ വാട്ടർ മെട്രോ,​ ക്ഷേമ പെൻഷൻ വിതരണം തുടങ്ങിയവ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനം നടപ്പാക്കിയ വിവിധ വികസന പദ്ധതികൾ ഭാവനയുടെ ബൈക്ക് യാത്രയിലൂടെ വ്യക്തമാക്കുകയാണ് വീഡിയോയിലൂടെ ലക്ഷ്യമിടുന്നത്.സെറ്റല്ലേ… നമ്മളീ യാത്ര തുടരും എന്ന ഭാവനയുടെ വാക്കുകളിലൂടെയാമ് വീഡിയോ അവസാനിക്കുന്നത്. പെൺപോരാട്ടത്തിന് എൽ.ഡി.എഫ് സർക്കാർ 3.0 എന്ന ആശയത്തോടെ വനിതാദിനത്തിലാണ് വീഡോയ പങ്കുവച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയം. വീഡിയോ മഞ്ജു വാര്യർ ഫേസ്ബുക്കിൽ പങ്കുവച്ചു.

നേരത്തെ റാപ്പർ വേടന്റെ ‘ കാത്തിരുന്ന കാലമേ’ എന്നു തുടങ്ങുന്ന പ്രചാരണ ഗാനവും വൈറലായിരുന്നു. വയനാട് ടൗൺഷിപ്പ് പദ്ധതി,​ മത്സ്യത്തൊഴിലാളികൾ,​ ഹരിത കർമ്മ സേനാംഗങ്ങൾ എന്നിവരെ ഉൾപ്പെടുത്തി ഒന്നായി തുടരാം,​ നവകേരളത്തിലേക്ക് എന്ന ടാഗ്‌ ലൈനോടെയായിരുന്നു ഗാനം പുറത്തിറങ്ങിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button