ചേട്ടന്റെ പുന്നാര അനുജത്തി, ‘ബ്രോസ്കി’ക്ക് പിറന്നാൾ ആശംസകളുമായി വിസ്മയ മോഹൻലാൽ

സിനിമകളേക്കാളേറെ യാത്രയെ പ്രണയിക്കുന്ന നടൻ മോഹൻലാലിന്റെ പിറന്നാളായിരുന്നു ഇന്ന്. നിരവധി പേരാണ് പ്രണവിന് ഇതിനകം പിറന്നാൾ ആശംസകൾ അറിയിച്ച് എത്തിയത്. ബാല താരമായി അഭിനയ രംഗത്തെത്തിയ പ്രണവ് വലുതായ ശേഷമാണ് ഏതാനും സിനിമകൾ ചെയ്തത്. അവ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ഡീയസ് ഈറേ എന്ന ചിത്രമാണ് നിലവിൽ പ്രണവിന്റേതായി വരാനിരിക്കുന്നത്. ഇന്ന് പുറത്തിറങ്ങിയ പുതിയ പോസ്റ്റര്‍ ഏറെ ശ്രദ്ധനേടുകയും ചെയ്തിരുന്നു. ഈ അവസരത്തില്‍ അനുജത്തി വിസ്മയ മോഹൻലാല്‍ പ്രണവിന് ആശംസ അറിയച്ച് പങ്കുവച്ച പോസ്റ്റ് വൈറലായിരിക്കുകയാണ്.
ഹാപ്പി ഹാപ്പി ബർത്ത് ഡേ ബ്രോസ്കി’, എന്നാണ് വിസ്മയ മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഒപ്പം കുട്ടിക്കാലത്തും ഇപ്പോഴുമുള്ള ഇരുവരുടേയും ഫോട്ടോയും വിസ്മയ ഷെയർ ചെയ്തിട്ടുണ്ട്. നിരവധി പേരാണ് പോസ്റ്റിന് ലൈക്കുമായി രംഗത്തെത്തിയത്.
അതേസമയം, അച്ഛനും ചേട്ടനും പിന്നാലെ വിസ്മയയും സിനിമയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ആശിര്‍വാദ് സിനിമാസിന്‍റെ 37-ാം ചിത്രമാണ് ഇത്. ചിത്രത്തിന്‍റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത് ജൂഡ് ആന്തണി ജോസഫ് ആണ്. തുടക്കം എന്നാണ് സിനിമയുടെ പേര്. എഴുത്തിലും ആയോധന കലയിലും താല്‍പര്യമുള്ള ആളാണ് വിസ്മയ