News
പകൽഹാം ഭീകരാക്രമണ കേസിൽ അഭിമാനമായി മലയാളി എൻ. ഐ. എ ഉദ്യോഗസ്ഥൻ

തിരുവനന്തപുരം : രാജ്യത്തെ ഞെട്ടിച്ച തീവ്രവാദ ആക്രമണമായിരുന്നു കാശ്മീരിലെ പകൽഹാമിൽ ഇന്ത്യ നേരിട്ടത്. ഇന്ത്യയിലെ ടൂറിസ്റ്റുകളെ തലങ്ങും വിലങ്ങും വെടിവെച്ചുകൊന്ന ഭീകരർക്കെതിരെ പാക്ക് മണ്ണിലെ ഭീകര കേന്ദ്രങ്ങളെ നശിപ്പിച്ചാണ് ഇന്ത്യൻ സേന മറുപടി നൽകിയത്. എന്നാൽ ഭീകരർക്ക് ഇന്ത്യയിലേക്ക് കടക്കാനും അവർക്ക് താമസ സൗകര്യവും സഹായങ്ങളും ഒരുക്കിയവരെ എൻഐഎ സംഘം പിടികൂടിയിരുന്നു.
ആ എൻ. ഐ. എ സംഘത്തിൽ മലയാളിയായ ഒരു പോലീസ് ഉദ്യോഗസ്ഥനും ഉണ്ടായിരുന്നു എന്നതാണ് കേരള പോലീസിന് അഭിമാനമാകുന്നത്. കേരള പോലീസിലെ സർക്കിൾ ഇൻസ്പെ ക്ടറായ ആർ എസ് ശ്രീകാന്ത് ആണ് എൻഐഎ സംഘത്തിലെ മലയാളിയായ കേരള പോലീസിന്റെ അഭിമാന താരം. ഡെപ്യൂട്ടേഷനിൽ എൻ ഐ എയിൽ എത്തിയ ശ്രീകാന്ത് നിരവധി അന്വേഷണങ്ങൾക്ക് ചുക്കാൻ പിടിച്ച പോലീസ് ഉദ്യോഗസ്ഥനാണ്.