സൽമാൻ ഖാൻ ചിത്രത്തിൽ നയൻതാര; ചിത്രീകരണം ഏപ്രിലിൽ

ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാനും ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും ആദ്യമായി സ്ക്രീനിൽ ഒന്നിക്കുന്നു. തെലുങ്ക് സംവിധായകൻ വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും പ്രധാന വേഷങ്ങളിലെത്തുന്നത്. സോഷ്യൽ മീഡിയയിലൂടെ നിർമ്മാണ കമ്പനിയായ ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ് നയൻതാരയെ ഔദ്യോഗികമായി സ്വാഗതം ചെയ്തു. ‘റാണിയെത്തി.
ഏത് വേഷവും മികച്ച രീതിയിൽ അവതരിപ്പിക്കുന്ന നയൻതാര സൽമാൻ ഖാൻ-വംശി പൈഡിപ്പള്ളി സിനിമയിൽ ജോയിൻ ചെയ്യുകയാണ്. വളരെ സ്പെഷ്യലായ ഈ സിനിമയിലേക്ക് നയൻതാരയെ സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് വലിയ സന്തോഷമുണ്ട്.’ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ സോഷ്യൽ മീഡിയിയൽ കുറിച്ചു.തിങ്കളാഴ്ചയാണ് സൽമാൻ ഖാൻ ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. സംവിധായകൻ വംശിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച താരം, ‘ദിൽ, ദിമാഗ്, ജിഗർ സെ ഏപ്രിൽ മുതൽ’ എന്നാണ് കുറിച്ചത്. ഷൂട്ടിംഗ് ഏപ്രിലിൽ ആരംഭിക്കുമെന്നാണ് സൂചന.



