താടി വടിച്ച്, മീശ പിരിച്ച് മോഹൻലാൽ; പുതിയ സിനിമ ഏതാണെന്ന് ആരാധകർ

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടൻ മോഹൻലാൽ. താരത്തിന്റെ പുതിയ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഏറെ താത്പര്യമാണ്. ഇപ്പോഴിതാ മോഹൻലാലിന്റെ പുതിയ ലുക്കാണ് ആരാധകർക്കിടയിൽ ചർച്ചയായിരിക്കുന്നത്. താടി വടിച്ച്, മീശ പിരിച്ചുള്ള മോഹാൻലാലിന്റെ പുതിയ ലുക്കാണ് ആരാധകർക്കിടയിൽ ചർച്ചവിഷയമായി മാറിയത്. ഇതിനു പ്രധാന കാരണം കഴിഞ്ഞ കുറച്ചുവർഷങ്ങളായി താടിയുള്ള ലുക്കിലാണ് ആരാധകർ താരത്തിനെ സിനിമയിലും വെള്ളിത്തിരയ്ക്ക് പുറത്തും കാണുന്നത്.
അതുകൊണ്ട് തന്നെ പുതിയ ലുക്കിൽ തങ്ങളുടെ ഇഷ്ടതാരത്തെ കണ്ട സന്തോഷത്തിലാണ് ആരാധകർ. താടി വടിച്ച്, , മീശ പിരിച്ചുവച്ചിരിക്കുന്ന മോഹൻലാലിന്റെ വിവിധ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ദിലീപ് നായകനായെത്തുന്ന ഭഭബ എന്ന ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നുണ്ടെന്നാണ് വിവരം. ഈ ചിത്രത്തിലെ ലുക്കാണ് ഇതെന്നാണ് ആരാധകർക്കിടയിൽ ഉയരുന്നത്. ഗായിക കെ.എസ് ചിത്രയ്ക്കൊപ്പം നിൽക്കുന്ന മറ്റൊരു ചിത്രവും അദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്.
അതേസമയം സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവമാണ് താരത്തിന്റെ റിലീസിന് തയ്യാറായി നിൽക്കുന്ന ചിത്രം. ഓഗസ്റ്റ് 28ന് തീയേറ്ററുകളിൽ എത്തും. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസർ പുറത്തുവന്നിരുന്നു. മറ്റൊരു സംസ്ഥാനത്തിൽ നിന്നുള്ള യുവാവ് മലയാള സിനിമയെ പ്രശംസിക്കുന്നതിൽ നിന്നുമാണ് ടീസർ ആരംഭിക്കുന്നത്. ഫഹദ് ഫാസിലിനെയാണ് തനിക്ക് ഇഷ്ടമെന്ന് യുവാവ് പറയുമ്പോൾ നല്ല സീനിയർ നടന്മാരും മലയാളത്തിൽ ഉണ്ടെന്ന് മോഹൻലാൽ പറയുന്നതാണ് ടീസറിലെ പ്രധാന ഹൈലേറ്റ്.
ദൃശ്യം 3, മഹേഷ് നാരായണൻ ചിത്രം, നടൻ ഓസ്റ്റിൻ ഡാൻ തോമസ് ആദ്യമായി സംവിധാനംചെയ്യുന്ന ചിത്രം എന്നിവയും മോഹൻലാലിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.