Cinema
വൻ മോക്കോവറിൽ മലയാള താരം; പാർവതി തിരുവോത്ത്

നോട്ട് ബുക്ക് എന്ന സിനിമയിലൂടെ മലയാള സിനിമാസ്വാദകർക്ക് സുപരിചിതയായി മാറിയ ആളാണ് പാർവതി തിരുവോത്ത്. പിന്നീടൊരു ഇടവേളയ്ക്ക് ശേഷം തമിഴ് അടക്കമുള്ള ഭാഷാ സിനിമകളിൽ നായികയായി എത്തിയ പാർവതി മലയാള സിനിമയിൽ ഒട്ടനവധി മികച്ച സിനിമകൾ സമ്മാനിച്ചു. തന്റെ നിലപാടുകൾ ആരോടായാലും തുറന്ന് പറയാൻ മടി കാണിക്കാത്ത പാർവതി ഇന്ന് ബോളിവുഡിലും തിളങ്ങാനുള്ള ഒരുക്കത്തിലാണ്. ഹൃത്വിക് റോഷൻ നിർമിക്കുന്ന സീരീസിലാണ് പാർവതി ഇപ്പോൾ അഭിനയിക്കുന്നത്.
സീരീസിന്റെ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്നതിനിടെ സോഷ്യൽ മീഡിയയിൽ പാർവതി പങ്കുവച്ച ഒരുകൂട്ടം ഫോട്ടോകൾ ഏറെ ശ്രദ്ധനേടുകയാണ്. വൻ മേക്കോവറിലാണ് പാർവതി ഫോട്ടോകളിൽ ഉള്ളത്. ‘അവിടെ.. അവൾ ഉദിക്കുന്നു’, എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോകൾ പുറത്തുവിട്ടിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ ഇത് പാർവതി ആണോ എന്ന ചോദ്യം ഉയർത്തുന്ന തരത്തിലാണ് മേക്കോവർ.



