‘അമ്മ രക്തം വിറ്റ് വരെ ഭക്ഷണം വാങ്ങി തന്നിട്ടുണ്ട്’;മേഘ്‌ന വിന്‍സന്റ്

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് മേഘ്‌ന വിന്‍സന്റ്. സിനിമകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും മേഘ്‌നയെ താരമാക്കുന്നത് പരമ്പരകളാണ്. ചന്ദനമഴ എന്ന ജനപ്രീയ പരമ്പരയിലൂടെയാണ് മേഘ്‌ന താരമാകുന്നത്. വലിയ ഹിറ്റായി മാറിയ പരമ്പരയിലെ മേഘ്‌നയുടെ കഥാപാത്രവും പ്രകടനവും കയ്യടി നേടി. പരമ്പരയുടെ സംപ്രേക്ഷണം അവസാനിച്ചിട്ട് കാലങ്ങളായെങ്കിലും ഈയ്യടുത്ത് ചന്ദനമഴ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരുന്നു.
പരമ്പരയിലെ രംഗങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു. പിന്നാലെ പരമ്പരയിലെ കഥാപാത്രങ്ങളുടെ പേരില്‍ ചില വിരുതന്മാര്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ തുടങ്ങുക വരെയുണ്ടായി. പഴയ സിനിമകളും പരമ്പരകളുമൊക്കെ സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കുന്നത് പതിവാണെങ്കിലും ചന്ദനമഴയുടെ കുത്തിപ്പൊക്കല്‍ സമാനതകളില്ലാത്ത തമാശകള്‍ക്കാണ് കളമൊരുക്കിയത്.
സീരിയല്‍ ലോകത്തെ ജനപ്രീയ നടിയായ മേഘ്‌നയ്ക്ക് പക്ഷെ വ്യക്തി ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ തന്റെ അമ്മയെക്കുറിച്ചുള്ള മേഘ്‌നയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. തന്റെ രക്തം വിറ്റ് വരെ അമ്മ തനിക്ക് ഭക്ഷണം വാങ്ങി തന്നിട്ടുണ്ടെന്നാണ് മേഘ്‌ന പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മേഘ്‌നയുടെ തുറന്നു പറച്ചില്‍.
”മാതാപിതാക്കള്‍ മക്കള്‍ക്ക് വേണ്ടി തെറ്റാകണം എന്നു കരുതി ഒരു തീരുമാനവും എടുക്കില്ല. അവര്‍ക്ക് ലഭിച്ചതിനേക്കാള്‍ മികച്ചത് ലഭിക്കണം എന്നേ കരുതുയുള്ളൂ. അമ്മ എന്നെ സിംഗിള്‍ മദര്‍ ആയിട്ടാണ് നോക്കിയത്. കഷ്ടപ്പെട്ടാണ് വളര്‍ത്തിയത്. ഞാനിത് ഏതോ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു. അമ്മ രക്തം വിറ്റിട്ട് വരെ എനിക്ക് സെര്‍ലാക്ക് വാങ്ങിത്തന്നിട്ടുണ്ട്. അമ്മയുടെ സുഹൃത്ത് വഴിയാണ് ഞാനിത് അറിഞ്ഞത്. അമ്മ എന്നോട് പറഞ്ഞിട്ടില്ല” എന്നാണ് മേഘ്‌ന പറയുന്നത്.
മാതാപിതാക്കള്‍ തങ്ങള്‍ എത്ര നല്ലത് ചെയ്താലും ചിലപ്പോള്‍ അവര്‍ നമുക്ക് വേണ്ടി എത്ര കഷ്ടപ്പെട്ടുzവെന്ന് പറയില്ല. അങ്ങനെ ചെയ്യുന്ന ഒരു രക്ഷിതാവ് മോള്‍ക്ക് മോശം കാര്യം നടക്കണമെന്ന് കരുതി ഒന്നും ചെയ്യുകയില്ലെന്നും മേഘ്‌ന പറയുന്നുണ്ട്.