Cinema

‘മോഹൻലാലിനെ എളുപ്പത്തിൽ സ്വാധീനിക്കാം, മമ്മൂട്ടി അങ്ങനെയല്ല; അടുത്ത ലക്ഷ്യം സുരേഷ് ഗോപി’

മലയാള സിനിമയിലെ സ്വകാര്യ അഹങ്കാരങ്ങളെന്ന് വിശേഷിപ്പിക്കപ്പെട്ടവരാണ് നടൻമാരായ മോഹൻലാലും മമ്മൂട്ടിയും. മോഹൻലാലിന്റെ രാഷ്ട്രീയ താൽപര്യങ്ങളെക്കുറിച്ച് പലവിധത്തിലുള്ള ഊഹാപോഹങ്ങൾ ഉയർന്നുവന്നിരുന്നുവെങ്കിലും മമ്മൂട്ടിയെക്കുറിച്ച് അത്തരത്തിൽ ഒരു ചർച്ചകളും ഉണ്ടായിരുന്നില്ല. അദ്ദേഹം ഒരു ഇടതുപക്ഷ സഹയാത്രികനാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഇപ്പോഴിതാ നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ് നടൻമാരുടെ രാഷ്ട്രീയ സ്വാതന്ത്ര്യത്തെക്കുറിച്ച് തന്റെ യൂട്യൂബ് ചാനലിൽ ചില കാര്യങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ്.

ഞാൻ മനസിലാക്കിയതുവച്ച് മോഹൻലാലിന് വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുകളേയില്ല. കൂടെ കൂടുന്നവർക്കും ഒപ്പം നിൽക്കുന്നവർക്കും എളുപ്പത്തിൽ സ്വാധീനിക്കാൻ കഴിയുന്ന ഒരു വ്യക്തിത്വത്തിനുടമയാണ് അദ്ദേഹം. മോഹൻലാലിന്റെ സന്തതസഹചാരികളെല്ലാം അടിയുറച്ച ബിജെപി അനുകൂലികളാണ്. നിർമാതാവായ സുരേഷ് കുമാറും മേജർ രവിയും സംവിധായകൻ പ്രിയദർശനും ബിജെപി അനുകൂലികളാണ്.

മമ്മൂട്ടി ഇടതുപക്ഷ സഹയാത്രികനാണെങ്കിലും അദ്ദേഹത്തിന്റെ രാഷ്ട്രീയ അഭിപ്രായങ്ങളൊന്നും പൊതുമദ്ധ്യത്തിൽ വിളമ്പാറില്ല. അദ്ദേഹത്തോടൊപ്പം എപ്പോഴുമുള്ളവരാണ് നിർമാതാവായ ആന്റോ ജോസഫും നടൻ രമേശ് പിഷാരടിയും. ഇവർ രണ്ടുപേരും അറിയപ്പെടുന്ന കോൺഗ്രസ് പ്രവർത്തകർ കൂടിയാണ്. ഒപ്പം നിൽക്കുന്നവർക്കും കൂടെ കൂടുന്നവർക്കും എളുപ്പത്തിൽ സ്വാധീനിക്കാൻ കഴിയുന്ന ഒരു വ്യക്തിയല്ല മമ്മൂട്ടി. സ്വന്തം തീരുമാനങ്ങൾ മുഖം നോക്കാതെ വെട്ടിതുറന്നുപറയുന്ന വ്യക്തിയാണ് മമ്മൂട്ടി.

ആ സ്വഭാവം ശത്രുക്കളെ വിളിച്ചുവരുത്താൻ കാരണമായിട്ടുണ്ട്.തന്റെ ആരോഗ്യം പോലും വകവയ്ക്കാതെയാണ് മമ്മൂട്ടി വയനാട്ടിലെ ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പ് കാണാൻ എത്തിയത്. അതൊരു സ്വകാര്യ സന്ദർശനമായിരുന്നു. സിപിഎം ജില്ലാ സെക്രട്ടി അദ്ദേഹത്തെ അനുഗമിച്ചത് ചോദ്യം ചെയ്തത് വലിയ വിമർശനമായല്ലോ. പക്ഷെ സിപിഎം ജില്ലാ സെക്രട്ടറിയുടെ ഉദ്ദേശ ശുദ്ധിയെ മമ്മൂട്ടി ചോദ്യം ചെയ്തിട്ടില്ല. മമ്മൂട്ടി ഒരു രാഷ്ട്രീയ മുതലെടുപ്പിനായിട്ടല്ല അവിടെ എത്തിയത്. തിരഞ്ഞെടുപ്പിന്റെ ഭാഗമായിട്ടല്ല വയനാട് എത്തിയതെന്ന് മ​റ്റുള്ളവർ തെ​റ്റിദ്ധരിക്കാനായിരിക്കും അദ്ദേഹം അങ്ങനെ പ്രതികരിച്ചിട്ടുണ്ടാവുക.

ഈ സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ മമ്മൂട്ടിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം നേരിടേണ്ടി വന്നു.ഇന്നലെ വരെ ചിലയാളുകൾക്ക് മമ്മൂട്ടി വാഴ്ത്തപ്പെട്ടവനായിരുന്നു. ഇന്ന് മമ്മൂട്ടി അവർക്ക് വെറുക്കപ്പെട്ടവായി മാറിക്കഴിഞ്ഞു. എന്നാൽ മമ്മൂട്ടിയോട് മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷമ ചോദിച്ചതും വലിയ വാർത്തയായിരുന്നു. ഇനി മിക്കവാറും അടുത്ത ലക്ഷ്യം സുരേഷ് ഗോപിയായിരിക്കും. അത് കാത്തിരുന്ന് കാണേണ്ടതാണ്’- ആലപ്പി അഷ്‌റഫ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button