News

‘രാജ്യത്ത് ഒരു കുട്ടിയും സുരക്ഷിതയല്ല’; ഈ കേസിൽ കുറ്റവാളികളും ഇരകളാണെന്ന് നടി

ന്യൂഡൽഹി: ആറുവയസുകാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ പ്രതികരിച്ച് ബോളിവുഡ് നടി ഭൂമി പെഡ്‌നേക്കർ. ലെെംഗികാതിക്രമം നടത്തിയാലും രക്ഷപ്പെടാനുവുമെന്ന് ആളുകൾ കരുതുന്നതായും നടി കുറിച്ചു. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു നടിയുടെ പ്രതികരണം. ഡൽഹിയിൽ പത്തും പതിമൂന്നും പതിന്നാലും വയസുള്ള കുട്ടികളാണ് ആറുവയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ഇതിൽ രണ്ട് കുട്ടികളെ പൊലീസ് അറസ്റ്റ് ചെയ്തു.

എന്താണ് ഇവിടെ നടക്കുന്നത്. ലെെംഗികാതിക്രമങ്ങൾ ചെയ്ത് രക്ഷപ്പെടാമെന്ന് കരുതുന്ന ഈ രാക്ഷസന്മാരിൽ ഭയം നിറയ്ക്കാൻ കഴിയാത്തതിനാൽ നാം പരാജയപ്പെട്ടിരിക്കുന്നു. പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ വളരെ ഹീനമായ ഒരു കാര്യം ചെയ്തത് കേട്ട് എന്റെ ഹൃദയം തകർന്നുപോകുന്നു. അവർ വളർന്ന സാഹചര്യം ഒന്ന് സങ്കൽപ്പിച്ച് നോക്കൂ. ശബ്ദമില്ലാത്തവരെ നാം ശിക്ഷിക്കുന്നു. നായ്ക്കൾ ഭീഷണിയാണെന്ന് പറഞ്ഞ് അത് സെൻസേഷണലെെസ് ചെയ്യുന്നു.

പക്ഷേ നമ്മുടെ തെരുവുകളിൽ ആറുവയസുകാരി പോലും സുരക്ഷിതയല്ല. സത്യത്തിൽ ഒരു കുട്ടിയും സുരക്ഷിതയല്ല. ഈ കേസിൽ കുറ്റവാളികളും ഇരകളാണ്. ഉണരൂ ഇന്ത്യ’ – നടി കുറിച്ചു.ജനുവരി 18നാണ് ആറുവയസുകാരി കൂട്ടബലാത്സംഗത്തിനിരയായത്. രക്തസ്രാവത്തോടെ വീട്ടിലെത്തിയ കുട്ടി ആദ്യം താൻ വഴിയിൽ വീണുവെന്നാണ് പറഞ്ഞത്. നൂഡിൽസ് വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞാണ് പെൺകുട്ടിയെ ആൺകുട്ടികൾ വിളിച്ചുകൊണ്ടുപോകുന്നത്. ശേഷം ആളൊഴിഞ്ഞ കെട്ടിടത്തിനരികിലെത്തിച്ച് അതിക്രമത്തിനിരയാക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button