Cinema

ദിലീപിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ഞെട്ടിച്ച് മീനാക്ഷിയുടെ പോസ്റ്റ്

മലയാളികളുടെ പ്രിയപ്പെട്ട നടൻ ദിലീപിന്റെ പിറന്നാൾ ദിനമാണ് ഇന്ന്. നിരവധിപേരാണ് ദിലീപിന് ആശംസകളുമായി സോഷ്യൽ മീഡിയയിൽഎത്തുന്നത്. അതിൽ തന്നെ മകൾ മീനാക്ഷിയുടെ ആശംസകൾ ഏറെ ശ്രദ്ധനേടുന്നുണ്ട്. ‘ഹാപ്പി ബർത്ത്‌ ഡേ അച്ഛാ’ എന്ന അടിക്കുറിപ്പോടെയാണ് മീനാക്ഷി പോസ്റ്റ് പങ്കുവച്ചത്. വിദേശരാജ്യത്ത് വച്ച് എടുത്ത ഇരുവരുടയെയും ഒരു സ്റ്റെെലിഷ് ചിത്രവും പോസ്റ്റിനൊപ്പമുണ്ട്. മീനാക്ഷിയുടെ പോസ്റ്റിന് താഴെയായി നിരവധി പേരാണ് ദിലീപിന് പിന്നാൾ ആശംസകൾ അറിയിക്കുന്നത്.

കഴിഞ്ഞ വർഷം മീനാക്ഷി തന്റെ എംബിബിഎസ് പഠനം പൂർത്തിയാക്കിയിരുന്നു. ചെന്നൈയിലെ ശ്രീ രാമചന്ദ്ര മെഡിക്കൽ കോളേജിൽ നിന്നാണ് മീനാക്ഷി എംബിബിഎസ് ബിരുദം പൂർത്തിയാക്കിയത്. ബിരുദദാന ചടങ്ങിൽ ദിലീപും കാവ്യ മാധവനും പങ്കെടുത്തിരുന്നു. ചടങ്ങിന്റെ ചിത്രങ്ങൾ അന്ന് സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. നിലവിൽ ആസ്റ്റർ മെഡിസിറ്റിയിൽ ഡോക്ടറായി ഡെർമറ്റോളജിയിൽ സ്പെഷ്യലൈസ് ചെയ്യുകയാണ് മീനാക്ഷി. സെലിബ്രിറ്റികളുടെ മക്കളിൽ മീനാക്ഷി സിനിമയിൽ നിന്നും വ്യത്യസ്തമായ ഒരു പാതയാണ് തെരെഞ്ഞെടുത്തത്.

ദിലീപിനൊപ്പം ചില പൊതുപരിപാടികളിലും ചടങ്ങുകളിലുമൊക്കെ മീനാക്ഷി പങ്കെടുക്കാറുണ്ട്. ജീവിതത്തിൽ പ്രതിസന്ധി ഘട്ടങ്ങളുണ്ടായപ്പോഴും അച്ഛന് ശക്തമായ പിന്തുണയുമായി മീനാക്ഷി കൂടെ നിന്നിരുന്നു. മീനൂട്ടിയാണ് തന്റെ ലോകമെന്നും എല്ലാ അവളാണെന്നും ദിലീപ് പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ പിറന്നാളിന് അച്ഛനോടൊപ്പമുള്ള കുട്ടിക്കാല ചിത്രമായിരുന്നു മീനാക്ഷി പോസ്റ്റ് ചെയ്തത്. ഈ വർഷത്തെ പിറന്നാൾ പോസ്റ്റിനായി ആരാധകർ കാത്തിരിക്കുന്നതിനിടെയാണ് സ്റ്റെെലിഷ് ചിത്രവുമായി മീനാക്ഷി എത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button