News

എന്റെ മക്കൾ, അമ്മ വന്നു’, ആദില- നൂറയെ കെട്ടിപ്പുണർന്ന് ആര്യന്റെ അമ്മ

ബി​ഗ് ബോസ് മലയാളം സീസൺ 7 ഒൻപതാം വാരത്തിൽ എത്തി നിൽക്കുമ്പോൾ ഫാമിലി വീക്ക് നടക്കുകയാണ്. ഇന്നിതാ അനുമോൾ, ജിസേൽ, ആര്യൻ എന്നിവരുടെ വീട്ടുകാരാണ് ബി​ഗ് ബോസ് ഹൗസിലേക്ക് എത്തിയത്. ആദ്യം വന്നത് ജിസേലിന്റെ അമ്മയും പിന്നാലെ ആര്യന്റെ സഹോദരനും അമ്മയുമാണ് വന്നത്. പിന്നാലെ ആയിരുന്നു അനുമോളുടെ അമ്മയും സഹോദരിയും എത്തിയത്. ജിസേലിനോട് കലിപ്പിക്കുന്ന അമ്മയെയാണ് ഇന്ന് ഷോയിൽ കാണാനായത്.

‘നന്നായിട്ട് കളിക്കുന്നില്ല കേട്ടോ’, എന്നാണ് വന്നപാടെ ജിസേലിനോട് അമ്മ പറഞ്ഞത്. ബി​ഗ് ബോസ് നൽകിയ ടാസ്ക് ശ്രദ്ധയോടെ ചെയ്യാത്തതിനും അമ്മ കമന്റ് ചെയ്യുന്നുണ്ട്. ടാസ്കിന് പിന്നാലെ പുറത്തെത്തിയ ജിസേൽ,’അമ്മ എല്ലാവരേയും മൈൻഡ് ചെയ്തു. ആര്യനെ അവോയ്ഡ് ചെയ്തു. എന്ത്’, എന്നായിരുന്നു അമ്മയോട് ചോദിച്ചത്. ‘ഞാൻ അവനെ കണ്ടില്ല. കാല് തൊട്ടതും അറിഞ്ഞില്ലെ’ന്ന് പറഞ്ഞ് അമ്മ ഒഴിഞ്ഞ് മാറുന്നുണ്ടായിരുന്നു. പോകാൻ നേരം ആര്യന് അമ്മ അനു​ഗ്രഹവും നൽകി.

ആര്യന്റെ അമ്മയുടെ ഇടപെടൽ ബി​ഗ് ബോസ് ഷോയ്ക്ക് ഉള്ളിലും പ്രേക്ഷകർക്കിടയിലും ഏറെ ശ്രദ്ധനേടിയിട്ടുണ്ട്. പ്രത്യേകിച്ച് ആദില- നൂറ എന്നിവരോടുള്ളത്. “എന്റെ പെൺമക്കൾ. നിങ്ങളെ ഞാൻ ദത്തെടുത്തു. സത്യമായിട്ടും പറയുകയാണ്. നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും എന്റെ വീട്ടിലേക്ക് വരാം. അമ്മ വന്നിട്ടില്ലെന്ന് ഇനി പറയരുത്. അമ്മ വന്നു. എനിക്ക് പെൺകുട്ടികളെ ഭയങ്കര ഇഷ്ടമാണ്”, എന്നാണ് അമ്മ പറ‍ഞ്ഞത്. ജിസേലിനെ പറ്റി ആര്യൻ ചോദിക്കുമ്പോൾ തന്റെ ബെസ്റ്റ് ഫ്രണ്ടാണെന്നായിരുന്നു അമ്മയുടെ മറുപടി. അനുമോളുടെ പ്ലാച്ചിയെ ആര്യൻ എടുത്തതും കളിച്ചതും വർത്തമാനം പറഞ്ഞതുമെല്ലാം ഏറെ ശ്രദ്ധനേടിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button