News

‘പുരുഷന്മാരാണ് ഏറ്റവും വലിയ ഇരകൾ’; വീ‌ഡിയോടൊപ്പം കുറിപ്പുമായി നടൻ രവി മോഹൻ

തമിഴ് നടൻ രവി മോഹനും (ജയം രവി) ഗായിക കെനീഷ ഫ്രാൻസിസും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ അടുത്തിടെയായി ഏറെ പ്രചരിക്കുന്നുണ്ട്. മുൻ ഭാര്യ ആരതി രവിയിൽ നിന്ന് വിവാഹമോചനം നേടിയതിനുശേഷം താരം കെനീഷയോടൊത്ത് പൊതുപരിപാടികളിൽ സ്ഥിരമായി പ്രത്യക്ഷപ്പെട്ടതാണ് അഭ്യൂഹങ്ങൾക്ക് കാരണം. കഴിഞ്ഞദിവസം നടൻ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങൾക്ക് വിമർശനങ്ങളും ട്രോളുകളും ഉയർന്നിരുന്നു.

ഇപ്പോഴിതിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് രവി.രവി മോഹൻ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ആൻ ഓർഡിനറി മാൻ’ എന്ന സിനിമയുടെ പൂജാ ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവച്ചതാണ് വിമർശനങ്ങൾക്ക് കാരണമായത്. കെനീഷയുമൊത്ത് പൂമാല അണിഞ്ഞുനിൽക്കുന്ന ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. അനുഗ്രഹങ്ങളോടെ പുതിയ യാത്ര തുടങ്ങുന്നുവെന്ന് കുറിച്ചുകൊണ്ടാണ് നടൻ ചിത്രങ്ങൾ പങ്കുവച്ചത്. പിന്നാലെ ഉയർന്ന വിമർശനങ്ങളിലാണ് നടന്റെ പ്രതികരണം.’നിങ്ങൾ പറയാൻ ആഗ്രഹിക്കുന്നതെല്ലാം വീണ്ടും പറയൂ.

കാരണം സ്ത്രീകൾ മാത്രമാണ് ശരിയെന്ന് നിങ്ങൾ കരുതുന്നു. പുരുഷന്മാരാണ് ഏറ്റവും വലിയ ഇരകൾ. നമ്മുടെ നീതിന്യായ വ്യവസ്ഥ പോലും അത് മനസിലാക്കുന്നു. ഒരു ദിവസം നിങ്ങൾക്കെല്ലാവർക്കും എന്റെ മനസ് മനസിലാകും. സ്നേഹിക്കുന്ന ആളുകൾക്ക് വേണ്ടി ഞാൻ എന്താണ് ചെയ്തതെന്ന് മനസിലാകും. ദയവായി ഒരാളെ ജീവിക്കാൻ അനുവദിക്കൂ. നിങ്ങളുടെ വൃത്തികെട്ട ചിന്തകൾ നിങ്ങളിൽ തന്നെ സൂക്ഷിക്കൂ. ഞാൻ എന്റെ വഴിയിലേക്ക് മടങ്ങുകയാണ്’- എന്നാണ് വീഡിയോടൊപ്പം താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button