കാൻസർ രോഗനിർണയത്തെ കുറിച്ച് മനീഷ കൊയ്രാള

ബോളിവുഡിന്റ എക്കാലത്തെയും പ്രിയ താരമാണ് മനീഷ കൊയ്രാള. ഇപ്പോഴിതാ ലണ്ടനിലെ താജ് 51 ബക്കിംഗ്ഹാം ഗേറ്റിലെ ദി ചേമ്പേഴ്സിൽ ഹിയർ & നൗ 365 സംഘടിപ്പിച്ച ഒരു പരിപാടിയിൽ മനീഷ പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധനേടുന്നത്. കാൻസറിനെ താൻ അതിജീവിച്ച വഴികളും
തന്റെ ജീവിത യാത്രയെക്കുറിച്ചുള്ള വൈകാരികവും പ്രചോദനാത്മകവുമായ ചിന്തകളാണ് താരം പങ്കുവെച്ചെത്തിയത്. 2012 ൽ അണ്ഡാശയ അർബുദം കണ്ടെത്തിയ താരം, താൻ ആദ്യമായി ആ വാർത്ത കേട്ട നിമിഷത്തെ കുറിച്ചാണ് വാചാലയായത്.
രോഗ വാർത്ത ആദ്യം കേട്ടപ്പോൾ താൻ മരിക്കാൻ പോകുകയാണെന്ന് തോന്നിയെന്നും, എന്നാൽ ദൈവകൃപയാൽ അങ്ങനെ ഒന്നും സംഭവിച്ചില്ലെന്നും താരം പറഞ്ഞു. താൻ വീണ്ടും ജീവിക്കാൻ പഠിച്ചു എന്നും അവർ വേദിയിൽ കൂട്ടിച്ചേർത്തു. അതേസമയം അടുത്തിടെയാണ് ബ്രാഡ്ഫോർഡ് സർവ്വകലാശാല താരത്തിന് ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചത്, എന്നാൽ അവസാനാമായി മനീഷ സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത് സഞ്ജയ് ലീല ബൻസാലിയുടെ നെറ്റ്ഫ്ലിക്സ് പരമ്പരയായ ഹീരമാണ്ടി: ദി ഡയമണ്ട് ബസാറിലാണ്, സീരിസിൽ മല്ലികജാൻ എന്ന കഥാപാത്രത്തെയായിരുന്നു മനീഷ അവതരിപ്പിച്ചത് . മികച്ച പ്രശംസയായിരുന്നു താരം കഥാപാത്രത്തിലൂടെ നേടിയത്.