Cinema

സ്വന്തം സിനിമ 100 കോടി ക്ലബ്ബിൽ, അതേ ദിവസം മറ്റൊരു 100 കോടി കരാറുമായി നിവിൻ പോളി

പുതിയ ചിത്രം ‘സർവം മായ’ നൂറ് കോടി ക്ലബ്ബില്‍ ഇടം നേടി മുന്നേറുമ്പോൾ നൂറ് കോടിയുടെ മറ്റൊരു കരാർ ഒപ്പുവച്ച് സൂപ്പർ സ്റ്റാർ നിവിൻ പോളി. ഇന്ത്യയിലെ പ്രമുഖ ചലച്ചിത്ര നിർമാണ, വിതരണ സ്ഥാപനങ്ങളിലൊന്നായ പനോരമ സ്റ്റുഡിയോസുമായാണ് 100 കോടി രൂപ ചെലവിൽ ഒന്നിലധികം മലയാള ചിത്രങ്ങൾ നിർമിക്കാനുള്ള കരാറിലാണ് നിവിൻ പോളി ഒപ്പ് വച്ചത്. പനോരമ സ്റ്റുഡിയോസിന് വേണ്ടി കുമാർ മങ്കട് പഥക്, അഭിഷേക് പഥക് എന്നിവരും ഒപ്പം നിവിൻ പോളിയും ചേർന്നാകും ഈ ചിത്രങ്ങൾ നിർമിക്കുക.

മോഹൻലാൽ–ജീത്തു ജോസഫ് ചിത്രമായ ‘ദൃശ്യം 3’യുമായുള്ള കോടികളുടെ കരാറിനു ശേഷം പനോരമ സ്റ്റുഡിയോസ് ഒപ്പ് വയ്ക്കുന്ന ഡീൽ കൂടിയാണിത്. ബോക്സ്ഓഫിസ് വിജയങ്ങൾ നേടിയ വമ്പൻ ചിത്രങ്ങളും അവാർഡുകൾ സ്വന്തമാക്കിയ മികച്ച ഉള്ളടക്കമുള്ള ചിത്രങ്ങളും ഒരുപോലെ നിർമിച്ചു കൊണ്ട്, ഇന്ത്യൻ സിനിമാ വ്യവസായത്തിലെ പ്രതിഭകൾക്കൊപ്പം നിലകൊള്ളുന്ന സിനിമാ നിർമ്മാണ കമ്പനിയാണ് പനോരമ സ്റ്റുഡിയോസ്. അരങ്ങേറ്റ ചിത്രമായ ‘ഓങ്കാര’ മുതൽ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളായ പ്യാർ കാ പഞ്ചനാമ, ദൃശ്യം, റെയ്ഡ്, ഷൈതാൻ, നിലവിൽ നിർമ്മാണത്തിലിരിക്കുന്ന ദൃശ്യം 3 എന്നിവയിലൂടെ 50 ലധികം അവാർഡുകൾ ആണ് പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയിട്ടുള്ളത്.

ശക്തമായ കഥപറച്ചിൽ, മികച്ച പ്രതിഭകളോടൊപ്പമുള്ള സഹകരണം, വാണിജ്യപരമായി ലാഭകരമായ ഉള്ളടക്കം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, പനോരമ സ്റ്റുഡിയോ മലയാള സിനിമയിൽ നടത്താൻ പോകുന്ന തങ്ങളുടെ വിപുലീകരണത്തെ ഈ സഹകരണം പ്രതിഫലിപ്പിക്കുന്നു. ഇന്ത്യയിലെയും രാജ്യാന്തര വിപണികളിലെയും പ്രേക്ഷകരെ ലക്ഷ്യമിട്ടുള്ള ഈ മൾട്ടി-ഫിലിം ഡീൽ, വ്യത്യസ്ത വിഭാഗങ്ങളിലുള്ള ചിത്രങ്ങൾ ഒരുക്കുകയും, ഉള്ളടക്കത്തെ അടിസ്ഥാനമാക്കിയുള്ള ആഖ്യാനങ്ങളെ മുഖ്യധാര സിനിമയുമായി സംയോജിപ്പിക്കുകയും ചെയ്യും.

കഥ പറച്ചിലിനും പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള സിനിമകൾക്കും മലയാള സിനിമ കൃത്യമായ ഒരു നിലവാരം സ്ഥാപിച്ചിട്ടുണ്ടെന്ന് പനോരമ സ്റ്റുഡിയോസ് ചെയർമാൻ കുമാർ മംഗത് പഥക് പറഞ്ഞു. വിശ്വാസ്യത, കഴിവ്, ജനപ്രിയത എന്നിവയെ പ്രതിനിധീകരിക്കുന്ന നിവിൻ പോളിയുമായുള്ള പങ്കാളിത്തം പനോരമ സ്റ്റുഡിയോയുടെ സ്വാഭാവിക പുരോഗതിയാണ് എന്നും അദ്ദേഹം പറഞ്ഞു. മികച്ച സിനിമയിൽ വലിയ തോതിൽ നിക്ഷേപം നടത്തുന്നതിനും ദക്ഷിണേന്ത്യയിൽ ദീർഘകാല സൃഷ്ടിപരമായ പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനുമുള്ള തങ്ങളുടെ മാർഗമാണ് ഈ സഹകരണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പനോരമ സ്റ്റുഡിയോയുമായുള്ള ഈ സഹകരണം ഒരു നടൻ എന്ന നിലയിലും നിർമാതാവ് എന്ന നിലയിലും തനിക്ക് അങ്ങേയറ്റം ആവേശകരമാണ് എന്ന് തന്റെ ആവേശം പങ്കുവെച്ചു കൊണ്ട് നടനും നിർമാതാവുമായ നിവിൻ പോളി പറഞ്ഞു. അവരുടെ കാഴ്ചപ്പാടും വ്യാപ്തിയും ഗുണനിലവാരമുള്ള സിനിമയോടുള്ള പ്രതിബദ്ധതയും, താൻ ഭാഗമാകാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള കഥകളുമായി തികച്ചും യോജിക്കുന്നു എന്നും നിവിൻ വിശദീകരിച്ചു. ഒരുമിച്ച്, വിനോദകരവും സ്വാധീനം ചെലുത്തുന്നതുമായ സിനിമകൾ സൃഷ്ടിക്കാൻ തങ്ങൾ ലക്ഷ്യമിടുന്നു എന്നും നിവിൻ കൂട്ടിച്ചേർക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button