Cinema

‘ഭം ഭയഭരിതം’ എന്ന ശിവസ്തുതി ഗാനം പുറത്തിറക്കി മഞ്ജരി

‘ഭം ഭയഭരിതം’ എന്ന ശിവസ്തുതി ഗാനം പുറത്തിറക്കി മഞ്ജരി. സംഗീത സംവിധായകൻ രവീന്ദ്രൻ മാസ്റ്ററുടെ മകൻ സാജൻ മാധവ് ആണ് ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരിയുടെ മകൻ ദിൻ നാഥ് പുത്തഞ്ചേരിയാണ് വരികൾ എഴുതിയിരിക്കുന്നത്. സ്വർഗത്തിൽ ഇരുന്നുകൊണ്ട്, രവീന്ദ്രൻമാസ്റ്ററുടെയും, ഗിരീഷ്പുത്തഞ്ചേരിയുടെയും ആത്മാക്കൾ ഈ കൂട്ടായ്മ കണ്ടു സന്തോഷിച്ചു അനുഗ്രഹിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് മഞ്ജരി

“ഞാൻ ആദ്യമായിട്ട് ഒരു ശിവസ്തുതി സിനിമയിൽ പാടുന്നത് വടക്കുംനാഥൻ എന്ന ചിത്രത്തിലാണ്. അത് ഞാൻ വളരെ അധികം ഇഷ്ടപ്പെടുന്ന നമ്മുടെ എല്ലാവരുടെയും പ്രിയപ്പെട്ട ശ്രീ രവീന്ദ്രൻ മാസ്റ്ററുടെ സംഗീതത്തിൽ ശ്രീ ഗിരീഷ് പുത്തഞ്ചേരി എഴുതിയ വരികൾക്കാണ് പാഹിപരം പൊരുളെ എന്ന പാട്ട്‌ ഞാൻ പാടുന്നത്. ശിവരാത്രി ആയതുകൊണ്ട് ഒരു ശിവസ്തുതി ,ശിവതാണ്ഡവം എന്ന രീതിയിൽ ചെയ്യണം എന്നെനിക്ക് തോന്നിയാപ്പോൾ എന്റെ മനസ്സിൽ ആദ്യം വന്നത് രവീന്ദ്രൻ മാസ്റ്ററുടെ മകൻ സാജൻ മാധവ് ന്റെ പേരാണ്.” മഞ്ജരി പറയുന്നു.

“അദ്ദേഹത്തിന്റെ മനോഹരമായ സംഗീതത്തിൽ മഹോഹരമായ വരികൾ എഴുതാൻ ആദ്യം മനസ്സിൽ വന്നത് ഗിരീഷ് പുത്തഞ്ചേരി സാറിന്റെ മകൻ ദിൻ നാഥ് പുത്തഞ്ചേരിയുടെ പേരാണ്. ഇത് ഒരു ശിവതാണ്ഡവം ആണ്. അതു മനോഹരമായ രീതിയിൽ സാജന്റെ സംഗീതത്തിൽ ദിൻ നാഥ് ന്റെ വരികൾക്ക് ഞാൻ പാടി. ഒരു കാര്യം കൂടി, സ്വർഗത്തിൽ ഇരുന്നുകൊണ്ട്, രവീന്ദ്രൻമാസ്റ്ററുടെയും, ഗിരീഷ്പുത്തഞ്ചേരി സാറിന്റെയും ആത്മാക്കൾ ഈ കൂട്ടായ്മ കണ്ടു സന്തോഷിച്ചു അനുഗ്രഹിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.” മഞ്ജരി കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button