# malayalamtv.in > Malayalam Television News ## Posts - ['വിപിൻ ലാലിന് വൈറലാകണം, രേണുവിനെ വെച്ച് അവാർഡ് സിനിമ ഒന്നുമല്ലല്ലോ എടുക്കുന്നത്'; സായ് കൃഷ്ണ](https://malayalamtv.in/vipin-lal-wants-to-go-viral-its-not-like-the-film-is-taking-home-an-award-with-renu-sai-krishna/): വിപിൻ ലാൽ എന്ന സംവിധായകന്റെ ആൽബത്തിൽ അഭിനയിക്കാൻ ചെന്ന തനിക്ക് പല ദുരനുഭവങ്ങളും ഉണ്ടായതായി രേണു സുധി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ശരീരം പ്രദർശിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാനും കംഫേർട്ടബിൾ അല്ലാത്ത ഇന്റിമേറ്റ് സീനുകളിൽ അഭിനയിക്കാനും സംവിധായകൻ നിർബന്ധിച്ചെന്നാണ് രേണു വെളിപ്പെടുത്തിയത്. പിന്നാലെ രേണുവിനെതിരെ വിപിൻ ലാലും രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇൻഫ്ളുവൻസറും വ്ളോഗറുമായ സായ് കൃഷ്ണ. ”വൈറൽ ആകണം എന്ന ഉദ്ദേശം മാത്രമെ വിപിൻ ലാലിനുള്ളൂ. രേണു സുധിയെ വെച്ച് വൈറലാവുകയാണെങ്കിൽ കുറച്ച് കൂടി നല്ലതാണല്ലോ. രേണുവിനെ വെച്ച് അവാർഡിന് അയക്കാനുള്ള സിനിമ ഒന്നുമല്ലല്ലോ എടുക്കുന്നത്. റീൽസും മറ്റും ഇട്ട് ശ്രദ്ധ നേടാൻ തന്നെയല്ലേ ശ്രമം? രേണു മദ്യം വാങ്ങിപ്പിച്ചുവെന്ന് ഇയാൾ പറയുന്നത് കേട്ടു. മദ്യം ചോദിച്ചാൽ വാങ്ങി തരാൻ കഴിയില്ലെന്ന് പറഞ്ഞ് അപ്പോൾ തന്നെ വേറെ ആളെ വിളിച്ച് അഭിനയിപ്പിക്കണം. സെറ്റിൽ വെച്ച് രേണു ബഹളം വെച്ചത് ഏതോ ഒരു സീൻ‌ ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞാണെന്നാണ് വീഡിയോ കണ്ടപ്പോൾ … - [ഇത് പെണ്ണുകരുത്തിന്റെ കൂടി കഥ; “പേട്രിയറ്റിന്റെ” വിഷു സ്പെഷ്യൽ പോസ്റ്റർ പുറത്തിറങ്ങി](https://malayalamtv.in/this-is-a-story-of-womens-empowerment-vishu-special-poster-of-patriot-released/): കൊച്ചി: മലയാള സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം “പേട്രിയറ്റിന്റെ” വിഷു സ്പെഷ്യൽ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങൾക്ക് മുൻതൂക്കം നൽകുന്ന പോസ്റ്ററാണ് അണിയറപ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്. ഏറെക്കാലത്തിന് ശേഷം മലയാള സിനിമയിൽ ശക്തമായ സ്ത്രീ സാന്നിധ്യമുള്ള ഒരു ചിത്രമായിരിക്കും ‘പേട്രിയറ്റ്’ എന്ന സൂചനയാണ് പുതിയ പോസ്റ്റർ നൽകുന്നത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം മെയ് 1-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. പതിനെട്ട് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, രാജീവ് മേനോൻ തുടങ്ങി വൻ താരനിരയാണ് ഈ ചിത്രത്തിനായി അണിനിരക്കുന്നത്. ഇതിനോടകം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ സോഷ്യൽ മീഡിയയിൽ വലിയ തരംഗമായിരുന്നു. മദ്രാസ് കഫേ, പത്താൻ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ പ്രകാശ് ബെലവാടിയും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനി, … - [കഷ്‌ടകാലം ഒഴിയാതെ ജനനായകൻ; ചിത്രം കേബിൾ ചാനലിൽ പ്രദർശിപ്പിച്ചു](https://malayalamtv.in/jananayakam-a-hero-who-endures-hardships-the-film-was-screened-on-a-cable-channel/): ചെന്നൈ: വിജയ്‌യുടെ പുറത്തിറങ്ങാനിരിക്കുന്ന ‘ജനനായകൻ’ എന്ന ചിത്രത്തിന്റെ വ്യാജപതിപ്പ് കേബിൾ ചാനലിൽ സംപ്രേഷണം ചെയ്‌തു. ഏപ്രിൽ 11നാണ് ചിത്രം കോയമ്പത്തൂരിലെ ഒരു പ്രാദേശിക കേബിൾ ചാനലിലൂടെ നിയമവിരുദ്ധമായി സംപ്രേഷണം ചെയ്‌തത്. സംഭവത്തിൽ ചാനലുടമയെ പൊലീസ് അറസ്റ്റ് ചെയ്‌തു. ചിത്രം ഓൺലൈനിലൂടെ ചോർന്നതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനിടെയാണ് കേബിൾ ചാനലിലൂടെ പ്രദർശിപ്പിച്ചത്. കോയമ്പത്തൂർ കരുമത്താംപട്ടി സ്വദേശിയും ‘രാശി പ്രൈം മൂവി’ എന്ന ചാനലുടമയുമായ എസ് പളനിസാമി (44) ആണ് അറസ്റ്റിലായത്. വിജയ്‌യുടെ രാഷ്‌ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ കോയമ്പത്തൂർ ഈസ്റ്റ് യൂണിറ്റ് ഡെപ്യൂട്ടി സെക്രട്ടറി മോഹനപ്രിയ നൽകിയ പരാതിയെത്തുടർന്നാണ് പൊലീസ് നടപടി സ്വീകരിച്ചത്.പരാതി ലഭിച്ചയുടൻ കോയമ്പത്തൂർ ജില്ലാ പൊലീസ് സൂപ്രണ്ട് കെ കാർത്തികേയൻ അന്വേഷണത്തിനായി രണ്ട് പ്രത്യേക സംഘങ്ങൾ രൂപീകരിച്ചു. അന്വേഷണത്തിൽ ചിത്രം അനധികൃതമായി കൈക്കലാക്കി പൊതുജനങ്ങൾത്ത് മുമ്പിൽ പ്രദർശിപ്പിച്ചതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പളനിസാമിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. ചാനൽ ഓഫീസിൽ നിന്ന് കമ്പ്യൂട്ടറുകൾ, അഞ്ച് ഹാർഡ്‌ഡിസ്‌കുകൾ, മറ്റ് ഇലക്‌ട്രോണിക് … - [അന്ന് മണി പറഞ്ഞത് നൊമ്പരപ്പെടുത്തുന്ന സത്യം](https://malayalamtv.in/the-shocking-truth-that-mani-said-that-day/): ജാതി അതിക്ഷേപത്തെതുടർന്ന് ജീവനൊടുക്കിയ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബി ഡി എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതികരണവുമായി ചലചിത്ര സംവിധായകൻ വിനയൻ. നിതിൻ രാജിന്റെ മരണ വാർത്ത കേട്ടപ്പോൾ മുമ്പ് കലാഭവൻ മണി സ്‌കൂളിൽ ജാതിയതിക്ഷേപം നേരിട്ടത് തന്നോടു പറഞ്ഞത് ഓർത്തു പോയെന്ന് വിനയൻ ഫേസ്‌ബുക്കിൽ കുറിച്ചു. നിതിൻ രാജിന്റെ മരണ വാർത്ത കേട്ടപ്പോൾ നേരത്തേ കലാഭവൻ മണി പറഞ്ഞ വാക്കുകൾ ഓർത്തു പോയി. മണി ഫലിത രൂപേണ പറഞ്ഞതെങ്കിലും നൊമ്പരപ്പെടുത്തുന്നതായിരുന്നു ആ വാക്കുകൾ. കരുമാടിക്കുട്ടന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ചായിരുന്നു. കൂട്ടനാട്ടിലെ അധസ്ഥിതനായ ചെറുമന്റെ കഥയായിരുന്നല്ലോ ആ സിനിമയിൽ പറഞ്ഞത്. ഒരു സീനിന്റെ ഷൂട്ടിംഗ് ഡിസ്‌കഷനിടയിൽ മണി പറഞ്ഞു.. ‘ഇപ്പൊ നമ്മുടെ നാട്ടിൽ ജാതിയുടെം നിറത്തിന്റേം പേരിൽ വേർതിരിവ് ഒന്നുമില്ലന്നേ.. നാടാകെ മാറീന്നാ സ്‌കൂളിലെ മാഷുമാരു പോലും പഠിപ്പിക്കുന്നേ.. പക്ഷെ ഒരു പ്രശ്നമുണ്ടു സാറേ..അന്ന് ക്ലാസിൽ പരീക്ഷേടെ റിസൾട്ട് വരുമ്പോൾ എനിക്കെന്നും മാർക്കു കുറവായിരിക്കും.. മിക്കവാറും ഞാൻ സംപൂജ്യനാണ്.. മാർക്കില്ലാത്തവരെ … - [ശ്രീനാഥ് രാജേന്ദ്രനുമായി വേര്‍പിരിയാനുള്ള കാരണം പറഞ്ഞ് ഗൗതമി നായര്‍](https://malayalamtv.in/gautami-nair-reveals-the-reason-for-her-breakup-with-srinath-rajendran/): വ്യക്തിപരമായ തീരുമാനങ്ങള്‍ സ്വതന്ത്രമായി എടുക്കാന്‍ തന്നെ സഹായിച്ച കുടുംബ സാഹചര്യങ്ങളെക്കുറിച്ച് നടി ഗൌതമി നായര്‍. സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനുമായി വേര്‍പിരിയാനുള്ള തീരുമാനം തങ്ങള്‍ ഇരുവരും ചേര്‍ന്ന് എടുത്തതാണെന്നും കൈ കൊടുത്താണ് തങ്ങള്‍ പിരിഞ്ഞതെന്നും ഗൌതമി നായര്‍ പറയുന്നു. താന്‍ അഭിനയിച്ച പുതിയ ഒടിടി സിരീസ് ആയ കാക്കി സര്‍ക്കസിന്‍റെ പ്രീമിയറിനോട് അനുബന്ധിച്ച് മൂവ് വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. മുന്‍ പങ്കാളിയെക്കുറിച്ച് എപ്പോഴും ബഹുമാനത്തോടെ സംസാരിക്കുന്ന രീതി എങ്ങനെ കിട്ടിയെന്ന ചോദ്യത്തിന് ഗൌതമിയുടെ പ്രതികരണം ഇങ്ങനെ- “സൈക്കോളജി (പഠിച്ചത്) കുറച്ച് പ്രയോജനം ചെയ്തു കാണും. പിന്നെ വീട്ടിലെ സാഹചര്യം കണ്ടാണല്ലോ നമ്മള്‍ ഓരോരുത്തരും വലുതാവുന്നത്. എന്‍റെ വീട്ടില്‍ പൊതുവെ ഒരു കാര്യവും അവര്‍ അങ്ങനെ വലിയ സംഭവം ആക്കാറില്ല. നമ്മള്‍ ഒരു കാര്യം ചെയ്ത് ശരിയായില്ല. അത് കറക്റ്റ് ചെയ്യുക എന്നുള്ള രക്ഷിതാക്കളുടെ ഒരു ഉത്തരവാദിത്തം ഉണ്ട്. പക്ഷേ അതിനെച്ചൊല്ലി വൈകാരികമായ കൂടുതല്‍ പ്രതികരണങ്ങള്‍ ഒന്നുമില്ല. എനിക്കും ചേച്ചിക്കും … - [ഒന്നില്‍ പേരന്‍റിംഗ്, രണ്ടില്‍ സാഹോദര്യം, അപ്പോള്‍ മൂന്നാം ഭാഗത്തിലോ? 'വാഴ 3' വരുന്നു](https://malayalamtv.in/parenting-in-one-brotherhood-in-two-so-what-about-the-third-part-vazha-3-is-coming/): ഇന്ത്യന്‍ സിനിമയില്‍ ഇത് ഫ്രാഞ്ചൈസികളുടെ പുഷ്കല കാലമാണ്. പല ഭാഗങ്ങളായി വിടര്‍ത്തിയെടുക്കാന്‍‌ സ്കോപ്പ് ഉള്ള വിഷയങ്ങള്‍‌ക്ക് ഏത് ഇന്‍ഡസ്ട്രിയിലും ഇപ്പോള്‍ ഡിമാന്‍ഡ് കൂടുതലാണ്. മലയാളത്തിലും അങ്ങനെ തന്നെ. മലയാളത്തില്‍ സമീപകാലത്ത് വിജയിച്ച, വിജയം നേടിക്കൊണ്ടിരിക്കുന്ന മൂന്ന് ചിത്രങ്ങള്‍ മുന്‍പ് ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളുടെ തുടര്‍ച്ചകള്‍ തന്നെ. ആട് 3, വാഴ 2, മോഹിനിയാട്ടം എന്നിവയാണ് അവ. ഇതില്‍ ആടിന് തുടര്‍ച്ച ഉണ്ടാവുമെന്ന് അണിയറക്കാര്‍ നേരത്തേ അറിയിച്ചിരുന്നു. ഇപ്പോഴിതാ വന്‍ വിജയം നേടിയ വാഴ 2 നും തുടര്‍ച്ച ഉണ്ടാവുമെന്ന് ഉറപ്പായിരിക്കുകയാണ്. ഇത് സംബന്ധിച്ച ഒഫിഷ്യല്‍ പ്രഖ്യാപനവും എത്തിക്കഴിഞ്ഞു. വാഴ രണ്ട് ഭാഗങ്ങളുടെയും രചയിതാവും സഹ നിര്‍മ്മാതാവുമായ വിപിന്‍ ദാസ് ആണ് വാഴയ്ക്ക് ഒരു മൂന്നാം ഭാഗം ഉണ്ടാവുമെന്ന് അറിയിച്ചിരിക്കുന്നത്. മൂന്ന് വിരലുകള്‍‌ ഉയര്‍ത്തി പിടിച്ചിരിക്കുന്ന തന്‍റെ ചിത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ വിപിന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ വിപിന്‍റെ വിരലുകളാണ് ഫോക്കസില്‍ ഉള്ളത്. വാഴ വളരുന്നു എന്ന് ഒപ്പം കുറിച്ചിട്ടുമുണ്ട്. ഒപ്പം എല്ലാവരെയും നാളെ കാണാമെന്നും. … - ['വൈരാഗ്യം തീർക്കുന്നത് പോലെയായിരുന്നു ജഗതിയുടെ പെരുമാറ്റം, നസ്രിയയെ കണ്ടുപഠിക്കാൻ ഒരു ഉപദേശവും ](https://malayalamtv.in/jagathys-behavior-was-like-settling-a-dispute-he-didnt-give-any-advice-to-nazriya-to-learn-from-her/): ആങ്കർ രഞ്ജിനി ഹരിദാസിനെ കുറിച്ച് ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകൾ ചർച്ചയാവുന്നു. മുൻപ് ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയുടെ ഗ്രാൻഡ് ഫിനാലെയിൽ വച്ച് ജഗതി ശ്രീകുമാർ രഞ്ജിനിയെ അപമാനിച്ച സംഭവത്തെ ചൂണ്ടിക്കാട്ടിയാണ് ആലപ്പി അഷ്‌റഫ് സംസാരിച്ചത്. ആരോടോ വൈരാഗ്യം തീർക്കുന്ന പോലെയായിരുന്നു ജഗതിയുടെ അന്നത്തെ പെരുമാറ്റമെന്ന് പറഞ്ഞ ആലപ്പി അഷ്‌റഫ്, അധിക്ഷേപിച്ച് കയ്യടി വാങ്ങി ജഗതി ആനന്ദം കൊണ്ടപ്പോൾ രഞ്ജിനിയുടെ ഹൃദയം വേദന കൊണ്ട് പിടയുകയായിരുന്നുവെന്നും കൂട്ടിച്ചേർത്തു. “ഒരുപാട് സന്തോഷങ്ങളും സൗഭാഗ്യങ്ങളും സ്റ്റാർ സിങ്ങറിൽ നിന്നും രഞ്ജിനി ഹരിദാസിന് ലഭിച്ചിട്ടുണ്ടെങ്കിലും ഹൃദയവേദനയും അപമാനവും നൽകുന്ന ഒരു അനുഭവം അവിടെ നിന്നും അവർക്ക് ലഭിച്ചിട്ടുണ്ട്. അത് ആദരണീയനായ കലാകാരൻ ജഗതീ ശ്രീകുമാറിൽ നിന്നുമാണ്. ജഗതി ആ വേദിയിൽ വെച്ച് അവരോട് കാണിച്ചത് തികച്ചും അവിവേകമായിരുന്നു, അവഹേളനവും ആയിരുന്നു. അതിഥിയായി എത്തുന്നയാള്‍ ആങ്കറെ അവഹേളിക്കുന്ന രംഗം അന്നോളം കേരളം കണ്ടിട്ടേയില്ല. അവരോട് എന്തോ വൈരാഗ്യം തീർക്കുന്നത് പോലെയായിരുന്നു ജഗതിയുടെ പെരുമാറ്റം. ജഗതി അവരിൽ … - [കിടപ്പറ പങ്കിടാത്ത ഏതെങ്കിലും ഒരു നടിമാരുണ്ടോ? ആ അഭിമുഖം ചർച്ചയായി](https://malayalamtv.in/are-there-any-actresses-who-dont-share-a-bedroom-that-interview-became-a-topic-of-discussion/): മോഹൻലാലിനെയും മമ്മൂട്ടിയെയും താരരാജക്കൻമാരാക്കിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് തൂലിക ചലിപ്പിച്ച തിരക്കഥാകൃത്താണ് ഡെന്നിസ് ജോസഫ്. 1985ൽ ജേസി സംവിധാനംചെയ്ത ‘ഈറൻ സന്ധ്യ’ യിലൂടെയാണ് ഡെന്നീസ് ചലച്ചിത്രരംഗത്ത് എത്തിയത്. ഭൂമിയിലെ രാജാക്കന്മാർ, ശ്യാമ, ചെപ്പ്, സംഘം, നായർസാബ്, നമ്പർ 20 മദ്രാസ് മെയിൽ, കിഴക്കൻ പത്രോസ്, വജ്രം, പത്താം നിലയിലെ തീവണ്ടി തുടങ്ങിയ സൂപ്പർ ഹിറ്റുകളും ഡെന്നീസ് ജോസഫിന്റെ തൂലികയിൽ പിറന്നു. ഇപ്പോഴിതാ ഡെന്നീസ് ജോസഫിന്റെ ജീവിതത്തിലെ ചില കാര്യങ്ങൾ തുറന്നുപറയുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. ആലപ്പി അഷ്റഫിന്റെ വാക്കുകളിലേക്ക്’പ്രശസ്ത ചലച്ചിത്ര താരം ജോസ് പ്രകാശിന്റെ ഇളയ സഹോദരിയുടെ പുത്രനാണ് ഡെന്നീസ് ജോസഫ്. അദ്ദേഹം പഠിച്ചതാകട്ടെ, സിനിമയെയും കലയുമായും യാതൊരു ബന്ധവുമില്ലാത്ത ഫാർമസി കോഴ്സാണ്. എന്നാൽ തന്റെ അമ്മാവന്മാരായ ജോസ് പ്രകാശും പ്രേം പ്രകാശും തിരഞ്ഞെടുത്തത് സിനിമാ ജീവിതമായതുകൊണ്ടാവാം ഡെന്നീസും ആ വഴിയിലേക്ക് തിരിഞ്ഞത്. അടുത്ത സുഹൃത്തായിരുന്ന ഗായത്രി അശോകനും അന്തരിച്ച ന്യൂസ് ഫോട്ടോഗ്രാഫർ വിക്ടർ ജോർജും ക്യാമറാമാൻ സണ്ണി ജോസഫുമൊക്കെ സിനിമയിലേക്ക് … - [പ്രശസ്ത ഗായിക ആശ ഭോസ്‌ലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു](https://malayalamtv.in/famous-singer-asha-bhosle-admitted-to-hospital/): മുംബൈ: ഇതിഹാസ ഗായിക ആശ ഭോസ്‌ലെയെ ഹൃദയസ്തംഭനത്തെ തുടർന്ന് മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ കുറച്ചു മാസങ്ങളായി വാർധക്യസഹജമായ വിവിധ ആരോഗ്യപ്രശ്നങ്ങൾ ആശ ഭോസ്‌ലെയെ അലട്ടിയിരുന്നു. നിലവിൽ മുംബൈയിലെ പ്രശസ്തമായ ബ്രീച്ച് കാൻഡി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ ചികിത്സ തുടരുകയാണെ്. ആരോഗ്യനിലയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. - ['അത് ഞാന്‍ പഠിച്ചത് അദ്ദേഹത്തില്‍ നിന്ന്'; മോഹന്‍ലാലിനെക്കുറിച്ച് തമിഴ് നടന്‍ ഭരത്](https://malayalamtv.in/i-learned-that-from-him-tamil-actor-bharath-on-mohanlal/): ആക്ഷനും കട്ടിനും ഇടയില്‍ വിസ്മയിപ്പിക്കുന്ന മോഹന്‍ലാലിന്‍റെ അഭിനയ പ്രതിഭയെക്കുറിച്ചും സംവിധായകരും സഹതാരങ്ങളുമൊക്കെ പല തവണ പറഞ്ഞിട്ടുണ്ട്. ഒപ്പം സംവിധായകന്‍റെ കട്ടിന് ശേഷം കഥാപാത്രത്തെ ഒപ്പം കൊണ്ടുനടക്കാത്ത അദ്ദേഹത്തിന്‍റെ സ്വഭാവത്തെക്കുറിച്ചും. ഇപ്പോഴിതാ അതേക്കുറിച്ച് പറയുകയാണ് തമിഴ് നടന്‍ ഭരത്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത കൂതറ എന്ന ചിത്രത്തില്‍ ഭരത് മോഹന്‍ലാലിനൊപ്പം അഭിനയിച്ചിട്ടുണ്ട്. താന്‍ നായകനായി അഭിനയിച്ച പുതിയ തമിഴ് ചിത്രം കാളിദാസ് 2 ന്‍റെ പ്രൊമോഷന്‍റെ ഭാഗമായി ഭരദ്വാജ് രംഗന് നല്‍കിയ അഭിമുഖത്തിലാണ് ഭരത് ഇക്കാര്യം പറയുന്നത്. കട്ട് പറഞ്ഞാല്‍‌ കഥാപാത്രത്തെ വീട്ടിലേക്ക് കൊണ്ടുവരാതെ അവിടെത്തന്നെ ഉപേക്ഷിക്കാന്‍ സാധിക്കാറുണ്ടോ എന്ന ചോദ്യത്തിനാണ് ഭരത് മോഹന്‍ലാലിന്‍റെ മാതൃക പറഞ്ഞത്. ഭരതിന്‍റെ പ്രതികരണം ഇങ്ങനെ- “ആ ഗിയര്‍ ഷിഫ്റ്റ് എനിക്ക് വേഗത്തില്‍ നടക്കും. അത് എന്‍റെ തനതായ സ്വഭാവമാണ്. ഒരു അനുഗ്രഹവുമാണ് അത്. ഞാന്‍ മോഹന്‍ലാല്‍ സാറിന്‍റെ ഫാന്‍ ആണ്. ഞാന്‍ മോഹന്‍ലാല്‍ സാറിനൊപ്പം അഭിനയിച്ചിട്ടുണ്ട്. ഞാന്‍ അദ്ദേഹത്തില്‍ ശ്രദ്ധിച്ച കാര്യമുണ്ട്. സ്റ്റാര്‍ട്ട് ക്യാമറ … - [14 കോടി! രേണു സുധിയുടെ ആ നേട്ടം 30 ദിവസത്തിൽ; ഇൻസ്റ്റഗ്രാമിൽ വീണ്ടും തരംഗം](https://malayalamtv.in/14-crores-renu-sudhis-achievement-in-30-days-again-a-wave-on-instagram/): മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. കൊല്ലം സുധിയുടെ മരണശേഷം റീലുകളിലൂടെയും മറ്റും ശ്രദ്ധേയയാവാൻ തുടങ്ങിയ രേണു ബിഗ് ബോസ് മലയാളം സീസൺ 7 മത്സരാർത്ഥി കൂടിയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രേണു സുധിയുടെ ബന്ധപ്പെട്ട പലവിധ ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. കൊല്ലം സുധിയുടെ മകൻ കിച്ചു നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ രേണുവിനെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണവും മറ്റും നടന്നിരുന്നു. കൂടാതെ രേണു ഇൻസ്റ്റാഗ്രാമിൽ സബ്‌സ്‌ക്രിപ്‌ഷൻ ആരംഭിച്ചതും അതുമായി ബന്ധപ്പെട്ട വിമർശനങ്ങളും ഒരുഭാഗത്ത് അരങ്ങേറിയിരുന്നു. ഇതിന് പിന്നാലെ രേണുവിന്റെ ഇൻസ്റ്റഗ്രാം അകൗണ്ട് വെരിഫൈഡ് ആയതും താരം രേഷ്മ പി തങ്കച്ചൻ എന്ന പേര് ഇൻസ്റ്റാഗ്രാമിൽ ചേർത്തതും വലിയ ചർച്ചയായി. രേഷ്മ പി തങ്കച്ചൻ എന്ന യഥാർത്ഥ പേര് വേരിഫിക്കേഷനുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങൾകൊണ്ടാണ് ഉപയോഗിക്കുന്നത് എന്നാണ് റിപ്പോട്ടുകൾ. ഇൻസ്റ്റാഗ്രാമിൽ സജീവമായ രേണു സുധിക്ക് നാല് ലക്ഷത്തോടടുപ്പിച്ച് ഫോളോവേഴ്സുണ്ട്. 4345 പോസ്റ്റുകളാണ് രേണു … - [മീനയുടെ ബിസിനസ് മനസ്സ്:10 കോടി വായ്പയായി 100 കോടി ലാഭം](https://malayalamtv.in/meenas-business-mind-100-crore-profit-from-10-crore-loan/): നടിയായ മീനയുടെ പേരിൽ എല്ലാവർക്കും അറിയപ്പെടുന്ന സൗന്ദര്യവും അഭിനയവും മാത്രമല്ല, ഏറ്റവും വലിയ ബിസിനസ് മനസ്സ് ഒപ്പം.1996 ൽ, 10 കോടി രൂപയുടെ വായ്പ എടുത്ത്, തമിഴ്‌നാട്ടിൽ ഒരു ആഡംബര വീട് നിർമിച്ചു. അന്ന്, 10 കോടി രൂപ പ്രാപ്തിക്ക് മുകളിൽ ഉള്ള തുക ആയിരുന്നു, എന്നാൽ ഇപ്പോൾ അത് 100 കോടിയിൽ വിൽപ്പനയായി. ഈ വീടിന്റെ വിലയുടെ രഹസ്യം വെറും സമ്പത്ത് അല്ല, അതിന്റെ പൈതൃക വാസ്തുവിദ്യ, കൊട്ടാര ശൈലിയിൽ നിർമ്മിച്ച സ്മാരകങ്ങളും അതിന്റെ അനശ്ചിതമായ രൂപകൽപ്പനയാണ്. മണം വിട്ടു കഴിയാത്ത കൊത്തിയെടുത്ത മരത്തൂണുകൾ, വിശാലമായ മുറ്റങ്ങൾ, രാജകീയമായ സൗകര്യങ്ങൾ എന്നിവ ഇതിന്റേതാണ്. അന്തിമമായും, ഈ വീട് വാങ്ങിയ ഒരു അമേരിക്കൻ ദമ്പതികൾ അതിന്റെ സമ്പത്തിനെപ്പറ്റി ചോദിക്കുന്നില്ല, അവർ ആദരിച്ചു അത് 100 കോടിയ്ക്ക് സ്വന്തമാക്കുന്നു.ഇപ്പോൾ, മീനയുടെ പ്രതിസന്ധിയിൽ നിന്നുള്ള വഴികൾ നമ്മൾക്ക് ഒരുപാട് പഠിപ്പിക്കുന്നു:നിക്ഷേപത്തിന്റെ പ്രാധാന്യം: പണം ശരിയായ സ്ഥലത്ത് നിക്ഷേപിച്ചാൽ അത് വര്‍ദ്ധിപ്പിക്കും. കലയോട് പ്രേമം: പഴയ … - [തന്റെ പങ്കാളിയെക്കുറിച്ച് വൈകാരിക കുറിപ്പ് പങ്കുവച്ച് നടി അനാർക്കലി മരയ്ക്കാർ](https://malayalamtv.in/actress-anarkali-marakkar-shares-emotional-note-about-her-partner/): തന്റെ പങ്കാളിയെക്കുറിച്ച് വൈകാരിക കുറിപ്പ് പങ്കുവച്ച് നടി അനാർക്കലി മരയ്ക്കാർ. പങ്കാളി അമീൻ ബാരിഫ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘കാക്കി സർക്കസ്’ എന്ന ചിത്രം തീയേറ്ററുകളിലേക്ക് എത്തുന്നതിന്റെ സന്തോഷത്തിലാണ് താരം. എനിക്ക് പരിഭ്രാന്തിയും അഭിമാനവും ആവേശവുമുണ്ട്. എന്റെ പങ്കാളിയായ അമീൻ ബാരിഫ് ഒരു സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണെന്ന് അനാർക്കലി സോഷ്യൽ മീഡിയയിൽ കുറിച്ചു. എനിക്ക് ഇത് വളരെ ആവേശകരമായ ദിവസമാണ്. ചെറിയ പരിഭ്രാന്തിയും അതേസമയം, അഭിമാനവും ആവേശവുമുണ്ട്. എന്റെ പങ്കാളിയായ അമീൻ ബാരിഫ് ഒരു സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ്. അദ്ദേഹത്തിന്റെ യാത്രയിൽ ഭാഗമാകാൻ എനിക്ക് ഭാഗ്യം ലഭിച്ചു. ഞാൻ അതിൽ ഒരു ഗാനം ആലപിച്ചു. മികച്ച പ്രകടനം കാഴ്ചവച്ച ഗൗതമി നായർക്ക് ഡബ്ബ് ചെയ്യാനും എനിക്ക് കഴിഞ്ഞു. ഞങ്ങൾ നന്നായി ചെയ്തുവെന്ന് പ്രതീക്ഷിക്കുന്നു. കാക്കി സർക്കസ് ഇപ്പോൾ സീ5ൽ കാണാം’- അനാർക്കലി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.നേരത്തെ ഒരു അഭിമുഖത്തിൽ തനിക്ക് ഒരു കാമുകനുണ്ടെന്നും ഒരുമിച്ചാണ് താമസമെന്നും അനാർക്കലി തുറന്നുപറഞ്ഞിരുന്നു. 2016ൽ പുറത്തിറങ്ങിയ ‘ആനന്ദം’ … - ['കണ്ടന്റുകൾ ഇത്തരത്തിലുള്ളവ മാത്രമായിരിക്കും'; സബ്‌സ്ക്രിപ്ഷൻ എന്തിനെന്ന് വ്യക്തമാക്കി നടി അന്ന രേഷ്‌മ രാജൻ](https://malayalamtv.in/the-content-will-be-only-of-this-kind-actress-anna-reshma-rajan-clarifies-the-reason-for-the-subscription/): നടി അന്ന രേഷ്‌മ രാജൻ കഴിഞ്ഞദിവസമാണ് സോഷ്യൽ മീഡിയ പേജിൽ സബ്‌സ്ക്രിപ്ഷൻ ആരംഭിച്ചത്. ‘എന്റെ ലോകത്തേക്ക് കൂടുതൽ അടുക്കാം. എന്റെ സബ്‌സ്ക്രിപ്ഷനിൽ ചേരൂ’ എന്ന ക്യാപ്ഷനോടെ വീഡിയോ പങ്കുവച്ചുകൊണ്ടാണ് സബ്‌സ്ക്രിപ്ഷൻ ആരംഭിച്ചതായി താരം ആരാധകരെ അറിയിച്ചത്. നിലവിൽ 600ൽ അധികം സബ്സ്ക്രൈബേഴ്സാണ് അന്നയ്ക്ക് ഇൻസ്റ്റഗ്രാമിൽ ഉള്ളത്. 390 രൂപയാണ് സബ്‌സ്ക്രിപ്ഷൻ തുക. ഇപ്പോഴിതാ താൻ എന്തിനാണ് സബ്‌സ്ക്രിപ്ഷൻ ആരംഭിച്ചതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടി. ‘പ്രിയപ്പെട്ടവരേ, എന്റെ സബ്‌സ്‌ക്രിപ്‌ഷൻ യാത്ര രണ്ട് വർഷം മുമ്പാണ് ആരംഭിച്ചത്. നിങ്ങൾ എല്ലാവരുമായും ബന്ധപ്പെടാൻ ഇതൊരു മികച്ച ഇടമാണ്.ഇവിടെ നിങ്ങൾക്ക് എന്റെ റീലുകളിലേയ്ക്കും ഫോട്ടോകളിലേയ്ക്കും നേരത്തെതന്നെ ആക്‌സസ് ലഭിക്കും. നിങ്ങളുടെ ആഗ്രഹങ്ങൾ പങ്കിടാനും എന്നോട് കൂടുതൽ അടുത്ത് ബന്ധപ്പെടാനുമുള്ള അവസരം ലഭിക്കും. സബ്‌സ്‌ക്രിപ്‌ഷൻ എന്നാൽ പ്രൊഫഷണലല്ലാത്ത ഉള്ളടക്കം എന്നല്ല. ഈ ഇടം ഗുണനിലവാരം, സർഗ്ഗാത്മകത, മാന്യമായ ഇടപെടലുകൾ എന്നിവയെക്കുറിച്ചാണ്. അതിനാൽ ദയവായി അനുചിതമായ ഒന്നും പ്രതീക്ഷിക്കരുത്. യഥാർത്ഥവും പ്രൊഫഷണലുമായ ഉള്ളടക്കം മാത്രം പ്രതീക്ഷിക്കുക. എന്റെ യാത്രയെ മനസിലാക്കിയതിനും അതിന്റെ … - [വിജയ് ചിത്രം ‘ജനനായകൻ’ ഓൺലൈനിൽ ചോർന്നു](https://malayalamtv.in/vijays-film-jananayakan-leaked-online/): തമിഴ് സിനിമാ ലോകത്തെയും ആരാധകരെയും ഞെട്ടിച്ചുകൊണ്ട് നടൻ വിജയ്‌യുടെ അവസാന ചിത്രം ‘ജനനായകൻ’ ഓൺലൈനിൽ ചോർന്നു. സെൻസർ ബോർഡിന്റെ പ്രദർശനാനുമതി കാത്തിരിക്കെയാണ് ചിത്രത്തിന്റെ നിർണ്ണായക ഭാഗങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ടെസ്റ്റ് സ്ക്രീനിങ്ങിനിടെ ലാപ്‌ടോപ്പിൽ നിന്നും പകർത്തിയ അഞ്ചര മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പുകളാണ് പുറത്തുവന്നത്. വിജയ്‌യുടെ മാസ് ഇൻട്രോ സീൻ, ടൈറ്റിൽ കാർഡ്, ‘ദളപതി കച്ചേരി’ എന്ന ഗാനരംഗം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ചിത്രത്തിലെ ചില പ്രധാന കാമിയോ വേഷങ്ങൾ വെളിപ്പെടുത്തുന്ന സീനുകളും ചോർന്നവയിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എക്സ്, ഇൻസ്റ്റഗ്രാം, റെഡ്ഡിറ്റ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സിനിമയുടെ മുഴുവൻ ഭാഗങ്ങളും ചോർന്നതായി ചിലർ അവകാശപ്പെടുന്നുണ്ടെങ്കിലും നിർമ്മാതാക്കളുടെ ഭാഗത്തുനിന്ന് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. ചിത്രത്തിന്റെ റിലീസിനെ ബാധിക്കുന്ന തരത്തിലുള്ള ഈ കടന്നുകയറ്റം വലിയ ആശങ്കയാണ് സിനിമാ വൃത്തങ്ങളിൽ ഉണ്ടാക്കിയിരിക്കുന്നത്. പൂർണ്ണസമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന് മുൻപുള്ള വിജയ്‌യുടെ അവസാന സിനിമയായതിനാൽ ‘ജനനായകൻ’ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. എച്ച്. … - [സാഹസികതയിൽ ലാലേട്ടൻ വീണ്ടും; ‘കണ്ണപ്പ’യിലെ മോഹൻലാലിന്റെ ബിടിഎസ് വീഡിയോ വൈറൽ](https://malayalamtv.in/lalettan-is-back-in-the-adventure-mohanlals-bts-video-from-kannappa-goes-viral/): മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ അതിഥി വേഷത്തിലെത്തുന്നു എന്നതുകൊണ്ടുതന്നെ പ്രഖ്യാപന വേള മുതൽ കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട തെലുങ്ക് ചിത്രമായിരുന്നു ‘കണ്ണപ്പ’. വിഷ്ണു മഞ്ചു നായകനായ ഈ ബിഗ് ബജറ്റ് ചിത്രത്തിൽ ‘കിരാത’ എന്ന കരുത്തുറ്റ കഥാപാത്രമായാണ് മോഹൻലാൽ എത്തിയത്. എന്നാൽ 2025 ജൂൺ 27ന് തിയേറ്ററുകളിലെത്തിയ സിനിമയ്ക്ക് പ്രേക്ഷകരെ തൃപ്തിപ്പെടുത്താനായില്ല. 100 മുതൽ 150 കോടി രൂപ വരെ മുടക്കി നിർമ്മിച്ച ചിത്രം ബോക്സ് ഓഫീസിൽ വെറും 42.74 കോടി രൂപ മാത്രമാണ് സമാഹരിച്ചത്. ചിത്രം റിലീസ് ചെയ്ത് ഒരു വർഷം തികയാനിരിക്കെ, മോഹൻലാലിന്റെ സംഘട്ടന രംഗങ്ങളുടെ ബിടിഎസ് വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. മലമുകളിൽ വച്ച് വിഷ്ണു മഞ്ചുവിന്റെ കഥാപാത്രവുമായി ഏറ്റുമുട്ടുന്ന രംഗത്തിൽ മോഹൻലാൽ വാളിന് മുകളിൽ ബാലൻസ് ചെയ്ത് നിൽക്കുന്നതും ചാടുന്നതുമാണ് വീഡിയോയിലുള്ളത്. റോപ്പുകളുടെ സഹായത്തോടെയാണ് ഈ സാഹസിക രംഗം ചിത്രീകരിച്ചതെന്ന് വീഡിയോ വ്യക്തമാക്കുന്നു. പ്രായം വകവെക്കാതെ ഇത്തരം കഠിനമായ വേഷങ്ങൾ ചെയ്യുന്ന ലാലേട്ടന്റെ ആവേശത്തെ ആരാധകർ … - ['ലോകയിൽ അവരെന്നെ അഭിനയിപ്പിച്ചത് ചതിയിലൂടെ, സിനിമയിൽ നിങ്ങൾ കണ്ടത് എന്റെ കൈയല്ല'](https://malayalamtv.in/they-made-me-act-in-the-world-through-deceit-what-you-saw-in-the-movie-is-not-my-hand/): കല്യാണി പ്രിയദർശൻ, നസ്ളിൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ഡൊമിനിക് അരുൺ രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് ‘ലോക: ചാപ്ടർ വൺ ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് ‘ലോക’ നിർമ്മിച്ചത്. ബോക്സ് ഓഫീസിൽ തരംഗമായ ചിത്രത്തിന്റെ ആഗോള കളക്ഷൻ 300 കോടിയാണ്. കേരളത്തിൽ മാത്രം 120 കോടിയോളം ചിത്രം കളക്ട് ചെയ്തു. ഇപ്പോഴിതാ ‘ലോക’യിലെ തന്റെ അതിഥി വേഷത്തിന് പിന്നിലെ രസകരമായ കഥ വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ മമ്മൂട്ടി. ചിത്രത്തിൽ ‘മൂത്തോൻ’ എന്ന കഥാപാത്രമായി എത്തിയ മമ്മൂട്ടിയുടെ സാന്നിധ്യം പ്രേക്ഷകരെ അമ്പരപ്പിച്ചിരുന്നു. എന്നാൽ തന്നെ പറ്റിച്ചാണ് ഈ വേഷം ചെയ്യിച്ചതെന്നാണ് മമ്മൂട്ടി തമാശരൂപേണ പറയുന്നത്. ദി ഹോളിവുഡ് ടൈംസിന് നൽകിയ അഭിമുഖത്തിലായിരുന്നു മമ്മൂട്ടി ഇക്കാര്യം വ്യക്തമാക്കിയത്.’സത്യത്തിൽ അവരെന്നെ ചതിച്ചതാണ്. ആദ്യം ശബ്ദം നൽകാനാണ് ദുൽഖറിന്റെ മാനേജർ എന്നെ സമീപിച്ചത്. ‘വേണ്ട’ എന്ന് പറയുന്ന ഒറ്റ ഡയലോഗ് മാത്രമാണ് ഞാൻ നൽകിയത്. എന്നാൽ സിനിമ പുറത്തിറങ്ങിയപ്പോഴാണ് അതിൽ ഞാൻ അഭിനയിച്ചിട്ടുണ്ടെന്നും ആ കൈ എന്റേതാണെന്നും അവർ പറയുന്നത്. … - [ബോക്‌സ് ഓഫീസിൽ ‘ധുരന്ധർ’ തരംഗം; ആഗോള കളക്ഷൻ 1600 കോടി പിന്നിട്ടു](https://malayalamtv.in/dhurandhar-creates-a-wave-at-the-box-office-global-collection-crosses-1600-crores/): ഇന്ത്യൻ സിനിമയുടെ ബോക്‌സ് ഓഫീസ് ചരിത്രത്തിൽ സമാനതകളില്ലാത്ത വിജയഗാഥ രചിച്ച് “ധുരന്ധർ പ്രതികാരം”. റിലീസ് ചെയ്ത് വെറും 18 ദിവസങ്ങൾ പിന്നിടുമ്പോൾ ലോകമെമ്പാടുമായി ചിത്രം 1,622 കോടി രൂപയാണ് വാരിക്കൂട്ടിയത്. ഇന്ത്യയിൽ നിന്ന് മാത്രം 1000 കോടിയിലധികം നെറ്റ് കളക്ഷൻ നേടുന്ന ആദ്യ ചിത്രമെന്ന ബഹുമതിയും ഈ ബ്രഹ്മാണ്ഡ ചിത്രം സ്വന്തമാക്കി. മൂന്നാം വാരത്തിലും ചിത്രം അതിന്റെ കുതിപ്പ് തുടരുന്നത് സിനിമാ ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. ആദ്യ എട്ട് ദിവസത്തിനുള്ളിൽ ഇന്ത്യയിൽ നിന്ന് 690 കോടി രൂപ നേടിയ ചിത്രം, രണ്ടാം വാരത്തിൽ 271 കോടിയും മൂന്നാം വാരാന്ത്യത്തിൽ (വെള്ളി, ശനി, ഞായർ) 80 കോടി രൂപയും സ്വന്തമാക്കി. ഇതോടെ ഇന്ത്യയിലെ ആകെ നെറ്റ് കളക്ഷൻ 1041 കോടി രൂപയായി ഉയർന്നു. വിദേശ വിപണികളിൽ നിന്നും 394 കോടി രൂപ ചിത്രം നേടിയിട്ടുണ്ട്. വടക്കേ അമേരിക്കയിൽ 25 മില്യൺ ഡോളറും ജർമ്മനിയിൽ ഒരു മില്യൺ യൂറോയും കടക്കുന്ന ആദ്യ ഇന്ത്യൻ ചിത്രമെന്ന ചരിത്രനേട്ടവും … - [വൻമരങ്ങളെ വീഴ്ത്തി സഞ്ജയ് ദത്ത്; 1000 കോടി ക്ലബ്ബിൽ നാല് ചിത്രങ്ങളുമായി റെക്കോർഡ് നേട്ടം](https://malayalamtv.in/sanjay-dutt-fells-huge-trees-achieves-record-with-four-films-in-1000-crore-club/): ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ഒരിക്കൽ 100 കോടി എന്നത് സ്വപ്നതുല്യമായ നേട്ടമായിരുന്നു. ആമിർ ഖാന്റെ ‘ഗജിനി’യിലൂടെ തുടക്കമിട്ട ഈ ക്ലബ്ബ് ഇന്ന് പഴങ്കഥയായി മാറിക്കഴിഞ്ഞു. എസ്.എസ്. രാജമൗലിയുടെ ‘ബാഹുബലി 2’ ബോക്സ് ഓഫീസിൽ 1000 കോടി എന്ന പുതിയ നാഴികക്കല്ല് സ്ഥാപിച്ചതോടെ ഇന്ത്യൻ സിനിമയുടെ വിപണി ആഗോളതലത്തിലേക്ക് വളർന്നു. ഇന്ന് ഒട്ടേറെ സൂപ്പർതാരങ്ങൾ ഈ വലിയ ക്ലബ്ബിന്റെ ഭാഗമാണെങ്കിലും, മറ്റാരെക്കാളും ബഹുദൂരം മുന്നിലെത്തിയിരിക്കുകയാണ് ബോളിവുഡിന്റെ പ്രിയപ്പെട്ട ‘സഞ്ജു ബാബ’. 1000 കോടി ക്ലബ്ബിൽ ഇടംപിടിച്ച നാല് ചിത്രങ്ങളുമായി 66-കാരനായ സഞ്ജയ് ദത്താണ് ഇപ്പോൾ ഇന്ത്യൻ സിനിമയിലെ കളക്ഷൻ റെക്കോർഡുകളിൽ ഒന്നാമൻ. ഷാരൂഖ് ഖാൻ, പ്രഭാസ് തുടങ്ങിയ വൻതാരങ്ങളെപ്പോലും പിന്നിലാക്കിയാണ് അദ്ദേഹം ഈ അവിശ്വസനീയ നേട്ടം സ്വന്തമാക്കിയത്. തെന്നിന്ത്യൻ സിനിമകൾ പാൻ-ഇന്ത്യൻ തലത്തിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയതോടെയാണ് സഞ്ജയ് ദത്തിന്റെ കരിയറിലും വലിയ മാറ്റങ്ങൾ സംഭവിച്ചത്. ബോളിവുഡിൽ നായകവേഷങ്ങൾ കുറഞ്ഞ ഘട്ടത്തിൽ ദക്ഷിണേന്ത്യൻ ചിത്രങ്ങളിലെ കരുത്തുറ്റ വില്ലൻ വേഷങ്ങളിലേക്ക് അദ്ദേഹം ചുവടുമാറ്റി. ‘കെ.ജി.എഫ് ചാപ്റ്റർ … - [വോട്ടവകാശം കൃത്യമായി വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം പങ്കുവയ്ക്കുന്ന കുറിപ്പുമായി നടി മീനാക്ഷി അനൂപ്](https://malayalamtv.in/actress-meenakshi-anoop-shares-a-note-on-the-importance-of-exercising-ones-right-to-vote/): വോട്ടവകാശം കൃത്യമായി വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം പങ്കുവയ്ക്കുന്ന കുറിപ്പുമായി നടി മീനാക്ഷി അനൂപ്. ജനാധിപത്യപ്രക്രിയയിൽ പങ്കാളികളാകേണ്ടത് ആധുനിക പൗരന്റെ കടമയാണെന്നും രാഷ്‌ട്രീയത്തിൽ നിങ്ങൾ ഇടപെട്ടില്ലെങ്കിലും രാഷ്‌ട്രീയം നിങ്ങളുടെ ജീവിതത്തിൽ ഇടപെടുമെന്നും മീനാക്ഷി കുറിച്ചു. ഒട്ടൊന്ന് ചിന്തിച്ചിട്ടാട്ടോട്ട്. നമുക്കും ജനാധിപത്യത്തിന്റെ ഈ മാമാങ്കത്തിൽ പങ്കു ചേരാം. എന്തിനാണ് വോട്ട്. ഞാൻ ചെയ്താലെന്ത്. ഞാൻ ചെയ്തില്ലങ്കിലെന്ത്? എന്ന് ചിന്തിക്കുന്ന കുറച്ച് പേരെങ്കിലും ഉണ്ടാവും. പക്ഷെ ഒരാധുനിക പൗരന്റെ കടമ തന്നെയാണ് ജനാധിപത്യ പ്രക്രിയയിൽ പങ്കാളിയാവുക എന്നത്. ഓരോ പൗരന്റെയും ജീവിതത്തിൽ എപ്പോഴും തന്നെ ഇടപെടുന്ന ഒന്നാണ് രാഷ്ട്രീയം തനിക്ക് രാഷ്ട്രീയമില്ല എന്നോ നിഷ്പക്ഷ രാഷ്ട്രീയമാണ് എന്നൊക്കെ പറയാമെങ്കിലും ഒരാൾ ചിന്തിക്കുന്നതിലും പറയുന്നതിലും ഇടപെടുന്നതിലും ഒക്കെ രാഷ്ട്രീയമുണ്ടാവാം. അത് പക്ഷെ ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ അംഗമായി നിന്ന് കൊടി പിടിച്ച് പക്ഷം പറയുന്ന വേണ്ടി വന്നാൽ അടിപിടിക്കുന്ന ഒരു സംഗതി എന്നല്ല മറിച്ച് ഒരാളിന് പൊതുവായി ഒരഭിപ്രായം പറയേണ്ടി വരുമ്പോൾ അതങ്ങിനെയായിരുന്നില്ല എന്റെ അഭിപ്രായത്തിൽ ഇങ്ങനെയായിരുന്നു … - ['അവിടെ കൂടിയിരുന്നവർ മുഴുവൻ എന്നെ കൂകി വിളിച്ചു; പുറത്തിറങ്ങാൻ പോലും ഭയന്നു, മമ്മൂട്ടി വളരെ ശാന്തനായിരുന്നു'](https://malayalamtv.in/everyone-there-shouted-at-me-i-was-even-afraid-to-go-out-mammootty-was-very-calm/): മമ്മൂട്ടി നായകനായെത്തിയ കസബ സിനിമയെ വിമർശിച്ചതിനുശേഷം നേരിട്ട സൈബറാക്രമണങ്ങളെക്കുറിച്ചും തുടർന്നുണ്ടായ മാനസിക, ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും മനസ് തുറന്ന് നടി പാർവതി തിരുവോത്ത്. ആ സമയത്ത് പിന്തുണച്ച സിനിമാതാരങ്ങളെക്കുറിച്ചും പാർവതി വെളിപ്പെടുത്തി. ‘ഷോഷാ’ എന്ന യൂട്യൂബ് ചാനലിലെ അഭിമുഖത്തിലാണ് താരം മനസുതുറന്നത്. നടിയുടെ വാക്കുകളിൽ നിന്ന് എഫ്‌എഫ്‌കെയിലെ ആ പ്രസ്‌താവന കഴിഞ്ഞ് ഒരാഴ്‌ചയ്ക്കുള്ളിൽ തന്നെ കാര്യങ്ങൾ മാറിയിരുന്നു. അന്നെനിക്ക് ‘പൊങ്കാല’ എന്ന വാക്കിന്റെ അർത്ഥം അറിയില്ലായിരുന്നു. എല്ലാവരും ‘ദാ പൊങ്കാല’ തുടങ്ങിയിട്ടുണ്ട് എന്നുപറഞ്ഞപ്പോൾ മനസിലായില്ല. പിന്നീട് ട്വിറ്ററിൽ കയറി നോക്കിയപ്പോഴാണ് ആക്രമണത്തിന്റെ വ്യാപ്‌തി മനസിലായത്. എനിക്കുനേരെ കൊലവിളികളും ബലാത്സംഗ ഭീഷണികളും വന്ന് തുടങ്ങിയപ്പോഴാണ് ഗൗരവമായി തോന്നിയത്. അപ്പോഴാണ് സുഹൃത്തിനോട് പറഞ്ഞത്, ഇത് നിയമവിരുദ്ധമാണെന്നും പൊലീസിനെ സമീപിക്കണം എന്നും. എനിക്ക് മനസിലായത് ഇവിടെ പ്രശ്നം ഞാനല്ല, ഞാൻ പ്രതിനിധീകരിച്ച വിഷയമാണ് എന്നതാണ്. ഒരു സ്ത്രീ സംസാരിച്ചു എന്നതും അവൾ പറഞ്ഞതിൽ കാര്യമുണ്ട് എന്നതുമാണ്. ആ ഭയം എന്നെ തളർത്തുന്നതിനുപകരം കൂടുതൽ കരുത്ത് നൽകുകയാണ് ചെയ്തത്. … - [‘രാക്ക’; അല്ലു അർജുന്റെ ജന്മദിനത്തിൽ ഞെട്ടിക്കുന്ന പോസ്റ്റർ പുറത്ത്!](https://malayalamtv.in/raaka-shocking-poster-released-on-allu-arjuns-birthday/): ഐക്കൺ സ്റ്റാർ അല്ലു അർജുന്റെ ജന്മദിനത്തിൽ ആരാധകർക്ക് ആവേശമായി അറ്റ്‌ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഒഫീഷ്യൽ പോസ്റ്റർ പുറത്തുവിട്ടു. ‘രാക്ക’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ പോസ്റ്ററിൽ തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് അല്ലു അർജുൻ പ്രത്യക്ഷപ്പെടുന്നത്. മുട്ടത്തലയും ദേഹമാസകലം രോമവും കൂർത്ത നഖങ്ങളുമായി മനുഷ്യനും മൃഗവും ചേർന്ന ഒരു വിചിത്ര രൂപമായാണ് താരം എത്തുന്നത്. ‘പുഷ്പ’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം അല്ലു അർജുൻ അവതരിപ്പിക്കുന്ന ഈ കഥാപാത്രം ഇന്ത്യൻ സിനിമയിൽ തന്നെ പുതിയൊരു വിപ്ലവം സൃഷ്ടിക്കുമെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. സൺ പിക്ചേഴ്സ് വമ്പൻ ബജറ്റിൽ നിർമ്മിക്കുന്ന ‘രാക്ക’ ഒരു സയൻസ് ഫിക്ഷൻ ആക്ഷൻ എന്റർടൈനറായാണ് ഒരുങ്ങുന്നത്. ‘ജവാൻ’ എന്ന മെഗാ ഹിറ്റിന് ശേഷം അറ്റ്‌ലി ഒരുക്കുന്ന ചിത്രം എന്ന നിലയിൽ പ്രഖ്യാപന സമയം മുതൽക്കേ ഇതിന് വലിയ വാർത്താ പ്രാധാന്യം ലഭിച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള സംവിധായകനും നായകനും ഒന്നിക്കുമ്പോൾ സാങ്കേതിക വിദ്യയിലും കഥ പറച്ചിലിലും പുതിയൊരു … - ['നിങ്ങൾക്ക് വേണ്ടി ഞാൻ തുണിയുരിഞ്ഞ് നിൽക്കണോ? തുറന്നടിച്ച് നടി](https://malayalamtv.in/should-i-strip-for-you-the-actress-openly-said/): സോഷ്യൽ മീഡിയയിലെ സബ്സ്‌ക്രിപ്ഷൻ വരിക്കാരുടെ മോശം ആവശ്യങ്ങൾക്കും പെരുമാറ്റത്തിനുമെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനവുമായി നടി അഭിരാമി വെങ്കിടാചലം. തന്റെ സർഗാത്മകതയും ഇതുവരെ പ്രതീക്ഷിക്കാത്ത ആർട്ടിസ്റ്റിക് ചിത്രങ്ങളും പങ്കുവയ്ക്കുന്നതിന് വേണ്ടിയാണ് ഇതുപോലൊരു പ്ലാറ്റ്‌ഫോം ആരംഭിച്ചതെന്ന് അഭിരാമി പറഞ്ഞു. നഗ്നത പ്രതീക്ഷിച്ച് എത്തിയവരാണെങ്കിൽ ദയവായി അൺസബ്സ്‌ക്രൈബ് ചെയ്ത് പോകണമെന്നും നടി ആവശ്യപ്പെട്ടു. നടിയുടെ വാക്കുകളിലേക്ക് ‘എന്നെ ഒരുപാട് സ്‌നേഹിക്കുന്ന എല്ലാ പ്രിയപ്പെട്ടവർക്ക് ഹൃദയം നിറഞ്ഞ നന്ദി. എന്റെ പ്രിയപ്പെട്ട സബ്സ്‌ക്രൈബേഴ്സ് അറിയാൻ, ഇതിന് മുമ്പ് ഞാൻ പരീക്ഷിച്ചിട്ടില്ലാത്തതും എവിടെയും പോസ്റ്റ് ചെയ്യാത്തതുമായ ക്രിയേറ്റീവ് ചിത്രങ്ങൾ പങ്കുവയ്ക്കുന്നതിന് വേണ്ടിയാണ് ഈ പ്ലാറ്റ്‌ഫോം ആരംഭിച്ചത്. അല്ലാതെ സബ്സ്‌ക്രിപ്ഷൻ എടുത്തവർക്ക് വേണ്ടി തുണിയുരിഞ്ഞ് നിൽക്കുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് ഇപ്പോൾ തന്നെ അൺസബ്സ്‌ക്രൈബ് ചെയ്ത് പോകാം. എന്റെ പ്ലാറ്റ്‌ഫോമിൽ എന്ത് പോസ്റ്റ് ചെയ്യണമെന്ന് എനിക്ക് അറിയാം. അത് പറഞ്ഞു തരാൻ ആരും നോക്കേണ്ട. കലാപരമായ രീതിയിൽ കാണുന്നവർക്ക് മാത്രം ഇവിടെ സ്വാഗതം. പിന്നെ ഒരു കാര്യം കൂടി ഇതൊരു … - [‘വാഴ 2’ വിജയക്കുതിപ്പിനിടയിൽ തിരിച്ചടി'സുപ്രധാന രംഗങ്ങൾ ഇൻസ്റ്റാഗ്രാമിൽ പ്രചരിക്കുന്നു](https://malayalamtv.in/amid-the-success-of-vazha-2-a-setback-occurs-key-scenes-are-being-circulated-on-instagram/): ഹാഷിർ, അലൻ, വിനായക്, അജിൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ‘വാഴ 2’ ബോക്സ് ഓഫീസിൽ തകർപ്പൻ മുന്നേറ്റം തുടരുകയാണ്. സാധാരണക്കാരുടെ ജീവിതത്തോട് ചേർന്നുനിൽക്കുന്ന പ്രമേയമായതിനാൽ മികച്ച പ്രേക്ഷക പിന്തുണയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ഈ വിജയത്തിനിടയിൽ സിനിമയുടെ അണിയറ പ്രവർത്തകരെയും ആരാധകരെയും ഒരേപോലെ ആശങ്കയിലാക്കുന്ന ഒരു പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്. ചിത്രത്തിലെ സുപ്രധാന രംഗങ്ങൾ ഉൾപ്പെടെയുള്ളവ സമൂഹമാധ്യമങ്ങളിൽ പരക്കെ പ്രചരിക്കുന്നതാണ് ഇപ്പോൾ വലിയ ചർച്ചയായിരിക്കുന്നത്. തിയറ്ററുകളിൽ നിന്നും മൊബൈൽ ഫോണിൽ പകർത്തിയ വീഡിയോകളാണ് ഇൻസ്റ്റാഗ്രാം റീലുകളായും പോസ്റ്റുകളായും പുറത്തുവരുന്നത്. ‘സ്പോയിലർ അലേർട്ട്’ നൽകിയും അല്ലാതെയും സിനിമയിലെ നിർണ്ണായക നിമിഷങ്ങൾ ഇത്തരത്തിൽ പങ്കുവെക്കപ്പെടുന്നത് കാണാൻ ബാക്കിയുള്ളവരുടെ ആസ്വാദനത്തെ സാരമായി ബാധിക്കുന്നുണ്ട്. വെറും 15 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പുകൾ മുതൽ സിനിമയുടെ ക്ലൈമാക്സ് വരെയുള്ള ഭാഗങ്ങൾ ഇത്തരത്തിൽ ഓൺലൈനിൽ പ്രത്യക്ഷപ്പെടുന്നത് ഞെട്ടിക്കുന്ന കാര്യമാണ്. പൈറസിക്ക് സമാനമായ ഈ പ്രവണത സിനിമയോടുള്ള ക്രൂരതയാണെന്ന് സിനിമാപ്രേമികൾ ഒരേസ്വരത്തിൽ പറയുന്നു. ഇതിനെതിരെ വലിയ രീതിയിലുള്ള രോഷമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. … - [ഭൂത് ബംഗ്ല’ ട്രെയിലർ ലോഞ്ചിന് കീറിപ്പറിഞ്ഞ ഷർട്ടുമായി അക്ഷയ് കുമാർ](https://malayalamtv.in/akshay-kumar-wears-a-torn-shirt-at-the-bhoot-bangla-trailer-launch/): ബോളിവുഡ് സൂപ്പർ താരം അക്ഷയ് കുമാറിനെ സംബന്ധിച്ചിടത്തോളം വലിയ പരീക്ഷണങ്ങളുടെ കാലമാണിത്. ഒരുകാലത്ത് ബോക്സ് ഓഫീസിൽ പരാജയമറിയാതെ മുന്നേറിയിരുന്ന താരത്തിന് സമീപകാലത്ത് വലിയ തിരിച്ചടികളാണ് നേരിടേണ്ടി വന്നത്. ചില ചിത്രങ്ങൾ ശരാശരി പ്രകടനം കാഴ്ചവെച്ചപ്പോൾ മറ്റു പലതും സാമ്പത്തികമായി വലിയ പരാജയങ്ങളായി മാറി. ഈ വീഴ്ചകളിൽ നിന്നും കരകയറാൻ ലക്ഷ്യമിട്ട് പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘ഭൂത് ബംഗ്ല’ എന്ന പുതിയ ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് താരം. കഴിഞ്ഞ ദിവസം നടന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ചടങ്ങിൽ അക്ഷയ് കുമാർ ധരിച്ച വസ്ത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നത്. കറുത്ത പാന്റിനൊപ്പം താരം ധരിച്ച കീറിപ്പറിഞ്ഞ ഡിസൈനിലുള്ള ഷർട്ടും അതിനോടൊപ്പമുള്ള ടൈയും ആരാധകരെയും സോഷ്യൽ മീഡിയ ഉപയോക്താക്കളെയും ഒരുപോലെ അമ്പരപ്പിച്ചു. ഫാഷൻ പരീക്ഷണത്തിന്റെ ഭാഗമായി താഴെ ഭാഗം കീറിയ രീതിയിലുള്ള ഷർട്ട് ധരിച്ചെത്തിയ താരത്തിന്റെ വീഡിയോ പുറത്തുവന്നതോടെ വലിയ രീതിയിലുള്ള ട്രോളുകളാണ് ഇതിന് പിന്നാലെ പ്രചരിക്കുന്നത്. കോടിക്കണക്കിന് രൂപ ആസ്തിയുള്ള താരം … - [“എനിക്ക് 4 കുട്ടികളുണ്ട്, സിനിമയും വിട്ടു”; വിവാഹ വാർത്തകൾക്ക് തൃഷയുടെ തകർപ്പൻ മറുപടി!](https://malayalamtv.in/i-have-4-children-and-have-also-left-films-trishas-shocking-response-to-marriage-news/): നടനും തമിഴ് വെട്രി കഴകം അധ്യക്ഷനുമായ വിജയിയുടെ കുടുംബജീവിതവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ തൃഷയുടെ പേര് വലിച്ചിഴയ്ക്കപ്പെട്ടത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വലിയ ചർച്ചയായിരുന്നു. വിജയിയുടെ ഭാര്യ സംഗീത നൽകിയ വിവാഹമോചന ഹർജിയിൽ ഒരു നടിയുമായുള്ള അവിഹിത ബന്ധത്തെക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ടെന്ന അഭ്യൂഹങ്ങളാണ് തൃഷയ്ക്കെതിരെയുള്ള പ്രചരണങ്ങൾക്ക് കാരണമായത്. ഇതിനിടെ ഒരു വിവാഹ ചടങ്ങിൽ വിജയിയും തൃഷയും ഒന്നിച്ചെത്തിയത് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വ്യാഖ്യാനിക്കപ്പെടുകയും ചെയ്തിരുന്നു. വിവാദങ്ങൾക്കൊപ്പം തന്നെ തൃഷ അഭിനയ ജീവിതം ഉപേക്ഷിക്കുന്നുവെന്നും ഒരു ബിസിനസുകാരനെ വിവാഹം കഴിക്കാൻ പോകുന്നുവെന്നുമുള്ള വാർത്തകൾ കാട്ടുതീ പോലെ പടർന്നു. എന്നാൽ ഇത്തരം വ്യാജ പ്രചരണങ്ങൾക്ക് പരിഹാസം കലർന്ന മറുപടിയുമായി താരം തന്നെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. “ഞാൻ സിനിമ ഉപേക്ഷിച്ചു, ഒരു ധനികനെ വിവാഹം കഴിച്ചു, റിപ്പോർട്ടുകൾ പ്രകാരം എനിക്ക് രണ്ട് വയസ്സുള്ള നാല് കുട്ടികളുമുണ്ട്. ഇനി എന്തെങ്കിലും ബാക്കിയുണ്ടോ അതോ ഇന്നത്തെ ക്വാട്ട കഴിഞ്ഞോ?” എന്ന് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ തൃഷ രൂക്ഷമായി പരിഹസിച്ചു. തുടർച്ചയായ … - [ബിക്കിനിയിൽ അതീവ സുന്ദരി, കൂടെ ഉപ്പും മുളകുമിട്ട പച്ചമാങ്ങ; വൈറലായി നടി പ്രിയങ്ക ചോപ്രയുടെ ചിത്രങ്ങൾ](https://malayalamtv.in/actress-priyanka-chopras-pictures-go-viral-looking-stunning-in-a-bikini-accompanied-by-green-mango-with-salt-and-pepper/): തിരക്കേറിയ ജീവിതത്തിനിടയിലും തന്റെ കൊച്ചു സന്തോഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുന്നതിൽ എന്നും മുന്നിലാണ് നടി പ്രിയങ്ക ചോപ്ര. അത്തരത്തിൽ, കുടുംബാംഗങ്ങൾക്കൊപ്പം ഞായറാഴ്ച ചിലവഴിച്ച മനോഹരമായ ചിത്രങ്ങളാണ് ഇപ്പോൾ താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. ഞായറാഴ്ച ശരിക്കും ഒരു ഞായറായി തോന്നിയ അപൂർവ്വ നിമിഷങ്ങളിൽ ഒന്ന്’ എന്ന അടിക്കുറിപ്പോടെയാണ് പ്രിയങ്ക ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. സ്വിമ്മിംഗ് പൂളിന് സമീപം റോബ് ധരിച്ചിരിക്കുന്ന ചിത്രവും നീല ബിക്കിനിയിലുള്ള സ്റ്റൈലിഷ് ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.ഉപ്പും മുളകും പുരട്ടിയ പച്ചമാങ്ങ കഴിക്കുന്ന പ്രിയങ്കയുടെ വീഡിയോ ഇതിനോടകം വൈറലാണ്. മകൾ മാൾട്ടി മേരി മുത്തശ്ശി മധു ചോപ്രയെ കെട്ടിപ്പിടിച്ചു കിടക്കുന്ന ചിത്രവും അമേരിക്കയിലുള്ള അച്ഛൻ നിക്ക് ജോനാസുമായി വീഡിയോ കോളിൽ സംസാരിക്കുന്ന ചിത്രവും ശ്രദ്ധേയമായി. ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള ‘Behave like a man’ എന്നെഴുതിയ ചോക്ക് ബോർഡിന്റെ വീഡിയോയും താരം ഉൾപ്പെടുത്തിയിട്ടുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ സിനിമയിലേക്ക് വമ്പൻ തിരിച്ചുവരവിന് ഒരുങ്ങുകയാണ് പ്രിയങ്ക. സംവിധായകൻ എസ്എസ് രാജമൗലി ഒരുക്കുന്ന … - [ആരാധന അതിരുവിട്ടു; മഞ്ജുവാര്യരെ കെട്ടിപ്പിടിച്ച് ബലമായി ചുംബിച്ചു](https://malayalamtv.in/aradhana-went-beyond-limits-hugged-and-forcibly-kissed-manju-warrier/): പലപ്പോഴും ആരാധകരുടെ അതിരുവിട്ട സ്‌നേഹപ്രകടനങ്ങൾ താരങ്ങൾക്ക്‌ വലിയ ബുദ്ധിമുട്ടുകൾ സൃഷ്‌ടിക്കാറുണ്ട്. അത്തരത്തിലൊരു സ്‌നേഹപ്രകടനമാണ് നടി മഞ്ജുവാര്യർക്ക് നേരെ ഉണ്ടായത്. മാർച്ച്‌ 15ന്‌ നടന്ന‌ സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോഴാണ് സോഷ്യൽമീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയത്. ഇതോടെ ആരാധകരുടെ അതിരുവിട്ട പ്രവൃത്തികൾ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതകളെപ്പറ്റി സോഷ്യൽമീഡിയയിൽ ചർച്ചകൾ കനക്കുകയാണ്. പാലക്കാട്‌ ജുവലറി ഉദ്‌ഘാടനത്തിനായി വേദിയിൽ നിൽക്കുമ്പോൾ ആൾക്കൂട്ടത്തിനിടയിൽ നിന്നും ഒരു യുവതി പെട്ടെന്ന് മഞ്ജുവിനരികിലെത്തി കടന്നുപിടിക്കുകയും അനുവാദമില്ലാതെ ചുംബിക്കുകയും ചെയ്‌തു. ആരാധകരുമായി സംവദിക്കാനായി സംഘാടകരൊരുക്കിയ ഓപ്പൺ സ്റ്റേജിൽ നിൽക്കുമ്പോഴായിരുന്നു സംഭവം. അവതാരകയായ മീര അനിൽ ഉൾപ്പടെ അവരെ പിന്തിരിപ്പിക്കാൻ പാടുപെടുന്നുണ്ടായിരുന്നു. ഉടൻതന്നെ ബൗൺസേഴ്‌സ് എത്തിയാണ് ആരാധികയെ വേദിയിൽ നിന്ന് മാറ്റിയത്. ഇത് ശരിയായ പെരുമാറ്റമല്ലെന്ന് അവതാരക മൈക്കിലൂടെ വിളിച്ചുപറഞ്ഞു. എന്നാൽ ‘എനിക്ക് മഞ്ജു ചേച്ചിയെ ഇഷ്‌ടമാണ്, അതുകാണ്ടാണ് ചുംബിച്ചത്’ എന്നാണ് സ്‌ത്രീ അവിടെ നിന്നും വിളിച്ചുപറഞ്ഞത്. വളരെ സംയമനത്തോടുകൂടിയാണ് മഞ്ജുവാര്യർ ഈ നിമിഷത്തെ നേരിട്ടത്. പ്രശ്‌നത്തിനുപിന്നാലെയും ഫോട്ടോ എടുക്കാനെത്തിയ ആരാധകരെ നിരാശരാക്കാതെയാണ് മഞ്ജു പ്രതികരിച്ചത്. നിരവധിപേരാണ് … - [നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയിൽ](https://malayalamtv.in/actress-subhashini-balasubramaniam-found-dead/): ചെന്നൈ: തമിഴിലെ ജനപ്രിയ പരമ്പര ‘കയലി’ലെ അഭിനയത്തിലൂടെ പ്രശസ്തയായ നടി സുഭാഷിണി ബാലസുബ്രഹ്മണ്യത്തെ മരിച്ച നിലയിൽ കണ്ടെത്തി. ചെന്നൈയിലെ വസതിയിലാണ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 36 വയസായിരുന്നു. ശ്രീലങ്കൻ സ്വദേശിനിയായ സുഭാഷിണി തമിഴ് സിനിമാരംഗത്ത് അവസരം തേടി ചെന്നൈയിലേക്ക് എത്തിയതായിരുന്നു. ചെറിയ വേഷങ്ങൾ ചെയ്ത് സിനിമാ രംഗത്ത് എത്തിയ സുഭാഷിണിയെ തേടി കയൽ സീരിയലിലെ പ്രധാന വേഷംഎത്തുകയായിരുന്നു. സൺ ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന കയലിന് തമിഴ്നാട്ടിൽ നിരവധി ആരാധക വൃന്ദമുണ്ടായിരുന്നു. സിനിമകളിലേക്ക് ചുവടു വയ്ക്കാനിരിക്കവെയാണ് ദാരുണാന്ത്യം. കുടുംബ പ്രശ്നമാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് നിഗമനം. മരണത്തിന് തൊട്ടുമുമ്പ് ഭർത്താവുമായി സുഭാഷിണി വീഡിയോ കാൾ നടത്തിയിരുന്നു. ഇതിനിടെയുണ്ടായ തർക്കമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സംശയമുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. - ['സുധിച്ചേട്ടന് അങ്ങോട്ടും പല കാര്യങ്ങളും ചെയ്തിട്ടുണ്ട്, അതൊന്നും ബാധ്യതയല്ല'; മനസു തുറന്ന് രേണുവിന്റെ സഹോദരി](https://malayalamtv.in/sudhichettan-has-done-many-things-here-and-there-none-of-that-is-his-fault-renus-sister-opens-up/): കൊല്ലം സുധിയുടെ മകൻ കിച്ചുവിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി രേണു സുധിയുടെ ചേച്ചി രമ്യ. പെട്ടെന്ന് ഇങ്ങനെയൊക്കെ പറയാൻ കാരണം എന്താണെന്ന് അറിയില്ലെന്നും കാലം സത്യം തെളിയിക്കട്ടെ എന്നും രമ്യ പറയുന്നു. ”ഈ വീഡിയോ ഇടുന്നതിന് മുമ്പ് കിച്ചു വീട്ടിൽ എല്ലാവരുമായി ഇടപഴകി സന്തോഷമായിട്ടാണ് തിരിച്ച് പോയത്. പുതിയ ജോലി കിട്ടിയെന്നും പറഞ്ഞിരുന്നു. പിന്നെ പെട്ടന്ന് എന്ത് സംഭവിച്ചുവെന്ന് അറിയില്ല. സുധി ചേട്ടൻ മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുകയല്ലേ. ഞങ്ങളെ അറിയാവുന്നർക്കെല്ലാം സത്യങ്ങൾ അറിയാം. ബാക്കി കാലം തെളിയിക്കട്ടെ. സുധി ചേട്ടനും ഞങ്ങളും എല്ലാം സഹോദരങ്ങളാണ്. ഞങ്ങൾക്ക് സുധി ചേട്ടനും അദ്ദേഹത്തിന് ഞങ്ങളും പല കാര്യങ്ങളും ചെയ്ത് കൊടുത്തിട്ടുണ്ടാകും. സഹോദരങ്ങൾ പരസ്പരം ചെയ്യുന്ന സഹായങ്ങൾ കടമയായിട്ട് കാണുന്നയാളാണ് ഞാൻ. കടപ്പാടും ബാധ്യതയുമായി കാണുന്നവരാണ് കുറ്റമായി പറഞ്ഞ് നടക്കുന്നത്. കിച്ചുവിന് എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ഞങ്ങൾ കുഞ്ഞുങ്ങളെ വേർതിരിച്ച് കണ്ടിട്ടില്ല. ഒരാൾ മരിച്ചതിന്റെ പേരിൽ ഇത്രത്തോളം കുറ്റപ്പെടുത്തലുകൾ ഏറ്റുവാങ്ങി ജീവിക്കുന്ന വേറൊരു കുടുംബം ഇല്ല. … - [0.3 സെക്കൻഡിൽ നിങ്ങളെ തകർക്കും! കീർത്തിയുടെ ‘അർദ്ധരാത്രി വേർഷനെ’ കുറിച്ച് സമാന്ത](https://malayalamtv.in/will-break-you-in-0-3-seconds-samantha-on-keerthys-midnight-version/): ദക്ഷിണേന്ത്യൻ സിനിമാലോകത്തെ പ്രിയതാരങ്ങളായ സമാന്ത റുത്ത് പ്രഭുവും കീർത്തി സുരേഷും തമ്മിലുള്ള സുദൃഢമായ സൗഹൃദം വീണ്ടും ചർച്ചയാകുന്നു. കീർത്തിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ‘ബേബി ജോണി’ലേക്ക് നടിയുടെ പേര് നിർദ്ദേശിച്ചത് സമാന്തയായിരുന്നു എന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തമിഴ് ചിത്രം ‘തേരി’യുടെ ഹിന്ദി റീമേക്കായ ഈ സിനിമയിൽ സമാന്ത അവതരിപ്പിച്ച വേഷമാണ് കീർത്തി സുരേഷ് ചെയ്യുന്നത്. ഈ വലിയ അവസരം തനിക്ക് ലഭിക്കാൻ കാരണമായ സമാന്തയോട് എത്ര നന്ദി പറഞ്ഞാലും തീരില്ലെന്ന് കീർത്തി ഒരു അഭിമുഖത്തിൽ പങ്കുവെച്ചു. അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായ ഒരു പഴയ വീഡിയോയിൽ കീർത്തിയുടെ രസകരമായ സ്വഭാവത്തെക്കുറിച്ച് സമാന്ത മനസ്സ് തുറക്കുന്നുണ്ട്. പുലർച്ചെ രണ്ട് മണിയാകുമ്പോൾ കീർത്തിയുടെ ഒരു ‘പ്രത്യേക വേർഷൻ’ പുറത്തുവരുമെന്നും ആ സമയത്ത് അവൾ അതീവ ഊർജ്ജസ്വലയായിരിക്കുമെന്നും (ഹൈപ്പർമാക്സ്) സമാന്ത തമാശയായി പറയുന്നു. മദ്യപിക്കാതെ തന്നെ വെറും 0.3 സെക്കൻഡിനുള്ളിൽ ആരെയും ചിരിപ്പിച്ചു തകർക്കാൻ ശേഷിയുള്ള അസാമാന്യമായ ഹ്യൂമർസെൻസാണ് കീർത്തിക്കുള്ളതെന്നും താൻ കണ്ടിട്ടുള്ളതിൽ വെച്ച് … - ['ധനുഷ് എനിക്ക് പിതൃതുല്യൻ, ആ സൗഹൃദം നഷ്‌ടപ്പെടുന്നത് ഏറ്റവും വലിയ നഷ്‌ടം'; വിഘ്‌നേഷ് ശിവൻ](https://malayalamtv.in/dhanush-is-like-a-father-to-me-losing-that-friendship-is-the-biggest-loss-vignesh-shivan/): ​​​​​​നടൻ ധനുഷുമായുള്ള സൗഹൃദം നഷ്‌ടപ്പെട്ടതിൽ ഖേദിക്കുന്നുണ്ടെന്ന് തുറന്നുപറഞ്ഞ് സംവിധായകനും നടി നയൻതാരയുടെ ജീവിതപങ്കാളിയുമായ വിഘ്‌നേഷ് ശിവൻ. താൻ പിതൃതുല്യനായി കാണുന്ന വ്യക്തിയാണ് ധനുഷെന്നും അദ്ദേഹവുമായുണ്ടായിരുന്ന സൗഹൃദം നഷ്‌ടപ്പെട്ടതിൽ ഖേദിക്കുന്നുണ്ടെന്നും വിഘ്‌നേഷ് പറഞ്ഞു. ലവ് ഇൻഷ്യുറൻസ് കമ്പനിയെന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനുകൾക്കിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എനിക്ക് ധനുഷിനെ വളരെയധികം ഇഷ്ടമാണ്. അദ്ദേഹത്തിന്റെ ജന്മദിനം ജൂലായ് 28 നാണ്. അതേ ദിവസമാണ് എന്റെ അച്ഛൻ മരിച്ചത്. എനിക്ക് അദ്ദേഹത്തിൽ ഒരു പിതൃതുല്യ സാന്നിധ്യം തോന്നാറുണ്ട്. ഞാൻ അദ്ദേഹത്തെ അങ്ങനെയാണ് തിരിച്ചറിയുന്നത്. ആ ബന്ധം നഷ്ടപ്പെടുന്നതാണ് എന്റെ ഏറ്റവും വലിയ നഷ്ടം. അത് എനിക്ക് ലജ്ജ തോന്നുന്ന കാര്യവുമാണ്. എവിടെയോ ഒരു തെറ്റ് സംഭവിച്ചിരിക്കണം. ഞാൻ ഇപ്പോൾ ജീവിക്കുന്ന ജീവിതത്തിൽ ധനുഷ് എനിക്ക് വളരെ പ്രധാനപ്പെട്ട വ്യക്തിയാണ്’ – വിഘ്‌നേഷ് ശിവൻ പറഞ്ഞു.’ വിഐപി ഷൂട്ടിങ്ങിനിടെ രണ്ട് വർഷത്തോളം താൻ ധനുഷിനൊപ്പം ഉണ്ടായിരുന്നെന്നും അദ്ദേഹം ഭക്ഷണം കഴിച്ചതിനുശേഷം … - [ഇതെല്ലാം കിച്ചുവിനെ കൊണ്ട് ആരെങ്കിലും പണം കൊടുത്ത് ചെയ്യിപ്പിക്കുന്നതാവും എന്നാണ് രേണു പറയുന്നത്'; പിന്തുണയുമായി ജാസി](https://malayalamtv.in/renu-says-that-someone-paid-kichu-to-do-all-this-jassie-supports-her/): രേണു സുധിയും കൊല്ലം സുധിയുടെ മകൻ കിച്ചുവുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളിൽ പ്രതികരണവുമായി ട്രാൻസ് വുമണും, സോഷ്യൽ മീഡിയ ഇൻഫ്ലുൻസറുമായ ജാസി രംഗത്ത്. രേണുവിനെ തനിക്ക് വർഷങ്ങളായി അറിയാമെന്നും കിച്ചുവിനെ അവർ എങ്ങനെയാണ് നോക്കുന്നതെന്ന് കണ്ട വ്യക്തിയാണ് താനെന്നും പറഞ്ഞ ജാസി, ഈ വിവാദങ്ങളുടെ ബന്ധപ്പെട്ട് രേണു വലിയ സങ്കടത്തിലാണെന്നും കൂട്ടിച്ചേർത്തു. “എത്ര വർഷമായി രേണു സുധിയെന്ന് പറഞ്ഞ് ആളുകൾ ആ സ്ത്രീയ ആക്രമിക്കാൻ തുടങ്ങിയിട്ട്. എന്തിനാണ് ഒരാളോട് ഇങ്ങനെ ആളുകൾ ചെയ്യുന്നതെന്ന് എനിക്ക് മനസിലാവുന്നില്ല. വ്യക്തിപരമായി എനിക്ക് രേണു ചേച്ചിയെ അറിയാം. ഇത്രത്തോളം ഫെയ്മസ് ആകും മുമ്പ് തന്നെ ഞങ്ങൾ സുഹൃത്തുക്കളാണ്. ദുബായിൽ പെർഫ്യും ഷോപ്പ് നടത്തിയിരുന്ന സമയത്താണ് സൗഹൃ​ദം ആരംഭിക്കുന്നത്. ഇപ്പോൾ നടക്കുന്ന വിവാദങ്ങൾ എല്ലാം വെറും നുണയാണ്. രേണു ചേച്ചി കിച്ചു മോനെ എങ്ങനെയാണ് കാണുന്നതെന്ന് വളരെ വ്യക്തമായി എനിക്ക് അറിയാം. കിച്ചുവിന്റെ സ്വന്തം അമ്മയല്ല. ഒന്നാനമ്മയോ രണ്ടാനമ്മയോ അല്ല മൂന്നാം അമ്മയാണ്. ചേച്ചി മോനെ എങ്ങനയൊണ് … - [മലയാളത്തിന്റെ മഹാനടന്മാർ ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം 'പേട്രിയറ്റ്'; ട്രെയ്‌ലർ പുറത്ത്](https://malayalamtv.in/patriot-a-cosmic-film-starring-malayalams-great-actors-trailer-out/): മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമായി റിലീസിനൊരുങ്ങുന്ന ‘പേട്രിയറ്റ്’ പ്രഖ്യാപന സമയം മുതൽ തന്നെ പ്രേക്ഷകർ ഏറെ ആകാംഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ചിത്രമാണ്. 18 വർഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി, മോഹൻലാൽ എന്നീ മലയാളത്തിന്റെ മഹാനടന്മാർ ഒരുമിച്ചു നായകന്മാരായി എത്തുന്നു എന്നത് തന്നെയാണ് ചിത്രത്തെ അഭൂതപൂർവമായ ആവേശത്തോടെ കാത്തിരിക്കാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന ഘടകം. ചിത്രം മെയ് 1 ന് ആഗോള റിലീസായി തീയേറ്ററുകളിൽ എത്തുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. തൃശൂർ രാഗം തീയേറ്ററിൽ മമ്മൂട്ടി ആരാധകരോടൊപ്പം മമ്മൂട്ടിയും, എറണാകുളം കവിത തീയേറ്ററിൽ മോഹൻലാൽ ആരാധകരോടൊപ്പം മോഹൻലാലും ചേർന്നാണ് ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച് ചെയ്തത്. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരേ സമയം രണ്ട് വ്യത്യസ്ത ലൊക്കേഷനുകളിൽ രണ്ട് മെഗാ താരങ്ങൾ ഒന്നിച്ച് ഒരു ട്രെയ്‌ലറിന്റെ പ്രീമിയർ ലോഞ്ച് നടത്തുന്നത്. മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന ഈ … - [ബോക്സ് ഓഫീസിൽ ‘ധുരന്ധർ’ തരംഗം; രണ്ടാഴ്ച കൊണ്ട് 1500 കോടി!](https://malayalamtv.in/dhurandhar-creates-a-wave-at-the-box-office-1500-crores-in-two-weeks/): ബോക്സ് ഓഫീസ് ചരിത്രം തിരുത്തിക്കുറിച്ചു കൊണ്ട് ആദിത്യ ധർ-രൺവീർ സിങ് ചിത്രം “ധുരന്ധർ: ദ റിവഞ്ച്” ജൈത്രയാത്ര തുടരുന്നു. റിലീസ് ചെയ്ത് വെറും രണ്ടാഴ്ച പിന്നിടുമ്പോൾ ഇന്ത്യയിൽ നിന്ന് മാത്രം 1000 കോടി നെറ്റ് ഗ്രോസ് നേടുന്ന ആദ്യ ഇന്ത്യൻ ചിത്രം എന്ന അപൂർവ്വ നേട്ടത്തിന് തൊട്ടരികിലാണ് ഈ ബ്രഹ്മാണ്ഡ ചിത്രം. ജിയോ സ്റ്റുഡിയോസും ബി62 സ്റ്റുഡിയോസും ചേർന്ന് നിർമ്മിച്ച ചിത്രം രണ്ടാഴ്ച കൊണ്ട് ഇന്ത്യയിൽ നിന്ന് മാത്രം നേടിയത് 961 കോടി രൂപയാണ്. ചിത്രത്തിന്റെ ആഗോള ഗ്രോസ് കളക്ഷൻ ഇതിനോടകം 1501 കോടി പിന്നിട്ടു കഴിഞ്ഞു. മൂന്നാം വാരാന്ത്യം പൂർത്തിയാകുന്നതോടെ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ഇന്നുവരെ ആരും കൈവരിക്കാത്ത ‘ആയിരം കോടി നെറ്റ് ക്ലബ്ബിൽ’ ചിത്രം ഇടംപിടിക്കുമെന്ന് ഉറപ്പായി. രണ്ടാം ആഴ്ചയിലെ പ്രവൃത്തിദിവസങ്ങളിലും മികച്ച കളക്ഷൻ നിലനിർത്താൻ ചിത്രത്തിന് സാധിച്ചു. വടക്കേ അമേരിക്കയുൾപ്പെടെയുള്ള വിദേശ വിപണികളിലും ചിത്രം റെക്കോർഡ് കളക്ഷനാണ് നേടുന്നത്. ഏറ്റവും വേഗത്തിൽ 1000 കോടി നേടിയ ഇന്ത്യൻ … - [സാരിയിൽ അതീവ സുന്ദരിയായി എസ്തർ](https://malayalamtv.in/esther-looks-stunning-in-a-saree-pictures/): സാരിയിൽ അതീവ സുന്ദരിയായുള്ള ചിത്രങ്ങൾ പങ്കുവച്ച് നടി എസ്തർ അനിൽ. നീല നിറത്തിലുള്ള സാരി ധരിച്ചാണ് എസ്തർ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. സെലിബ്രിറ്റികളടക്കം നിരവധിപ്പേരാണ് എസ്തറിന്റെ ചിത്രങ്ങൾക്ക് ലൈക്കും കമന്റും ചെയ്തിരിക്കുന്നത്. എസ്തറിന്റെ ലുക്ക് അടിപൊളിയായിട്ടുണ്ടെന്ന് ആരാധകർ കുറിക്കുന്നു. അതേസമയം ‘ദൃശ്യം 3’യാണ് എസ്തറിന്റെ പുറത്തിറങ്ങാനുള്ള പുതിയ ചിത്രം. ‘ദൃശ്യ’ത്തിൽ നായകനായ ജോര്‍ജ്കുട്ടിയുടെ ഇളയമകളായാണ് എസ്തർ പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ചത്. ചിത്രത്തിൽ അഭിനയിക്കുമ്പോൾ 12 വയസ്സായിരുന്നു എസ്തറിന് പ്രായം. അടുത്തിടെയാണ് ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്നും താരം ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയത്. മുംബൈയിലെ സെന്റ് സേവ്യേഴ്‌സ് കോളജില്‍ നിന്ന് ഇക്കണോമിക്‌സില്‍ ബിരുദം പൂര്‍ത്തിയാക്കിയ ശേഷമാണ് എസ്തർ ലണ്ടനിലിൽ ഉപരിപഠനത്തിന് പോയത്. - ['ഇനി ഞങ്ങൾ മൂന്ന് പേർ'; കുറിപ്പുമായി രശ്മിക മന്ദാന, ഗർഭിണിയാണോയെന്ന് ആരാധകർ](https://malayalamtv.in/now-we-are-three-rashmika-mandhana-posts-a-note-fans-wonder-if-she-is-pregnant/): കന്നഡ സിനിമയിലൂടെ അഭിനയരംഗത്തെത്തി ഇന്ന് രാജ്യം മുഴുവൻ ആരാധകരുള്ള താരമാണ് രശ്‌മിക മന്ദാന. തെലുങ്ക്, തമിഴ്, കന്നഡ. ഹിന്ദി തുടങ്ങിയ ഭാഷകളിൽ സൂപ്പർ താരങ്ങളുമായി രശ്മിക ഇതിനോടകം അഭിനയിച്ച് കഴിഞ്ഞു. കഴിഞ്ഞ മാസമാണ് നടൻ വിജയ് ദേവരകൊണ്ടയും രശ്മികയും വിവാഹിതരായത്.ഏറെ നാളെത്തെ അഭ്യൂഹങ്ങൾക്കെല്ലാം ഒടുവിലായിരുന്നു വിവാഹം. നിലവിൽ താരങ്ങൾ ഹണിമൂൺ ട്രിപ്പിലാണ്. ഇതിനിടെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച രശ്മികയുടെ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ‘ഇനി ഞങ്ങൾ മൂന്ന് പേർ’ എന്ന് കുറിച്ചുള്ള പോസ്റ്റാണ് വെെറലായത്. പിന്നാലെ രശ്മിക അമ്മയാകാൻ പോകുന്നുവെന്നാണ് ആരാധകർ കരുതിയത്. വിരോഷ് ബേബിക്കായി കാത്തിരിക്കുന്നുവെന്നാണ് ഇവരിൽ ഭൂരിഭാഗം പേരുടെയും കമന്റ്.ചിലർ ആശംസകളും നേരുന്നുണ്ട്. എന്നാൽ ദമ്പതികൾ മാതാപിതാക്കൾ ആകാൻ പോകുന്നതല്ല ഈ പോസ്റ്റ്. ഒരു അനിമേറ്റഡ് സീരീസിന്റെ ഭാഗമായുള്ളതാണ് രശ്മിക മന്ദാനയുടെ പോസ്റ്റ്. ടെറിബ്ലി ടെെനി ടെയിൽസിന്റെ സീരീസിന് ‘രശ്മിക ആൻഡ് റൂ’ എന്നാണ് പേര്. രശ്മികയിൽ നിന്നും പ്രചോദനം ഉൾകൊണ്ട് നിർമിച്ചതാണ് സീരീസിലെ റൂ എന്ന കഥാപാത്രം. … - [ബി​ഗ് ബോസ് പ്രേമികൾക്ക് വൻ നിരാശ ! മോഹൻലാൽ അല്ല പകരം ഭാവന](https://malayalamtv.in/big-disappointment-for-bigg-boss-fans-no-mohanlal-but-bhavana/): ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബി​ഗ് ബോസ്. രാജ്യത്തെ വിവിധ ഭാഷകളിലുള്ള ഷോയുടെ ഏഴാം സീസൺ ആയിരുന്നു മലയാളത്തിൽ കഴിഞ്ഞു പോയത്. പിന്നാലെ എട്ടാം സീസൺ എന്ന് തുടങ്ങുമെന്ന കാത്തിരിപ്പിലായിരുന്നു ബി​ഗ് ബോസ് പ്രേമികൾ. ഏപ്രിലിൽ തുടങ്ങുമെന്ന അഭ്യൂഹങ്ങൾ വന്നിരുന്നുവെങ്കിലും ഔദ്യോ​ഗിക വിവരങ്ങൾ ഒന്നും തന്നെ വന്നിരുന്നില്ല. എന്നാൽ ബി​ഗ് ബോസിനായി കാത്തിരുന്നവർക്ക് മുന്നിലേക്ക് പുതിയൊരു ഷോയുമായി എത്തിയിരിക്കുകയാണ് ജിയോ ഹോട്സ്റ്റാറും ഏഷ്യാനെറ്റും. കോമഡി കുക്ക് എന്നാണ് ഷോയുടെ പേര്. ഏപ്രിൽ 18 മുതൽ ഷോയുടെ സ്ട്രീമിം​ഗ് ആരംഭിക്കും. ഭാവനയാണ് അവതാരകയായി എത്തുന്നത്. ഒപ്പം ഷെഫ് നളനും ഉണ്ടാകും. കുക്കിങ്ങും കോമഡിയും കൂടി കലർന്ന ഷോയിൽ ഷോപ്പ് കീപ്പറായി മുൻ ബി​ഗ് താരം ജിസൈലും എത്തുന്നുണ്ട്. അനുമോൾ, സാബു അണ്ണൻ ,നെവിൻ, ജിസൈൽ , ജിയോ മാച്ചാൻ, സുചിത്ര, ശ്രീവിദ്യ മുല്ലശ്ശേരി, അശ്വിൻ, ശബരീഷ് വർമ തുടങ്ങി നിരവധി പേർ ഷോയുടെ ഭാ​ഗമായി എത്തുന്നുണ്ട്. തമിഴിൽ ഏറെ … - [പറയേണ്ട കാര്യങ്ങൾ കൃത്യമായി തന്നെ പറഞ്ഞിട്ടുണ്ട്; കിച്ചു](https://malayalamtv.in/you-have-said-exactly-what-needs-to-be-said-kicchu/):  കൊല്ലം സുധിയുടെ മരണവുമായി ബന്ധപ്പെട്ടും താൻ ജീവിതത്തിൽ നേരിട്ട വെല്ലുവിളികളെ കുറിച്ചും അദ്ദേഹത്തിന്റെ മകൻ കിച്ചു നടത്തിയ തുറന്നുപറച്ചിലുകൾ ഏറെ ചർച്ചയായിരുന്നു. തുടർന്ന് രേണു സുധിക്കെതിരെ വലിയ രീതിയിലുള്ള സൈബർ അറ്റാക്കുകളും അധിക്ഷേപവും അരങ്ങേറിയിരുന്നു. സംഭവത്തിൽ വിശദീകരണവുമായി രേണു സുധി കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ഇപ്പോഴിതാ സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിശദീകരണം നൽകിയിരിക്കുകയാണ് കിച്ചു സുധി. തന്റെ പഴയ കാലത്തെ ചില കാര്യങ്ങൾ തുറന്നുപറഞ്ഞു എന്നേയുള്ളുവെന്നും, തനിക്ക് മറ്റ് പ്രശ്നങ്ങളില്ലെന്നുംഇപ്പോൾ പുറത്തുവരുന്ന വാർത്തകളൊന്നും തന്നെ ബാധിക്കില്ലെന്നും കിച്ചു സുധി പറയുന്നു. ഇൻസ്റ്റാഗ്രാമിൽ ഇത്രയധികം മെസേജുകൾ തനിക് വരുന്നതുകൊണ്ടാണ് ഇപ്പോൾ ലൈവിൽ വന്ന് സംസാരിച്ചതെന്നും, തന്നെ കുറിച്ച് ഇനിയും പല വാർത്തകളും വന്നേക്കാമെന്നും കിച്ചു പറയുന്നു. “എനിക്ക് ഇപ്പോൾ ഒരുപാട് കോളുകളും മെസ്സേജുകളും വന്നുകൊണ്ടിരിക്കുകയാണ്. നിങ്ങളുടെയൊക്കെ സ്നേഹം കൊണ്ടാണ് അതെന്ന് എനിക്ക് മനസ്സിലാകുന്നുണ്ട്. ഞാൻ ഇപ്പോൾ തികച്ചും സുരക്ഷിതനാണ്, എനിക്ക് മറ്റ് പ്രശ്നങ്ങളൊന്നുമില്ല. എന്റെ പഴയകാലത്തെ ചില കാര്യങ്ങൾ തുറന്നു പറഞ്ഞു എന്നേയുള്ളൂ. … - [ഗ്ലാമറസ് ലുക്കിൽ മംമ്‌‌ത മോഹൻദാസ്; ബാലിയിലെ വെക്കേഷൻ ചിത്രങ്ങൾ പങ്കുവച്ച് നടി](https://malayalamtv.in/mamta-mohandas-in-a-glamorous-look-actress-shares-pictures-from-her-vacation-in-bali/): മലയാള സിനിമാ പ്രേക്ഷകർക്ക് ഏറെ ഇഷ്‌ടപ്പെട്ട നടിമാരിൽ ഒരാളാണ് മംമ്‌ത മോഹൻദാസ്. ‘മയൂഖ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ മംമ്‌ത നിരവധി വ്യത്യസ്‌തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അഭിനയം മാത്രമല്ല, ക്യാൻസർ രോഗത്തെ പോരാടി തോൽപ്പിച്ച ഏറെ പ്രചോദനപരമായ ജീവിതമാണ് മംമ്‌തയുടേത്. ഇപ്പോഴിതാ ബാലിയിൽ നിന്നുള്ള വെക്കേഷൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് താരം. പൂൾ ബെഡിൽ കിടക്കുന്ന മംമ്‌തയെയാണ് ചിത്രങ്ങളിൽ കാണുന്നത്. ഇളം നീല നിറത്തിലുള്ള ഡ്രസിൽ വളരെ സുന്ദരിയായി കാണപ്പെടുന്നുണ്ട്. ജീവിതത്തിലുണ്ടായ ഓരോ പ്രതിസന്ധികളും തന്റെ ഇച്ഛാശക്തികൊണ്ട് മറികടന്ന വ്യക്തിയാണ് മംമ്‌ത. മുന്നിലെത്തുന്ന ഓരോ കടമ്പയെയും വളരെ പോസിറ്റീവായി അവർ തരണംചെയ്യുന്നു. അതിന്റെ തെളിവ് കൂടിയാണ് ഇപ്പോൾ പങ്കുവച്ചിരിക്കുന്ന ചിത്രവും. വളരെ സന്തോഷവതിയാണ് മംമ്‌തയെന്ന് ചിത്രത്തിൽ കാണാം. ബസ് കണ്ടക്ടര്‍, ലങ്ക, മധുചന്ദ്രലേഖ, ബാബ കല്യാണി, ബിഗ് ബി, പാസഞ്ചര്‍, കഥ തുടരുന്നു, അന്‍വര്‍, റെയ്‌സ്, മൈ ബോസ്, ടു കണ്‍ട്രീസ്, തോപ്പില്‍ ജോപ്പന്‍, ഫോറൻസിക്, ലാൽ ബാഗ്, മ്യാവൂ, … - [വിവാദങ്ങൾ തുണച്ചു ! 2000 കടന്ന് രേണുവിന്റെ സബ്സ്ക്രൈബേഴ്സ്](https://malayalamtv.in/controversies-helped-renus-subscribers-crossed-2000/): കഴിഞ്ഞ കുറേക്കാലമായി സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായി മാറുന്ന ആളാണ് രേണു സുധി. ആദ്യമെല്ലാം അഭിനയവുമായി ബന്ധപ്പെട്ടപ്പെടായിരുന്നു ട്രോളുകൾക്കും വിമർശനങ്ങൾക്കും രേണു പാത്രമായതെങ്കിൽ, പിന്നീട് വീടുമായി ബന്ധപ്പെട്ടായിരുന്നു. വിവാദങ്ങൾ ഒഴിയാതെ പിന്തുടരുന്ന രേണു സുധിക്കെതിരെ കിച്ചു സുധി നടത്തിയ വെളിപ്പെടുത്തലുകളാണ് പുതിയ ചർച്ചാ വിഷയം. എന്നാൽ ഇപ്പോൾ നടക്കുന്ന വിവാദങ്ങൾ രേണുവിനെ തുണച്ചുവെന്നതാണ് പുറത്തുവരുന്ന വിവരം. ഇൻസ്റ്റാ​ഗ്രാം സബ്സ്ക്രിപിഷനിൽ മിന്നും പ്രകടനമാണ് രേണു സുധി കാഴ്ചവച്ചിരിക്കുന്നതെന്ന് സോഷ്യല്‍ മീഡിയ കണ്ടെത്തല്‍. മാർച്ച് 13ന് ആയിരുന്നു രേണു സുധി ഇൻസ്റ്റാ​ഗ്രാമിൽ സബ്‍സ്ക്രിപ്ഷന്‍ ആരംഭിച്ചത്. പിന്നാലെ അത്യാവശ്യം സബ്സ്ക്രൈബേഴ്സാകുകയും അധികം വൈകാതെ 1000 പേർ അം​ഗമാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു കിച്ചുവിന്റെ വെളിപ്പെടുത്തലുകൾ. ശേഷം രേണുവിന്റെ സബ്സ്ക്രിപ്ഷനിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. ഇതുവരെ 2163 പേരാണ് രേണു സുധിയുടെ സബ്സ്ക്രിപ്ഷൻ എടുത്തിരിക്കുന്നത്. ഓരോ മിനിറ്റിലുമാണ് സബ്സ്ക്രൈബേഴ്സിന്റെ എണ്ണം കൂടുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. 180 രൂപയാണ് രേണു സുധിയുടെ ഒരുമാസത്തെ സബ്സ്ക്രിപ്ഷൻ എമൗണ്ട്. … - [മലയാള സിനിമ ഉറ്റുനോക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘പേട്രിയറ്റ്’ 2026 മേയ് ഒന്നിന് തിയേറ്ററുകളിൽ](https://malayalamtv.in/malayalam-cinemas-eagerly-awaited-big-budget-film-patriot-to-hit-theaters-on-may-1-2026/): മലയാള സിനിമ ഉറ്റുനോക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘പേട്രിയറ്റ്’ 2026 മേയ് ഒന്നിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ഈ പ്രഖ്യാപനം നടത്തിയത്. മഹേഷ് നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ മൾട്ടിസ്റ്റാർ ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി തുടങ്ങി വൻതാരനിര തന്നെ അണിനിരക്കുന്നുണ്ട്. 18 വർഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫും കെ.ജി. അനിൽകുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സി.ആർ. സലിം, സുഭാഷ് ജോർജ് മാനുവൽ എന്നിവർ സഹനിർമ്മാതാക്കളായെത്തുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ സി.വി. സാരഥിയും രാജേഷ് കൃഷ്ണയുമാണ്. പ്രകാശ് ബെലവാടി, ദർശന രാജേന്ദ്രൻ, ഷഹീൻ സിദ്ദിഖ് തുടങ്ങി ഒട്ടനവധി പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്പൈ ത്രില്ലറായിട്ടാണ് … - [യുവനടിയുടെ പീഡനപരാതി; സംവിധായകൻ രഞ്ജിത്തിനെ ഫെഫ്‌കയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു](https://malayalamtv.in/director-ranjith-suspended-from-fefka-after-young-actress-alleges-harassment/): കൊച്ചി: യുവനടിയുടെ ലൈംഗിക പീഡന പരാതിയിൽ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിനെ ഫെഫ്‌കയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. ഡയറക്‌ടേഴ്‌സ് യൂണിയനിൽ നിന്നും റൈറ്റേഴ്‌സ് യൂണിയനിൽ നിന്നും രഞ്ജിത്തിനെ മാറ്റിനിർത്തുമെന്നും ഫെഫ്‌ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്‌ണൻ അറിയിച്ചു. ഇതുസംബന്ധിച്ച് ഇരുയൂണിയനുകളിലെയും ജനറൽ സെക്രട്ടറിമാർക്ക് നിർദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു. യുവനടി ഫെഫ്‌കയ്‌ക്കോ ഐസിസിക്കോ ഇതുവരെ പരാതി നൽകിട്ടില്ലെന്നും ബി ഉണ്ണികൃഷ്‌ണൻ വ്യക്തമാക്കി. കാരവാനിൽവച്ച് ലൈംഗികമായി പീഡിപ്പിക്കാൻ രഞ്ജിത്ത് ശ്രമിച്ചുവെന്നാണ് യുവനടി നൽകിയ പരാതി. നിലവിൽ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തിരിക്കുകയാണ്. ഇന്നലെ രാത്രി കാറിൽ സഞ്ചരിക്കവെയാണ് പൊലീസ് തടഞ്ഞുനിർത്തി രഞ്ജിത്തിനെ അറസ്റ്റ് ചെയ്‌തത്. ശേഷം തൊടുപുഴ സ്റ്റേഷനിലെത്തിച്ചപ്പോഴാണ് അറസ്റ്റ് വിവരം പുറംലോകമറിഞ്ഞത്. അതേസമയം, സർക്കാർ അതിജീവിതയ്ക്കൊപ്പമാണെന്നും ഏത് ഉന്നതനായാലും നടപടി സ്വീകരിക്കുമെന്നുമാണ് സാംസ്കാരിക മന്ത്രി സജി ചെറിയാൻ പ്രതികരിച്ചത്. സംവിധായകന്‍ രഞ്ജിത്തിന്റെ ഭാഗത്ത് നിന്ന് ഇങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നു. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് ഗൗരവതരമാണ്. രഞ്ജിത്തിനെ സംരക്ഷിച്ചിട്ടില്ലെന്നും … - [സുരേഷ് ഗോപിയോട് തീർത്താൽ തീരാത്ത കടപ്പാട്; 6 മാസത്തിന് ശേഷം രാജേഷ് കേശവിനെ തിരുവനന്തപുരത്തേക്ക്](https://malayalamtv.in/an-unfulfilled-debt-to-suresh-gopi-rajesh-keshav-returns-to-thiruvananthapuram-after-6-months/): ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവിനെ നാട്ടിലേക്ക് കൊണ്ടുവരുന്നു. വെല്ലൂർ മെഡിക്കൽ കോളേജിൽ നിന്നുമാണ് രജേഷിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നത്. സുഹൃത്ത് പ്രതാപ് ജയലക്ഷ്മിയാണ് ഇക്കാര്യം അറിയിച്ചത്. നാട്ടിലെ പച്ചപ്പും, വീട്ടിലെ ഗന്ധവും, സുഹൃത്തുക്കളുടെയും പ്രിയപ്പെട്ടവരുടെയും സാമീപ്യവും അവനിൽ കൂടുതൽ ഊർജവും റിസൾട്ടും ഉണ്ടാകുമെന്നു ഡോക്ടർമാർ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അനന്തപുരിയിലേക്ക് രാജേഷ് എത്തുന്നതെന്ന് പ്രതാപ് പറഞ്ഞു. പ്രതാപ് ജയലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ : പ്രിയ സുഹൃത്ത് രാജേഷിനെ കഴിഞ്ഞ 6 മാസത്തെ ചികിത്സകൾക്ക് ശേഷം പിറന്ന നാട്ടിലേക്ക് കൊണ്ട് വന്നു. ഇനി കുറച്ചു നാൾ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയും ശേഷം വീട്ടിൽ തന്നെ തുടർ ചികിത്സകൾ ഏകോപിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ 6 മാസത്തിനിടയിൽ വളരെ സങ്കീർണ്ണമായ ചികിത്സാ രീതികളിലൂടെ രാജേഷിനെ തിരികെ കൊണ്ട് വരാനുള്ള എല്ലാ ശ്രമങ്ങളും CMC വെല്ലൂർ ഹോസ്പിറ്റലിൽ ചെയ്തിരുന്നു. അവിടുത്തെ PMR ഡിപ്പാർട്മെന്റ് ന്റെ നേതൃത്വത്തിൽ നടത്തിയ ചികിത്സയിൽ … - ['പെണ്ണ് കേസ് വന്നാല്‍ പലരും തകര്‍ന്ന് പോകും, അതാണ് കേസ് ഉണ്ടാക്കുന്നത്': ബാലചന്ദ്ര മേനോൻ](https://malayalamtv.in/if-a-womans-case-comes-up-many-people-will-be-devastated-thats-what-makes-the-case-happen-balachandra-menon/): നിവിൻ പോളിയും ബാലചന്ദ്ര മേനോനും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ പ്രതിഛായ എന്ന ചിത്രം തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. രാഷ്ട്രീയ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയ ചിത്രം ചർച്ചയാകുമ്പോൾ വ്യാജ പീഡനകേസുകളെ കുറിച്ച് ബാലചന്ദ്ര മേനോൻ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. പെണ്ണ് കേസ് വന്നാല്‍ പലരും തകര്‍ന്ന് പോകുമെന്ന് അറിയാവുന്നത് കൊണ്ട് അത്തരം കേസുകൾ ഉണ്ടാക്കുന്നതെന്ന് ബാലചന്ദ്ര മേനോൻ പറയുന്നു. ബാലചന്ദ്ര മേനോന്റെ വാക്കുകൾ ഇങ്ങനെ പെണ്ണ് കേസ് വന്നാല്‍ പലരും തകര്‍ന്ന് പോകും. അതുകൊണ്ടാണ് പലരും പെണ്ണ് കേസ് ഉണ്ടാക്കുന്നത്. ഒരു കേസ് ഏര്‍പ്പാടാക്കി ഒരു പുരുഷനെതിരെ പരാതി പറയാന്‍ തയ്യാറാക്കി, ആ വ്യക്തിയെ പെടുത്തുകയാണ്. അതൊരു ചതിയാണ്. പറഞ്ഞാല്‍ ഇപ്പോള്‍ എന്ത് ചെയ്യാന്‍ പറ്റും. ഇപ്പോൾ, ബാലചന്ദ്ര മേനോന്‍ ഇന്നാരുടെയും ഇന്നാരുടെയും മകന്‍. നടനാണ് സംവിധായകനാണ്. എല്ലാവര്‍ക്കും അറിയാവുന്ന ഡാറ്റയാണ് അത്. അതുണ്ടാക്കുന്നൊരു ധാരണയുണ്ട്. അത് നിലനില്‍ക്കെ ബാലചന്ദ്ര മേനോന്‍ അസഭ്യമായ വാക്ക് പറഞ്ഞാല്‍ പോലും അതൊന്നും ഈ കരക്കാര്‍ വിശ്വസിക്കേല. … - [സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു](https://malayalamtv.in/police-arrest-director-and-screenwriter-ranjith/): തിരുവനന്തപുരം: സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവനടി നൽകിയ പീഡന പരാതിയിലാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. ഇടുക്കി എസ്.പിയുടെ നിർദ്ദേശ പ്രകാരമാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. രഞ്ജിത്തിനെ തൊടുപുഴ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. കൊച്ചി പൊലീസിന് ഉടൻ കൈമാറും. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ലൊക്കേഷനിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് നടി പരാതി നൽകിയിരിക്കുന്നത്. ഡി.ജി.പിക്കും മുൻ എസ്.ഐ.ടിക്കുമാണ് നടി പരാതി നൽകിയത്. പരാതി സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേശ്വറിന് കൈമാറിയിരുന്നു. പരാതിയിൽ രണ്ട് ദിവസം മുമ്പ് പൊലീസ് നടിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയിരുന്നു. തുടർന്നാണ് അറസ്റ്റ് നടപടികളിലേക്ക് കടന്നത്. പരാതിയിൽ കഴമ്പുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. - ['നികൃഷ്ടമായ സംസാരം, മക്കളേയും അമ്മയേയും തമ്മില്‍ തല്ലിച്ച് ആസ്വദിക്ക് നീ': പൊട്ടിത്തെറിച്ച് രേണു സുധി](https://malayalamtv.in/vile-talk-enjoy-yourself-by-beating-up-your-children-and-mother-renu-sudhi-explodes/): തനിക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിക്കുന്ന യുട്യൂബറും വ്ലോ​ഗറുമായ ഷഫീന ബീവിയ്ക്കെതിരെ രേണു സുധി. തന്റെ ഇപ്പോഴത്തെ പ്രശ്നത്തിന് കാരണം ഇവരാണെന്നും മക്കളേയും അമ്മയേയും തമ്മില്‍ തല്ലിച്ച് ആസ്വദിക്കെന്നും രേണു പറയുന്നു. കുറേ പെണ്ണുങ്ങളുടേയും ആണുങ്ങളുടേയും ജീവിതം നശിപ്പിച്ചു കഴിഞ്ഞുവെന്നും ഇപ്പോള്‍ തന്നെയാണ് ഷഫീന പിടിച്ചേക്കുന്നതെന്നും രേണു സുധി പറയുന്നുണ്ട്. ഷഫീന ബീവിയെ കുടുംബത്ത് കയറ്റുന്നവര്‍ ശ്രദ്ധിക്കുക. ഇവരുമായി സൗഹൃദം കൂടിയാല്‍ നിങ്ങളും ജീവിതവും കുടുംബവും ചിന്നഭിന്നമാകും. ഇത് നിങ്ങള്‍ എഴുതി വച്ചോ. ഇവരെ നിങ്ങള്‍ക്ക് അറിയാത്തത് കൊണ്ടാണ്. എന്നെ നെഗറ്റീവ് പറയുന്നത് കൊണ്ട്, എന്നെ ഇഷ്ടമില്ലാത്ത കുറേ പേര്‍ തലയില്‍ കയറ്റി വയ്ക്കുന്നത് അല്ലാതെ ഇവര്‍ ആരാണ്. ദുബായില്‍ എന്തൊക്കെ ആയിരുന്നു ബിസിനസ് എന്നൊക്കെ അറിഞ്ഞിട്ടാണ് നമ്മള്‍ നില്‍ക്കുന്നത്. ഇവരുടെ പേര് പോലും പറഞ്ഞാല്‍ ഇവര്‍ക്ക് റീച്ചാണ്. കുറേ പെണ്ണുങ്ങളുടേയും ആണുങ്ങളുടേയും ജീവിതം നശിപ്പിച്ചു കഴിഞ്ഞു. ഇപ്പോള്‍ എന്നെ പിടിച്ചേക്കുവാണ്. നിന്‍റെ ഒന്നിലും വീഴുന്നവളല്ല രേണു സുധി. മനസിലായോ”, എന്ന് രേണു … - [സൽമാൻ ഖാൻ ചിത്രത്തിൽ നയൻതാര; ചിത്രീകരണം ഏപ്രിലിൽ](https://malayalamtv.in/nayanthara-in-salman-khans-film-shooting-to-begin-in-april/): ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാനും ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും ആദ്യമായി സ്ക്രീനിൽ ഒന്നിക്കുന്നു. തെലുങ്ക് സംവിധായകൻ വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും പ്രധാന വേഷങ്ങളിലെത്തുന്നത്. സോഷ്യൽ മീഡിയയിലൂടെ നിർമ്മാണ കമ്പനിയായ ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ് നയൻതാരയെ ഔദ്യോഗികമായി സ്വാഗതം ചെയ്തു. ‘റാണിയെത്തി. ഏത് വേഷവും മികച്ച രീതിയിൽ അവതരിപ്പിക്കുന്ന നയൻതാര സൽമാൻ ഖാൻ-വംശി പൈഡിപ്പള്ളി സിനിമയിൽ ജോയിൻ ചെയ്യുകയാണ്. വളരെ സ്പെഷ്യലായ ഈ സിനിമയിലേക്ക് നയൻതാരയെ സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് വലിയ സന്തോഷമുണ്ട്.’ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ സോഷ്യൽ മീഡിയിയൽ കുറിച്ചു.തിങ്കളാഴ്ചയാണ് സൽമാൻ ഖാൻ ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. സംവിധായകൻ വംശിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച താരം, ‘ദിൽ, ദിമാഗ്, ജിഗർ സെ ഏപ്രിൽ മുതൽ’ എന്നാണ് കുറിച്ചത്. ഷൂട്ടിംഗ് ഏപ്രിലിൽ ആരംഭിക്കുമെന്നാണ് സൂചന. - [പത്ത് വർഷത്തിന് ശേഷം രണ്ടാം ഭാഗം; 'ഹാപ്പി വെഡ്ഡിംഗ് 2'](https://malayalamtv.in/the-second-part-after-ten-years-happy-wedding-2/): 2016ൽ പുറത്തിറങ്ങിയ ‘ഹാപ്പി വെഡ്ഡിംഗ്’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ച് സംവിധായകൻ ഒമർ ലുലു. ആദ്യഭാഗത്തിന്റെ അതേ ജോണറിൽ തന്നെ ഒരുങ്ങുന്ന ചിത്രം ഉടൻ വരുമെന്നാണ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ഒമർ ലുലു അറിയിച്ചിരിക്കുന്നത്. ഒമർ ലുലുവിന്റെ ആദ്യ ചിത്രമായിരുന്നു ഹാപ്പി വെഡ്ഡിംഗ്. രണ്ടാംഭാഗവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ സംവിധായകൻ പുറത്തുവിട്ടിട്ടില്ല. സിജു വിൽസൺ, ഷറഫുദ്ദീൻ, സൗബിൻ ഷാഹിർ എന്നിവരായിരുന്നു ഹാപ്പി വെഡ്ഡിംഗിലെ പ്രധാന താരങ്ങൾ. മനീഷ് കെ സിയും പ്രനീഷും ചേർന്നെഴുതിയ ചിത്രം നിർമിച്ചത് നാസർ അലിയായിരുന്നു. സിനു സിദ്ധാർത്ഥ് ഛായാഗ്രഹണവും അരുൺ മുരളീധരൻ സംഗീതവും വിമൽ ടി കെ പശ്ചാത്തലസംഗീതവും ഒരുക്കി.ദൃശ്യ രഘുനാഥ് ആയിരുന്നു ചിത്രത്തിൽ നായികയായെത്തിയത്. അനു സിത്താരയും പ്രധാനവേഷം അവതരിപ്പിച്ചു. ഗ്രേസ് ആന്റണി, മെറീന മൈക്കിൾ എന്നിവരും ചിത്രത്തിൽ വേഷമിട്ടു. വൻ പോസിറ്റീവ് റിപ്പോർട്ട് ലഭിച്ച ചിത്രം ബോക്‌സ് ഓഫീസിലും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. പിന്നീട് ആറ് സിനിമകൾ ചെയ്‌തെങ്കിലും ഒമർ ലുലുവിന്റെ കരിയർ ബെസ്റ്റ് … - [സ്വപ്നം സഫലം,​ ജൂഡിന്റെ ചിത്രത്തിൽ മോഹൻലാൽ നായകൻ](https://malayalamtv.in/dream-comes-true-mohanlal-is-the-hero-in-judes-film/): ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ നായകൻ. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം. ഇതാദ്യമായാണ് ജൂഡിന്റെ ചിത്രത്തിൽ മോഹൻലാൽ നായകനായി എത്തുന്നത്. വിസ്‌മയ മോഹൻലാൽ നായികയായി അരങ്ങേറ്റം കുറിച്ച തു‌ടക്കം എന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജൂഡ് ആണ്. തുടക്കത്തിൽ അതിഥി വേഷത്തിൽ മോഹൻലാൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഓണം റിലീസായി ഒരുങ്ങുന്ന തുടക്കം നിർമ്മിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. വിസ്മയ മോഹൻലാലും ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ആന്റണിയും പ്രധാന വേഷത്തിൽ എത്തുന്ന തുടക്കം വൻ പ്രതീക്ഷ നൽകുന്നു. കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന 37-ാമത്തെ ചിത്രം കൂടിയാണ്. 2018 എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം ആരാധകലോകംഉറ്റുനോക്കുന്നു. ഏറെനാളായി മോഹൻലാൽ നായകനാകുന്ന സിനിമയുടെ പിന്നാലെയായിരുന്നു ജൂഡ്. അടുത്ത വർഷം ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം വൈകാതെ പ്രതീക്ഷിക്കാം. … - ['500 രൂപയിൽ തുടങ്ങി ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന നടൻ, മമ്മൂട്ടിയുടെ വീട്ടിൽ അയാൾക്ക് മാത്രം സർവസ്വാതന്ത്ര്യമാണ്'](https://malayalamtv.in/an-actor-who-earns-salaries-starting-from-rs-500-and-going-up-to-lakhs-is-the-only-one-who-has-complete-freedom-in-mammoottys-house/): സ്റ്റേജ് ഷോകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയുമെല്ലാം എത്തി ജനങ്ങളുടെ പ്രിയങ്കരനായി മാറിയ താരമാണ് രമേഷ് പിഷാരടി. കാൽനൂറ്റാണ്ടായി കലാരംഗത്തുള്ള പിഷാരടിയുടെ സംസാരം ആരെയും മടുപ്പിക്കാത്തതാണ്. ഇങ്ങനെ എക്കാലത്തും ജനശ്രദ്ധ പിടിച്ചുപറ്റാൻ കഴിയുന്നത് രമേഷ് പിഷാരടിയുടെ വായന, നിരീക്ഷണ പാടവം, കാര്യങ്ങൾ അവതരിപ്പിക്കാനുള്ള കഴിവ് എന്നിവ കാരണമാണെന്ന് പറയുകയാണ് പ്രമുഖ സംവിധായകൻ ആലപ്പി അഷ്‌റഫ്. മുൻമന്ത്രി തോമസ് ഐസക് പിഷാരടിയെ കോമാളി എന്ന് വിളിച്ച് ആക്ഷേപിച്ചതിനെക്കുറിച്ചും ആലപ്പി അഷ്‌റഫ് തന്റെ യൂട്യൂബ് ചാനലിലൂടെ പ്രതികരിച്ചു. ഇത്രയും വ്യക്തിഗുണമുള്ള ഒരാളെയാണ് തോമസ് ഐസക് കോമാളി എന്ന് വിളിച്ചത്. കോമഡി ചെയ്യുന്ന ആൾ എന്നതിലുപരി പിഷാരടിയെക്കുറിച്ച് തോമസ് ഐസക്കിന് ഒന്നും അറിയില്ലായിരുന്നു. പിന്നീട് പിഷാരടിയെക്കുറിച്ച് കൂടുതൽ മനസിലാക്കിയ തോമസ് ഐസക് ക്ഷമാപണം നടത്തി. എന്നാൽ ഇതിനോടെല്ലാം വളരെ പക്വതയോടെയാണ് പിഷാരടി കൈകാര്യം ചെയ്‌തത്.ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരുമെന്ന് പിഷാരടി പറഞ്ഞതിനെപ്പോലും പലരും വളച്ചൊടിച്ചു. പ്രചാരണത്തിന് വരില്ല. പകരം ജയിച്ചാൽ ഒരു ദിവസം അദ്ദേഹത്തെ സ്വന്തം മണ്ഡലത്തിലേക്ക് കൊണ്ടുവരാം എന്നായിരുന്നു … - [20 വർഷത്തിന് ശേഷം ‘ഹാപ്പി’ കേരളത്തിലെ ബിഗ് സ്ക്രീനുകളിലേക്ക്](https://malayalamtv.in/happy-to-hit-the-big-screens-in-kerala-after-20-years/): മലയാളികളുടെ പ്രിയതാരം അല്ലു അർജുന്റെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രം ‘ഹാപ്പി’ രണ്ട് പതിറ്റാണ്ടിന് ശേഷം വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് എത്തുകയാണ്. കേരളത്തിൽ വലിയ ആരാധകവൃന്ദമുള്ള അല്ലുവിനെ മലയാളികൾ സ്നേഹത്തോടെ ‘മല്ലു അർജുൻ’ എന്നാണ് വിളിക്കാറുള്ളത്. അദ്ദേഹത്തിന്റെ ആദ്യകാല ചിത്രങ്ങളെല്ലാം കേരളത്തിൽ വൻ വിജയമായിരുന്നുവെങ്കിലും ‘ഹാപ്പി’ എന്ന സിനിമ സൃഷ്ടിച്ച തരംഗം സമാനതകളില്ലാത്തതായിരുന്നു. എ. കരുണാകരൻ സംവിധാനം ചെയ്ത ഈ ചിത്രം അന്ന് കേരളത്തിലെ തിയേറ്ററുകളിൽ 150 ദിവസത്തിലധികം പ്രദർശിപ്പിച്ച് വലിയ റെക്കോർഡുകൾ സ്വന്തമാക്കിയിരുന്നു. താരത്തിന്റെ ജന്മദിനമായ ഏപ്രിൽ എട്ടിന് ആരാധകർക്കുള്ള സമ്മാനമായാണ് ചിത്രം വീണ്ടും റിലീസ് ചെയ്യുന്നത്. ഗീത ആർട്സിന്റെ ബാനറിൽ അല്ലു അരവിന്ദ് നിർമ്മിച്ച ഈ ചിത്രം രഥക് ആർട്സിന്റെ ഖാദർ ഹസനാണ് കേരളത്തിൽ വീണ്ടും എത്തിക്കുന്നത്. പുത്തൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ 4K അൾട്രാ ഇംപാക്റ്റ് ദൃശ്യശ്രാവ്യ മികവോടെയാണ് ചിത്രം പ്രദർശനത്തിന് ഒരുങ്ങുന്നത്. ഹാപ്പിയുടെ മലയാളം പതിപ്പ് തന്നെയാകും റീ-റിലീസായി എത്തുക എന്നത് കേരളത്തിലെ ആരാധകർക്ക് ഇരട്ടി ആവേശം … - [ചാക്കോച്ചന് തൊലിക്കട്ടി ഉണ്ടായത് താൻ കാരണമെന്ന് ഷൈൻ ടോം](https://malayalamtv.in/shine-tom-says-he-is-responsible-for-chackochans-skin-cancer/): കഠിനമായ മഞ്ഞുവീഴ്ചയിലും വെറും ട്രൗസർ മാത്രം ധരിച്ച് മുറ്റത്തേക്ക് ഓടിയിറങ്ങുന്ന നടൻ കുഞ്ചാക്കോ ബോബന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം തരംഗമായിരുന്നു. ഫിൻലാൻഡിൽ അവധിക്കാലം ആഘോഷിക്കുന്ന താരം ‘ഒരു ദുരൂഹ സാഹചര്യത്തിൽ കിട്ടിയ തൊലിക്കട്ടി’ എന്ന രസകരമായ അടിക്കുറിപ്പോടെയാണ് റീൽ പങ്കുവച്ചിരുന്നത്. താരത്തിന്റെ സാഹസികത കണ്ട് ആരാധകർ അമ്പരന്നിരിക്കെയാണ് വീഡിയോയ്ക്ക് താഴെ നടൻ ഷൈൻ ടോം ചാക്കോയുടെ കമന്റും ശ്രദ്ധേയമായത്. ‘ഈ അടുത്ത് നമ്മൾ ഒരുമിച്ച് അഭിനയിച്ചതിനു ശേഷമാണ് ചാക്കോച്ചന്റെ മാറ്റം’ എന്നായിരുന്നു ഷൈനിന്റെ കുസൃതി നിറഞ്ഞ കമന്റ്. ഒട്ടും വിട്ടുകൊടുക്കാതെ ചാക്കോച്ചനും മറുപടി നൽകി. ‘അതിൽ ചെറിയ വാസ്തവം ഇല്ലാതില്ലാതില്ല’ എന്നായിരുന്നു ചിരിച്ചുകൊണ്ട് താരം കുറിച്ചത്. ഇരുവരുടെയും സൗഹൃദ സംഭാഷണം ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു. മൈനസ് ഡിഗ്രി തണുപ്പിൽ ഷർട്ട് പോലുമില്ലാതെ പുറത്തിറങ്ങിയ ചാക്കോച്ചന്റെ ധൈര്യത്തെ ആരാധകർ പുകഴ്ത്തുന്നുണ്ട്. ‘ഇതൊരു വല്ലാത്ത തൊലിക്കട്ടി ആയിപ്പോയി, അണ്ണൻ ഈ സൈസൊന്നും എടുക്കാത്തതാണല്ലോ’, എന്നിങ്ങനെ നീളുന്നു രസകരമായ കമന്റുകൾ. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ … - [വർഷങ്ങൾക്കുശേഷം മഞ്ജു വാര്യരുടെ ഇൻസ്റ്റയിൽ ദിലീപിന്റെ ചിത്രം](https://malayalamtv.in/dileeps-picture-on-manju-warriers-instagram-after-years/): മലയാളി പ്രേക്ഷകർ ഏറെ സ്‌നേഹിച്ച താരദമ്പതികളായിരുന്നു ദിലീപും മഞ്ജു വാര്യരും. പ്രണയിച്ച് വിവാഹിതരായ ഇരുവരും 17 വർഷക്കാലം ഒരുമിച്ച് ജീവിച്ചതിനുശേഷം വേർപിരിഞ്ഞു. ഇതിനുശേഷം ദിലീപ് നടി കാവ്യ മാധവനെ വിവാഹം ചെയ്തത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ മഞ്ജു വാര്യർക്കെതിരെ ദിലീപ് ആരോപണം ഉന്നയിച്ചതും വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോഴിതാ ദിലീപ് ഉൾപ്പെട്ട ഫോട്ടോ മഞ്ജു വാര്യർ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത് ശ്രദ്ധനേടുകയാണ്. ആദ്യമായി നായികയായ സല്ലാപം എന്ന സിനിമയുടെ പോസ്റ്റർ ആണ് മഞ്ജു പങ്കുവച്ചിരിക്കുന്നത്. സല്ലാപം ഇറങ്ങിയിട്ട് 30 വർഷം തികഞ്ഞ വേളയിലാണ് പോസ്റ്റ്. ദിലീപ് ആയിരുന്നു ചിത്രത്തിലെ നായകൻ. മഞ്ജു വാര്യർ, ദിലീപ്, മനോജ് കെ ജയൻ എന്നിവരാണ് പോസ്റ്ററിലുള്ളത്. മനോജ് പങ്കുവച്ച പോസ്റ്റ് റീഷെയർ ചെയ്യുകയായിരുന്നു മഞ്ജു. മൂന്ന് ലവ് ഇമോജിക്കൊപ്പമാണ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. കൃപ ഫിലിംസിന്റെ ബാനറിൽ ലോഹിതദാസ് തിരക്കഥയെഴുതിയ ചിത്രം സംവിധാനം ചെയ്തത് സുന്ദർദാസായിരുന്നു.പൃഥിരാജിനൊപ്പം ഒന്നിക്കുന്ന രാഹുൽ സദാശിവൻ സിനിമയുടെ തിരക്കിലാണ് മഞ്ജു … - [നടി നവ്യാനായരുടെ ഭർതൃമാതാവ് ശാന്താമേനോൻ അന്തരിച്ചു](https://malayalamtv.in/actress-navya-nairs-mother-in-law-shantha-menon-passes-away/): നടി നവ്യാനായരുടെ ഭർതൃമാതാവ് ശാന്താമേനോൻ അന്തരിച്ചു. വിയോഗവാർത്ത നവ്യാനായർ തന്നെയാണ് സോഷ്യൽമീഡിയ പോസ്റ്റിലൂടെ പങ്കുവച്ചത്. എല്ലാക്കാര്യങ്ങളിലും ധൈര്യം പകർന്ന് കൂടെ നിന്ന വിളക്കണഞ്ഞെന്നും മരുമകളായല്ല മകളായാണ് അമ്മ തന്നെ സ്‌നേഹിച്ചിരുന്നതും നവ്യാനായർ കുറിച്ചു. അങ്ങനെ ആ വിളക്ക് അണഞ്ഞു. എന്നും ഏതിനും ധൈര്യമായിരുന്നു , മരുമകളായിട്ടല്ല മകളായി സ്നേഹിച്ചു , എല്ലാ സങ്കടങ്ങളിലും മക്കള് വിഷമിക്കണ്ട അമ്മേടെ പ്രാർഥനയും അനുഗ്രഹവും കൂടെ ഉണ്ടാവും എന്ന് പറഞ്ഞു കൂടെ നിർത്തി. അമ്മ ആഗ്രഹിച്ചത് പോലെ ഇതുവരെ എല്ലാം ചെയ്തു . അമ്മേടെ സ്നേഹത്തിന് മുന്നിൽ എന്റെ നഷ്ടങ്ങൾ ഞാൻ സഹിച്ചു. എന്റെ നൃത്തം ഏറെ ഇഷ്ടപെട്ട അമ്മ, അവസാനമായി മാതംഗി ഫെസ്റ്റിവലിൽ വന്നു എന്റെ കച്ചേരി മുഴുവൻ കണ്ടു. രണ്ട് മണിക്കൂർ നൃത്തം ചെയ്തു എന്ന് അഭിമാനത്തോടെ എല്ലാരോടും പറഞ്ഞു’- നവ്യ കുറിച്ചു.മക്കളേ എന്ന വിളി കാതുകളിൽ മുഴങ്ങിനിൽക്കുമെന്നും നവ്യ കൂട്ടിച്ചേർത്തു. ഒന്നിച്ചുണ്ടായിരുന്ന സമയത്തെ നല്ല ഓർമ്മകളുടെ ചിത്രങ്ങളും കുറിപ്പിനൊപ്പം താരം പങ്കുവച്ചിട്ടുണ്ട്. … - ['പ്രസവിക്കേണ്ടിവന്നു, എട്ട് മാസം ഗർഭിണിയായിരിക്കെ എനിക്ക് ആ കുഞ്ഞിനെ നഷ്ടപ്പെട്ടു'](https://malayalamtv.in/i-had-to-give-birth-and-i-lost-the-baby-at-eight-months-pregnant/): മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ആശ ശരത്ത്. നൃത്തത്തിലൂടെ അഭിനയത്തിലേക്ക് വന്ന ആശ ശ്രദ്ധേയമായ ഒട്ടേറെ വേഷങ്ങളിലൂടെയാണ് മലയാളി പ്രേക്ഷകരുടെ മനസ് കീഴടക്കിയത്. ഇപ്പോഴിതാ ധന്യ വർമ്മയ്ക്ക് ആശ ശരത്ത് നൽകിയ അഭിമുഖമാണ് സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്നത്. ജീവിതത്തിൽ നേരിട്ട പ്രതിസന്ധികളെക്കുറിച്ചാണ് ആശ മനസുതുറന്ന് സംസാരിക്കുന്നത്. എട്ട് മാസം ഗർഭിണിയായിരുന്ന സമയത്ത് കുഞ്ഞിനെ നഷ്ടപ്പെട്ട കാര്യങ്ങളെക്കുറിച്ചും ആശ തുറന്ന് സംസാരിക്കുന്നുണ്ട്. ആശയുടെ വാക്കുകളിലേക്ക് ‘എന്റെ വീട്ടിൽ മൂന്ന് മക്കളാണ്. എന്റെ മനസിൽ ഫാമിലിയെന്ന് പറയുന്നത് മൂന്ന് മക്കളാണ്. മൂന്ന് കുട്ടികൾ വേണമെന്നാണ് എന്റെ മക്കളുടെയും കോൺസപ്റ്റ്. മക്കളായ അമ്മുവും പങ്കുവും കുറച്ച് വലുതായതിന് ശേഷം, അഭിനയിക്കുന്നതിനൊക്കെ മുമ്പ് ഞാൻ ഗർഭിണിയായിരുന്നു. അന്ന് എനിക്ക് നല്ല വണ്ണമുണ്ടായിരുന്നു. മക്കളൊക്കെ വലുതായി, എന്നാലും എനിക്ക് ഒരു കുഞ്ഞ് വേണമെന്നുണ്ടായിരുന്നു.അന്ന് ഒരു ബേബി ബോയ് ആയിരുന്നു. എനിക്ക് അവനെ നഷ്ടപ്പെട്ടു. അന്ന് ഇമോഷണലി വലിയ വേദനയാണ് അനുഭവിച്ചത്. നോർമൽ പ്രസവമായിരുന്നു. അതിന് ശേഷമുള്ള എല്ലാ പ്രശ്നങ്ങളും അനുഭവിച്ചു. … - [മണൽ വിരിച്ച ടെന്റിനുള്ളിലായിരുന്നു ഷൂട്ട്, ആ സമയത്ത് എനിക്ക് സുഖമില്ലായിരുന്നു: വേദിക](https://malayalamtv.in/the-shoot-was-inside-a-tent-spread-with-sand-and-i-was-not-feeling-well-at-that-time-vedika/): ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ആട് 3 യിലെ ഡാൻസ് നമ്പറിലൂടെ മലയാളത്തിൽ വീണ്ടും സാന്നിധ്യമറിയിച്ചിരിക്കുകയാണ് വേദിക. ആട് 3 യിലെ സുൽത്താൻ എന്ന ഗാനരംഗത്തിലാണ് വേദിക നൃത്തച്ചുവടുകളുമായി എത്തിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച വേദിക പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. സുൽത്താൻ ഗാനരംഗം ചിത്രീകരിക്കുന്ന സമയത്ത് തനിക്ക് പനിയായിരുന്നു എന്നാണ് വേദിക പറഞ്ഞത്. “മലയാളവും തമിഴും തമ്മിൽ സാമ്യതകൾ ഉള്ളതുകൊണ്ട് മലയാളം കേട്ടാൽ എനിക്ക് മനസിലാകും. പക്ഷെ ഒരുപാട് സംസാരിക്കാൻ അറിയില്ല. കൂടുതൽ പഠിക്കേണ്ടിയിരിക്കുന്നു. മലയാളികൾക്ക് തമിഴ് മനസിലാകുമെന്ന് അറിയാം. ആളുകൾക്ക് ഒരുപാട് പ്രതീക്ഷയുള്ള സിനിമയാണ് ആട് 3 എന്ന് എനിക്ക് അറിയാം. നല്ലൊരു എന്റർടെയ്നിങ് സിനിമയാണ്. ഫാമിലി ഓഡിയൻസിന് വലിയൊരു റിലീഫ് കൊടുക്കുന്ന സിനിമയായിരിക്കും. ചിത്രത്തിൽ ഭാ​ഗമാകാൻ കഴിഞ്ഞത് ഭാ​ഗ്യമായി കരുതുന്നു. ​പാട്ട് ഷൂട്ട് ചെയ്യുന്ന സമയത്ത് എനിക്ക് സുഖമില്ലായിരുന്നു. കടുത്ത ജലദോഷവും ചുമയും പനിയും തൊണ്ടവേദനയും എല്ലാമായിരുന്നു. മാത്രമല്ല മണൽ വിരിച്ച ടെന്റിനുള്ളിലായിരുന്നു ഷൂട്ട്. … - [മഞ്ജുവിന്റെയും കലാഭവൻ മണിയുടെയും ഉദയം; ദിലീപിന്റെ സിനിമാ കരിയറും വഴിതിരിച്ചു വിട്ടു'](https://malayalamtv.in/the-rise-of-manju-and-kalabhavan-mani-dileeps-film-career-also-derailed/): മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രം ‘സല്ലാപം’ റീലീസ് ചെയ്തതിന്റെ മുപ്പത് വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. കൃപ ഫിലിംസിന്റെ ബാനറിൽ ലോഹിതദാസ് തിരക്കഥയെഴുതിയ ചിത്രം സംവിധാനം ചെയ്തത് സുന്ദർദാസായിരുന്നു. ദിലീപിന്റെ സിനിമ ജീവിതത്തിൽ വഴിത്തിരിവായ ചിത്രത്തെക്കുറിച്ച് പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനക്കൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്. 30 വർഷം മുമ്പത്തെ വിഷുക്കാലത്തെ വലിയ ഹിറ്റായിരുന്നു ഈ സിനിമയെന്ന് സിദ്ധു പനക്കൽ ഫേസ്ബുക്കിൽ കുറിച്ചു. കുറച്ചു താരോദയങ്ങൾക്കും സാക്ഷ്യം വഹിച്ച സിനിമയാണ് സല്ലാപം. മഞ്ജു വാര്യർ, കലാഭവൻ മണി തുടങ്ങിയവരുടെ ഉദയങ്ങൾക്കും ദിലീപിന്റെ സിനിമ കരിയർ വഴിതിരിച്ചു വിട്ടതിനും ഈ ചിത്രത്തിന് വലിയ പങ്കുണ്ടെന്ന് അദ്ദേഹം കുറിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ‘സല്ലാപം റിലീസായി മുപ്പതാം വർഷമാണ് ഇന്ന്. കൃപ ഫിലിംസിന്റെ ബാനറിൽ കിരീടം ഉണ്ണിയേട്ടൻ നിർമ്മിച്ച് ലോഹിതദാസ് സാർ തിരക്കഥ എഴുതി സുന്ദർദാസ് സംവിധാനം ചെയ്ത സിനിമയാണ് സല്ലാപം. സിബി മലയിൽ സാറിന്റെ സഹസംവിധായകനായിരുന്ന സുന്ദർദാസിന്റെ ആദ്യത്തെ സിനിമയാണിത്. 30 വർഷം മുമ്പത്തെ … - [ഞാനും മനുഷ്യനാണ്; സമ്മർദം താങ്ങാനാകാതെ ആത്മഹത്യ ചെയ്‌തെന്നുവരും](https://malayalamtv.in/i-am-also-human-i-may-commit-suicide-because-i-cannot-bear-the-pressure/): മരണപ്പെട്ട മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ മൂത്തമകൻ കിച്ചു സുധി കഴിഞ്ഞ ദിവസം പങ്കുവച്ച വീഡിയോയ്‌ക്ക് പിന്നാലെ കടുത്ത സൈബർ ആക്രമണങ്ങളാണ് സെലിബ്രിറ്റി കൂടിയായ രേണുസുധി നേരിടുന്നത്. ഇപ്പോൾ സാമൂഹിക മാദ്ധ്യമങ്ങൾ തുറക്കാൻ സാധിക്കുന്നില്ലെന്നും വലിയ രീതിയിലുള്ള ആക്രമണങ്ങളാണ് തനിക്ക് നേരെ നടക്കുന്നതെന്നും വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് രേണു സുധി. സ്‌ട്രെസ് താങ്ങാനാവാതെ താൻ ചിലപ്പോൾ ആത്മഹത്യ ചെയ്‌തേക്കാമെന്ന് കരഞ്ഞുകൊണ്ട് രേണു സുധി പറയുന്നു. ഫേസ്‌ബുക്കും ഇൻസ്റ്റയും ഒന്നും തുറക്കാൻ പറ്റുന്നില്ല. കണ്ടന്റ് ഉണ്ടാക്കുന്നവർക്ക് രേണു സുധി എന്ന കണ്ടന്റ് മാത്രമേ ഉള്ളോ? ചിലതൊക്കെ എന്നെ ബാധിക്കും. എന്തെങ്കിലും വീഡിയോ കാണാൻ ഫേസ്‌ബുക്ക് തുറക്കുമ്പോഴേക്ക് ഇതിങ്ങനെ വന്നുകൊണ്ടിരിക്കും. കമന്റ് ബോക്‌സ് തുറന്നുകഴിഞ്ഞാൽ ഞാനെന്തോ അപരാധം ചെയ്‌തുവെന്ന മട്ടിലാണ് കമന്റുകൾ മുഴുവൻ. എല്ലാവർക്കും അറിയാവുന്ന കാര്യമാണ് രേണു സുധി ഒരു കണ്ടന്റ് ആണെന്നുള്ളത്. കാശ് കിട്ടുന്നുണ്ടായിരിക്കും ഇവർക്ക് മാസം. ഈ വീഡിയോ ഞാൻ ഇട്ടുകഴിഞ്ഞാലും ആഘോഷിക്കാൻ ആളുകൾ കാണും ഇഷ്‌ടംപോലെ. അവൾ കള്ളക്കരച്ചിലുമായിട്ടിറങ്ങി. അവൾ … - [ലൂസിഫറിനെയും കടത്തിവെട്ടി ‘പേട്രിയറ്റ്’ ട്രെയിലർ](https://malayalamtv.in/patriot-trailer-surpasses-lucifer/): മലയാള സിനിമയിലെ എക്കാലത്തെയും വലിയ താരസംഗമത്തിന് വേദിയൊരുങ്ങുന്ന ‘പേട്രിയറ്റ്’ എന്ന ചിത്രത്തിന്റെ പുത്തൻ വിശേഷങ്ങൾ പുറത്തുവിട്ട് അണിയറപ്രവർത്തകർ. മമ്മൂട്ടിയും മോഹൻലാലും നീണ്ട 19 വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയുള്ള ഈ ചിത്രം മഹേഷ് നാരായണനാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ സെൻസറിങ് നടപടികൾ പൂർത്തിയായതായും ട്രെയിലർ റിലീസിന് തയ്യാറെടുക്കുകയാണെന്നുമാണ് റിപ്പോർട്ടുകൾ. 3 മിനിറ്റ് 29 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലറാണ് ചിത്രത്തിന്റേത്. മലയാളത്തിൽ ഇതുവരെ ഇറങ്ങിയിട്ടുള്ളതിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയ ട്രെയിലറുകളിൽ ഒന്നായിരിക്കും ഇത്. ലൂസിഫർ, എമ്പുരാൻ എന്നീ ബിഗ് ബജറ്റ് ചിത്രങ്ങളുടെ ട്രെയിലറുകളോട് കിടപിടിക്കുന്ന തരത്തിലാണ് പേട്രിയറ്റിന്റെയും ട്രെയിലർ ഒരുക്കിയിരിക്കുന്നത്. സിനിമയിൽ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രത്തിൽ താൻ വില്ലൻ വേഷത്തിലാണ് അഭിനയിക്കുന്നതെന്ന് ഒരു ചടങ്ങിൽ വെച്ച് ഫഹദ് വെളിപ്പെടുത്തിയത് ആരാധകരിൽ വലിയ ആകാംക്ഷ ഉണർത്തിയിട്ടുണ്ട്. ആഗോളതലത്തിൽ ഏപ്രിൽ 23-നാണ് പേട്രിയറ്റ് തിയേറ്ററുകളിലെത്തുന്നത്. ഒരു പക്കാ കൊമേഴ്സ്യൽ സിനിമയായിരിക്കുമെന്നും ആരാധകർക്ക് … - [ഇപ്പോ കാണുന്ന അമ്മയില്ലേ? രേണു സുധി, ആ സമയത്ത് സൂപ്പറായിരുന്നു; ഒടുവിൽ വെളിപ്പെടുത്തലുമായി കിച്ചു](https://malayalamtv.in/dont-you-see-your-mother-now-renu-sudhi-who-was-super-at-that-time-finally-reveals-it/): കിച്ചുവിന്റെ വാക്കുകൾ: 2004ലാണ് ഞാന്‍ ജനിച്ചത്. എന്റെ സ്വന്തം അമ്മയുടെ പേര് ശാലിനി എന്നാണ്. അച്ചനും അമ്മയും തമ്മിൽ അടിയായിരുന്നു. അതാണ് ആ സമയത്തെ എന്റെ ഓർമ. എനിക്ക് ഒന്നര വയസുള്ളപ്പോള്‍ അമ്മ വേറൊരാളാടൊപ്പം പോയി. രണ്ടുമൂന്ന് വയസായപ്പോഴാണ് കൊല്ലത്തേക്ക് വരുന്നത്. അച്ഛന്‍ വേറെ കല്യാണം കഴിച്ചു. വീണ എന്നായിരുന്നു അവരുടെ പേര്. അതോടെ അച്ഛനുമായി കോണ്ടാക്‌ട് ഇല്ലാതായി. അവരുടെ വീട്ടിലായിരുന്നു. പക്ഷേ, അവിടെയും പ്രശ്നങ്ങളായിരുന്നു. ഇപ്പോ കാണുന്ന അമ്മയില്ലേ? രേണു സുധി. ആ അമ്മയെ ആദ്യമായി കാണുന്നത് ഒരു വീഡിയോ കോളിലാണ്. ആ സമയത്ത് അമ്മയുമായി നല്ല കമ്പനിയായി. ആ സമയത്ത് സൂപ്പറായിരുന്നു. ഒരു ദിവസം അച്ഛൻ എന്റെയടുത്തു വന്നു ചോദിച്ചു, ഞാൻ കല്യാണം കഴിക്കട്ടെ, എന്താ അഭിപ്രായം എന്ന്. അച്ഛന് ഇഷ്ടമാണോ എന്നാണ് ഞാൻ ചോദിച്ചത്. ഇതിനിടെ വീണയുമായി ഡിവോഴ്സ് ആയിരുന്നു. ആദ്യം അച്ഛനും രേണു അമ്മയും ഞാനും കൊല്ലത്തായിരുന്നു. അവിടെ ചില വഴക്കുണ്ടായപ്പോൾ കോട്ടയത്തേക്ക് പോയി. ആദ്യം … - [രാഷ്ട്രീയത്തിലേക്കില്ലെന്ന് അനുശ്രീ! അറിയുന്ന പണി ചെയ്ത് പോകാനാണ് ഇഷ്ടമെന്ന് താരം](https://malayalamtv.in/anusree-will-not-enter-politics-the-actress-says-she-prefers-to-do-the-work-she-knows/): ലാൽ ജോസ് സംവിധാനം ചെയ്ത ‘ഡയമണ്ട് നെക്ലെയ്‌സ്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ച താരമാണ് അനുശ്രീ. ‘ചന്ദ്രേട്ടൻ എവിടെയാ’, ‘മഹേഷിന്റെ പ്രതികാരം’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ അനുശ്രീ, സിനിമാതാരമെന്ന ജാഡകളില്ലാതെ തന്റെ നാട്ടിലെ ആഘോഷങ്ങളിലും ക്ഷേത്രോത്സവങ്ങളിലും സജീവമായി പങ്കെടുക്കുന്ന വ്യക്തികൂടിയാണ്. താരത്തിന്റെ ഈ ലാളിത്യവും വസ്ത്രധാരണവുമെല്ലാം പലപ്പോഴും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകാറുണ്ട്. താൻ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളോട് ഇപ്പോൾ വ്യക്തമായ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. രാഷ്ട്രീയത്തെക്കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്നും അതിനാൽ ഒരിക്കലും ആ മേഖലയിലേക്ക് പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും അനുശ്രീ വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ പലതരത്തിലുള്ള പോസ്റ്ററുകൾ കാണാറുണ്ടെങ്കിലും അതൊന്നും തന്റെ അറിവോടെയല്ലെന്ന് താരം പറയുന്നു. താൻ അമ്പലത്തിലെ പരിപാടികൾക്ക് പോകുന്നത് പല രീതിയിൽ വ്യാഖ്യാനിക്കപ്പെടാറുണ്ടെന്നും എന്നാൽ അറിയുന്ന പണി ചെയ്ത് സിനിമയിൽ തുടരാനാണ് തനിക്ക് താല്പര്യമെന്നും അനുശ്രീ കൂട്ടിച്ചേർത്തു. അതേസമയം, ‘പ്രേംപാറ്റ’ എന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണ് താരം ഇപ്പോൾ. ‘ആയിഷ’, ‘ഇ.ഡി’ … - ['താറാവിനെപ്പോലെ നടക്കുന്നതിന് കാരണമുണ്ട്, പറഞ്ഞുതന്നത് ഡോക്‌ടർ'; രഹസ്യം വെളിപ്പെടുത്തി നടി](https://malayalamtv.in/theres-a-reason-why-i-walk-like-a-duck-the-doctor-told-me-actress-reveals-the-secret/): മുംബയ്: ഫിറ്റ്‌നെസ്, പ്രായത്തെ തോൽപ്പിക്കും സൗന്ദര്യം, ഐറ്റം ഡാൻസ്, പ്രണയങ്ങൾ തുടങ്ങിയ കാരണങ്ങളാൽ എന്നും ലൈംലൈറ്റിലുള്ള നടിയാണ് മലൈക അറോറ. ഇവയ്ക്കപ്പുറം നടിയുടെ നടത്തവും ഏറെ ശ്രദ്ധനേടിയിട്ടുള്ള ഒന്നാണ്. താറാവിനെപ്പോലെയാണ് നടി നടക്കാറുള്ളതെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. ഇതുസംബന്ധിച്ച ട്രോൾ വീഡിയോകളും സമൂഹമാദ്ധ്യമങ്ങളറിൽ നിറയാറുണ്ട്. ഇപ്പോഴിതാ താൻ എന്തുകൊണ്ടാണ് അങ്ങനെ നടത്തം ശീലമാക്കിയതെന്ന് വിശദീകരിച്ചിരിക്കുകയാണ് മലൈക അറോറ. ഒരു അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.’നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും, എന്റെ ഡോക്‌ടറാണ് എന്നോട് അങ്ങനെ നടക്കാൻ നിർദേശിച്ചത്. ഞാൻ ധാരാളം ഹീൽസും അതുപോലുള്ള ചെരിപ്പുകളും ധരിക്കുന്നതിനാൽ പുറകുവശത്ത് താഴെയായി എപ്പോഴും ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാറുണ്ട്. അതിനാലാണ് ഡോക്‌ടർ അത്തരത്തിലെ നടത്തം നി‌ർദേശിച്ചത്. ഞാൻ എല്ലാ ദിവസവും താറാവ് നടത്തം പിന്തുടരാറുണ്ട്. ഇത് തന്റെ താഴത്തെ പുറം പ്രശ്‌നങ്ങൾക്ക് പരിഹാരമാകുമെന്ന് മാത്രമല്ല, പോസ്ചർ കൃത്യമാകാനും സഹായിക്കും. ഇത് കൂന് ശരിയാക്കുകയും ആകാരവടിവ് മെച്ചപ്പെടുത്തുകയും ചെയ്യുന്നു ‘- എന്നാണ് നടിയുടെ വിശദീകരണം. കാൽവിരലുകൾ അടുപ്പിച്ച്, കാലുകൾ അകറ്റി നിർത്തി നടക്കാനാണ് മലൈകയ്ക്ക് … - [ZEE5 ഒറിജിനൽ സീരീസ് ‘കാക്കി സർക്കസ്’ ഏപ്രിൽ 10 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു](https://malayalamtv.in/zee5-original-series-khaki-circus-starts-streaming-from-april-10/): തമിഴ്, മലയാളം ഭാഷകളിലായി ZEE5 ഇന്റെ പുതിയ ഒറിജിനൽ സീരീസ് കാക്കി സർക്കസ് ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.അമീൻ ബാരിഫ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഈ സീരീസ് റൈസ് ഈസ്റ്റ് എന്റർടെയ്ൻമെന്റ് ബാനറിൽ ശ്രീനിധി സാഗർ ആണ് നിർമ്മിച്ചിരിക്കുന്നത്.ഏപ്രിൽ 10 മുതൽ ആണ് സീരീസ് സ്ട്രീമിംഗ് ആരംഭിക്കുന്നത്.നടൻ ജോജു ജോർജിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴിയാണ് സീരീസിന്റെ ട്രൈലെർ പുറത്തിറങ്ങിയത്. Once Upon a Time in Kayamkulam എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ ഏഴ് എപ്പിസോഡ് സീരീസ്, ഇപ്പോൾ ‘കാക്കി സർക്കസ്’ എന്ന പേരിൽ ആണ് എത്തുന്നത്.മുനിഷ്കാന്ത്,സുഭാഷ് സെൽവം,രാജേഷ് മാധവൻ,ഗൗതമി നായർ,അമൃത,അബ്ദുൾ ലീ,വിൻസു റേച്ചൽ,രാകേഷ് ഉഷാർ,സാവിത്രി,മരുതുപാണ്ടിയൻ,ചിത്തിരസേനൻ, അരുൺ, വിഘ്നേശ്വർ എന്നിവരടങ്ങുന്ന ഒരു വലിയ താരനിര തന്നെ സീരീസിൽ അണിനിരക്കുന്നുണ്ട്. ഒരു പട്ടണത്തിൽ നടക്കുന്ന വിചിത്രമായ ഒരു കുറ്റകൃത്യം സബ് ജയിലിനെ ആകെ കുഴപ്പത്തിലാക്കുന്നു.ടൈറ്റിൽ സൂചിപ്പിക്കുന്ന പോലെ തന്നെ ഒരു കോമഡി ത്രില്ലർ സീരീസ് ആണ് അണിയറയിൽ ഒരുങ്ങുന്നത്.കമ്മട്ടം, ഇൻസ്പെക്ഷൻ ബംഗ്ലാവ്,കാസർഗോഡ് … - [സൈജു കുറുപ്പ്, അനുശ്രീ, ജോമോന്‍ ജ്യോതിര്‍ കേന്ദ്രകഥാപാത്രങ്ങള്‍; 'പ്രേംപാറ്റ' തുടങ്ങി](https://malayalamtv.in/saiju-kurup-anusree-and-jomon-jyothir-play-the-lead-roles-prempatta-begins/): ഒരു എന്‍എസ്എസ് ക്യാമ്പിൻ്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന റൊമാന്റിക് യൂത്ത് എന്റർടെയ്നർ ചിത്രമായ പ്രേംപാറ്റയ്ക്ക് ഇന്ന് കോഴിക്കോട് തുടക്കം. മംമ്ത മോഹൻദാസിന്റെയും അണിയറ പ്രവർത്തകരുടെയും സാന്നിധ്യത്തിൽ ആയിരുന്നു ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചത്. ആയിഷ, ഇ.ഡി എന്നീ ചിത്രങ്ങൾക്ക് ശേഷം ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത് എഴുത്തുകാരനായ ലിജീഷ് കുമാറാണ്. എന്‍എസ്എസ് ക്യാമ്പിലേക്ക് ആളെ ആവശ്യമുണ്ട് എന്ന പേരിൽ പുറത്തിറങ്ങിയ സിനിമയുടെ കാസ്റ്റിംഗ് കോളിന് ഏറെ ജനശ്രദ്ധ നേടിയെടുക്കാൻ സാധിച്ചിരുന്നു. ഈ കാസ്റ്റിങ്ങിലൂടെയാണ് സിനിമയിലെ പുതുമുഖ അഭിനേതാക്കളെ തെരഞ്ഞെടുത്തത്. സൈജു കുറുപ്പും അനുശ്രീയും ജോമോൻ ജ്യോതിറും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ സിദ്ദിഖ്, രാജേഷ് മാധവൻ, ജുനൈസ്, സാഫ് ബോയ്, സഞ്ജു ശിവറാം, ഇർഷാദ് അലി, തസ്‌നി ഖാൻ, ജിബിൻ ഗോപിനാഥ്, ബിബിൻ പെരുമ്പിള്ളി, കുഞ്ഞികൃഷ്ണൻ മാഷ്, അശ്വിൻ വിജയൻ, സനീഷ് ഗിന്നസ്, റ്റിസ് തോമസ്, ഇന്നസെന്റിന്റെ കൊച്ചുമകനായ ഇന്നസെന്റ് സോണറ്റ്, ഉണ്ണി രാജ, … - [തിയേറ്ററിൽ വിസ്മയിപ്പിച്ച ‘മസ്തിഷ്ക മരണം’ ഒടിടിയിലെത്തി](https://malayalamtv.in/brain-death-which-amazed-audiences-in-theaters-has-arrived-on-ott/): ‘ആവാസവ്യൂഹം’, ‘പുരുഷ പ്രേതം’ എന്നീ ചിത്രങ്ങളിലൂടെ സിനിമാപ്രേമികളുടെ പ്രിയങ്കരനായി മാറിയ സംവിധായകൻ കൃഷാന്തിന്റെ ഏറ്റവും പുതിയ ചിത്രം “മസ്തിഷ്ക മരണം; സൈമൺസ് മെമ്മറീസ്” ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചു. തിയേറ്ററുകളിൽ നിന്ന് മികച്ച പ്രേക്ഷക-നിരൂപക പ്രശംസ പിടിച്ചുപറ്റിയ ഈ ചിത്രം ഇന്ന് മുതലാണ് ഡിജിറ്റൽ ലോകത്ത് ലഭ്യമായി തുടങ്ങിയത്. ‘ഗഗനചാരി’ എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസും കൃഷാന്ത് ഫിലിംസും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഭാവിയിലെ കൊച്ചി നഗരത്തിന്റെ (നിയോ കൊച്ചി) പശ്ചാത്തലത്തിൽ 2046-ലെ കഥ പറയുന്ന ഒരു സയൻസ് ഫിക്ഷൻ ഇൻവെസ്റ്റിഗേഷൻ കോമഡിയാണ് ‘മസ്തിഷ്ക മരണം’. വിഷ്വൽ എഫക്റ്റുകൾക്ക് (VFX) ഏറെ പ്രാധാന്യമുള്ള ഈ ചിത്രം സങ്കീർണ്ണമായ പ്രമേയത്തെ രസകരമായ രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. രജിഷ വിജയൻ, നിരഞ്ച് മണിയൻ പിള്ള രാജു, ജഗദീഷ്, സുരേഷ് കൃഷ്ണ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. നടൻ സഞ്ജു ശിവറാം ചിത്രത്തിൽ അതിഥി വേഷത്തിലും എത്തുന്നു. സാങ്കേതിക … - [വെറുമൊരു ബാൻഡല്ല, ആഗോള സാമ്പത്തിക ശക്തി; ബിടിഎസിന്റെ മടങ്ങിവരവിൽ ഒഴുകുന്നത് ബില്യൺ കണക്കിന് ഡോളർ](https://malayalamtv.in/not-just-a-band-but-a-global-economic-powerhouse-billions-of-dollars-flowing-in-with-bts-comeback/): ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ദക്ഷിണ കൊറിയൻ പോപ്പ് വിസ്മയം ബിടിഎസ് മടങ്ങിയെത്തുന്നത് ആഗോള വിപണിയിൽ വൻ ചലനങ്ങൾ സൃഷ്ടിക്കുന്നു. നിർബന്ധിത സൈനിക സേവനത്തിന് ശേഷം നാല് വർഷത്തെ ഇടവേള കഴിഞ്ഞ് ബാൻഡ് തിരിച്ചെത്തുമ്പോൾ, അത് വെറുമൊരു സംഗീത വിരുന്നിനപ്പുറം ‘ബിടിഎസ് നോമിക്സ്’എന്നറിയപ്പെടുന്ന വമ്പൻ സാമ്പത്തിക മുന്നേറ്റത്തിനാണ് വഴിതുറക്കുന്നത്. തിരിച്ചുവരവിന്റെ ഭാഗമായി പുറത്തിറക്കിയ ‘അരിരംഗ്’ എന്ന ആൽബം ഇതിനോടകം തന്നെ സകല റെക്കോർഡുകളും തകർത്തു കഴിഞ്ഞു. വരാനിരിക്കുന്ന ലോക പര്യടനത്തിലൂടെ മാത്രം ഏകദേശം 5.3 ബില്യൺ ഡോളറിന്റെ (8 ട്രില്യൺ കൊറിയൻ വോൺ) വരുമാനമാണ് സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിക്കുന്നത്. ഇത് ഒരു സംഗീത ബാൻഡ് എന്നതിലുപരി ബിടിഎസ് എപ്രകാരം ഒരു ആഗോള ബ്രാൻഡായി മാറിയെന്നതിന്റെ തെളിവാണ്. ടിക്കറ്റ് ലഭിച്ചില്ലെങ്കിലും തങ്ങളുടെ പ്രിയപ്പെട്ട താരങ്ങൾക്കൊപ്പം ഒരേ മണ്ണിലുണ്ടാകുക എന്ന ലക്ഷ്യത്തോടെ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് ആരാധകർ കൊറിയയിലേക്ക് ഒഴുകുകയാണ്. കാനഡയിൽ നിന്നുള്ള മരിയ ഹെരേര എന്ന 58കാരിയുടെ കഥ ഇതിന് … - [മോഹൻലാലിന് ആശ്വാസം; ലിങ്കുകൾ നീക്കം ചെയ്യാൻ ഉത്തരവിട്ട് കോടതി](https://malayalamtv.in/relief-for-mohanlal-court-orders-removal-of-links/): ന്യൂഡൽഹി: തന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ശബ്‌ദവും അടക്കം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി നടൻ മോഹൻലാൽ സമർപ്പിച്ച ഹർജിയിൽ ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്. നടൻ സമർപ്പിച്ച ലിങ്കുകൾ നീക്കം ചെയ്യാൻ കോടതി നിർദേശം നൽകി. ജസ്റ്റിസ് ജ്യോതി സിംഗ് ആണ് ഹർജി പരിഗണിച്ച് ഉത്തരവിട്ടത്. വൈകിട്ട് നാലരയ്ക്കുള്ളിൽ നീക്കിയ ലിങ്കുകളുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു. മോഹൻലാലിനുവേണ്ടി എം എഫ് ഫിലിപ്പ്, ശ്രീഹരി ഇന്ദുകലാധരൻ, സ്‌മിത ദാമോദരൻ നായർ എന്നിവരാണ് ഹാജരായത്. ഇവർ മോഹൻലാലിന്റെ ഹർജിയുമായി ബന്ധപ്പെട്ട നിരവധി സാമൂഹ്യമാദ്ധ്യമ ലിങ്കുകൾ ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. ലിങ്കുകൾ ക്രോഡീകരിച്ച് പ്രത്യേകം അപേക്ഷ സമർപ്പിക്കാൻ അഭിഭാഷകനോട് കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു.വ്യക്തിയെന്ന നിലയിലുള്ള അവകാശങ്ങൾ സംരക്ഷിക്കണമെന്നും, തന്നെ ബാധിക്കുന്ന സാമൂഹിക മാദ്ധ്യമങ്ങളിലെ അടക്കം ഉള്ളടക്കങ്ങൾ നീക്കണമെന്നുമാവശ്യപ്പെട്ടായിരുന്നു മോഹൻലാൽ ഹർജി സമർപ്പിച്ചത്. മെറ്റയടക്കം ഡിജിറ്റൽ പ്ലാറ്റ്ഫോമുകളെ എതിർകക്ഷികളാക്കിയായിരുന്നു ഹർജി. അതേസമയം, ഹർജിയെ മെറ്റ എതിർത്തിരുന്നു. മോഹൻലാൽ കേരളത്തിൽ നിന്നുള്ള വ്യക്തിയാണെന്നും ഡൽഹി ഹൈക്കോടതിയുടെ അധികാരപരിധിയിൽ വരുന്ന … - [കച്ചകെട്ടി സേതുരാമയ്യർ, ഇത് ആറാം വരവ്;ഉറപ്പിച്ച് സംവിധായകൻ കെ. മധു](https://malayalamtv.in/sethurama-iyer-this-is-his-sixth-appearance-confirmed-by-director-k-madhu/): മലയാള സിനിമയുടെ സ്വന്തം ജെയിംസ് ബോണ്ട് ആരെന്ന് ചോദിച്ചാൽ ഒരുത്തരമേ കാണാൻ സാധ്യതയുള്ളു. സേതുരാമയ്യർ. സിബിഐ ഫ്രാ‍ഞ്ചൈസികളിലൂടെ മലയാളത്തിന്റെ മഹാനടൻ നിറഞ്ഞാടിയ ഈ വേഷത്തിന് ഇന്നും ആരാധകർ ഏറെയാണ്. അയ്യരുടെ മുഖ്യ ആയുധം കൂര്‍മ്മ ബുദ്ധിയാണ്. ആ ബുദ്ധി ഉപയോ​ഗിച്ച് ഏറെ രസകരമായി അണിയിച്ചൊരുക്കിയത് അഞ്ച് സിനിമകളാണ്. മലയാളത്തില്‍ കുറ്റാന്വേഷണ സിനിമകളുടെ തലവര തന്നെ മാറ്റി മറിച്ച സിനിമയുടെ ആറാം ഭാ​ഗം വരുന്നുവെന്ന വിവരം കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. ഇപ്പോഴിതാ ഈ ഊഹാപോഹങ്ങൾക്ക് അറുതി വരുത്തിയിരിക്കുകയാണ് സംവിധായകൻ കെ. മധു. സിബിഐ 6 ഉടനെ വരുമെന്നാണ് കെ. മധു ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത് കൊണ്ട് പറഞ്ഞിരിക്കുന്നത്. “സിബിഐയുടെ അഞ്ച് ഭാ​ഗങ്ങളും കണ്ടവരാണോ നിങ്ങൾ. ഉറപ്പാണേ. നാളെ മാറ്റി പറയരുത്. അഞ്ച് ഭാ​ഗവും ഇഷ്ടപ്പെട്ടോ. ആറാം ഭാ​ഗം കാണണമോ. എന്നാൽ ഉടനെ വരും. സിനിമ ഉടനെ പ്രതീക്ഷിക്കാം”, എന്നായിരുന്നു കെ. മധുവിന്റെ വാക്കുകൾ. പിന്നാലെ ഏറെ ആവേശത്തിലാണ് സിനിമാസ്വാദകർ. ഏതാനും … - [ആ ചിരി മാഞ്ഞിട്ട് മൂന്നാണ്ട്; ഇന്നസെന്റ് എന്ന വിസ്മയം ഇന്നും മായാതെ!](https://malayalamtv.in/its-been-three-years-since-that-smile-disappeared-the-wonder-of-being-innocent-still-remains/): മലയാളത്തിന്റെ പ്രിയനടൻ ഇന്നസെന്റ് വിടവാങ്ങിയിട്ട് ഇന്ന് മൂന്ന് വർഷം തികയുന്നു. അഞ്ച് പതിറ്റാണ്ടിലേറെക്കാലം വെള്ളിത്തിരയിൽ ചിരിയും ചിന്തയും പടർത്തിയ ആ അതുല്യപ്രതിഭ മടങ്ങിയെങ്കിലും അദ്ദേഹം സൃഷ്ടിച്ച വിടവ് ഇന്നും നികത്തപ്പെടാതെ ശേഷിക്കുന്നു. ഇരിങ്ങാലക്കുടക്കാരന്റെ തനതായ നാടൻ ശൈലിയും സവിശേഷമായ സംഭാഷണ രീതിയുമാണ് ഇന്നസെന്റിനെ മലയാളികളുടെ ഹൃദയത്തോട് ചേർത്തുവെച്ചത്. ചിരിയുടെയും ഭാവങ്ങളുടെയും അഞ്ച് പതിറ്റാണ്ട് മാന്നാർ മത്തായി സ്പീക്കിങ്, റാംജിറാവു സ്പീക്കിങ്, കല്യാണരാമൻ, മനസിനക്കരെ, ചന്ദ്രലേഖ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളെ വയററിയിച്ച് ചിരിപ്പിച്ച അദ്ദേഹം, ദേവാസുരം, രാവണപ്രഭു, കാബൂളിവാല തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരെ ഈറനണിയിക്കുകയും ചെയ്തു. ഹാസ്യത്തിനൊപ്പം തന്നെ മികച്ച വില്ലൻ വേഷങ്ങളും സ്വാഭാവികമായ സ്വഭാവനടൻ വേഷങ്ങളും അദ്ദേഹത്തിന്റെ കൈകളിൽ ഭദ്രമായിരുന്നു. പൊൻമുട്ടയിടുന്ന താറാവിലെ പണിക്കരും മഴവിൽക്കാവടിയിലെ ശങ്കരൻകുട്ടി മേനോനും ഇന്നും മലയാളിക്ക് ഗൃഹാതുരമായ ഓർമ്മകളാണ്. ഇരിങ്ങാലക്കുടയിൽ നിന്ന് പാർലമെന്റിലേക്ക് എട്ടാം ക്ലാസിൽ പഠനം നിർത്തി ബിസിനസിലും രാഷ്ട്രീയത്തിലും ചുവടുവെച്ച അദ്ദേഹം നിർമ്മാതാവായാണ് സിനിമാരംഗത്ത് എത്തുന്നത്. പിന്നീട് മലയാള സിനിമയിലെ ഹാസ്യസാമ്രാട്ടായി മാറിയ … - [വില ഒരു കോടിയ്ക്ക് അടുത്ത്; സ്വപ്നവാഹനം സ്വന്തമാക്കി ഗ്രേസ് ആന്റണി](https://malayalamtv.in/grace-antony-buys-dream-car-worth-close-to-one-crore/): മലയാളത്തിന്റെ പ്രിയപ്പെട്ട നായികയാണ് ഗ്രേസ് ആന്റണി. ഏറെക്കാലമായി കണ്ടൊരു സ്വപ്നം സഫലമായ സന്തോഷം പങ്കിടുകയാണ് ഗ്രേസ്. പുത്തൻ ബിഎംഡബ്ല്യു കാർ സ്വന്തമാക്കിയിരിക്കുകയാണ് നടി.  BMW 330 Li M Sport Pro കാറാണ് ഗ്രേസ് സ്വന്തമാക്കിയത്. “നിറഞ്ഞ നന്ദിയോടെ, സന്തോഷമുള്ള മനസ്സോടെ, എന്റെ പുതിയ യാത്ര തുടങ്ങുന്നു.  കൊച്ചു കുട്ടിയായിരുന്നപ്പോൾ, ഇതിലും മെച്ചപ്പെട്ടതും മനോഹരവുമായ ഒരു ജീവിതം ഞാൻ സ്വപ്നം കാണുമായിരുന്നു… അവിടേക്ക് എങ്ങനെ എത്തുമെന്ന് അന്ന് അറിയില്ലായിരുന്നു, എങ്കിലും എത്തുമെന്ന് ഞാൻ വിശ്വസിച്ചു. ഈ യാത്ര അത്ര എളുപ്പമായിരുന്നില്ല ആരും കാണാത്ത പോരാട്ടങ്ങളും സംശയങ്ങളും, എല്ലാം മതിയാക്കി മടങ്ങിയാലോ എന്ന് തോന്നിയ ദിവസങ്ങളും ഉണ്ടായിരുന്നു. പക്ഷേ, ഞാൻ എന്നെ കൈവിട്ടില്ല. ഇന്ന് ഈ താക്കോൽ കൈകളിൽ പിടിക്കുമ്പോൾ എനിക്ക് മനസ്സിലാകുന്നു, ഇതൊരു കാർ മാത്രമല്ല… എന്റെ കഠിനാധ്വാനത്തിന്റെയും വിശ്വാസത്തിന്റെയും കരുത്തിന്റെയും ആകെത്തുകയാണ്. ദൈവം എന്നോട് അത്രമേൽ കരുണ കാണിച്ചിരിക്കുന്നു, എന്റെ ഹൃദയം നന്ദിയാൽ നിറഞ്ഞിരിക്കുന്നു. നിങ്ങൾ മുന്നോട്ട് തന്നെ പോയാൽ, ജീവിതം നിങ്ങൾക്കായി … - ['നരേന്‍ ജനിച്ചതുകൊണ്ടല്ല വിഷ്‍ണു മരിച്ചത്'; സീരിയലിലെ കഥാപാത്രത്തെ പിരിഞ്ഞതിന്‍റെ വേദന പങ്കുവെച്ച് നടൻ പ്രബിൻ](https://malayalamtv.in/vishnu-did-not-die-because-naren-was-born-actor-prabin-shares-the-pain-of-parting-ways-with-his-character-in-the-serial/): മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരകളിലൊന്നാണ് കുടുംബശ്രീ ശാരദ. സീരിയലിലെ നായകകഥാപാത്രമായിരുന്ന വിഷ്ണുവിനെ അവതരിപ്പിച്ച നടനാണ് പ്രബിൻ. എന്നാൽ വിഷ്ണുവിന്റെ മരണത്തോടെ പരമ്പരയിൽ ഈ കഥാപാത്രം ഇനിയില്ല എന്ന വാർത്ത പ്രേക്ഷകർ വിഷമത്തോടെയാണ് സ്വീകരിച്ചത്. ഇതേക്കുറിച്ച് വിഷ്ണു സോഷ്യൽ‌ മീഡിയയിൽ പങ്കുവെച്ച പോസ്റ്റും ശ്രദ്ധ നേടുകയാണ്. ”എന്ത് എഴുതണം എന്നറിയില്ല. ഒരുപാട് വേദനയുണ്ട്. എങ്കിലും ഒരു കലാകാരൻ എന്ന രീതിയിൽ ഞാൻ ഭാഗ്യം ചെയ്തവനാണ്. എല്ലാവരുടെയും സ്നേഹത്തിനും കരുതലിനും എന്നിക്കു വാക്കുകൾ ഇല്ല. വിഷ്ണു എന്ന കഥാപാത്രം വിട്ടുപിരിയുന്നതിൽ ഒരുപാട് വേദന ഉണ്ട്, പല രാത്രികൾ എന്നിക്കു ഉറക്കം തന്നെ നഷ്ടപ്പെട്ട ഒരവസ്ഥയായിരുന്നു. പക്ഷേ, എന്നെ കുറച്ചെങ്കിലും ഇഷ്ടപെടുന്ന സഹോദരീ സഹോദരന്മാർ… എന്നെ ഇഷ്ടപ്പെടുന്ന ഒരുപാട് അമ്മമാർ… വിഷ്ണു എന്ന കഥാപാത്രത്തെ ഇഷ്ടപ്പെട്ട കുരുന്നു കുട്ടികൾ… ഇവരുടെയെല്ലാം വിഷമങ്ങൾ കേട്ട് ഒരുപാട് സങ്കടം തോന്നി. വിഷ്ണുവിനെ വളർത്തിയത് നിങ്ങൾ പ്രേക്ഷകരാണ്. നിങ്ങൾ തന്ന പിന്തുണ കൊണ്ടാണ് എനിക്കും കുടുംബശ്രീ ശാരദയിലെ അണിയറ പ്രവർത്തകർക്കും വിഷ്ണു … - ['എവിടെയോ നഷ്ടമായ എന്റെ അണ്ണൻ', അഖിലിന്റെ പോസ്റ്ററിന് മുന്നിൽ അഭിമാനത്തോടെ ഭാര്യ](https://malayalamtv.in/my-uncle-who-is-lost-somewhere-akhils-wife-proudly-poses-in-front-of-his-poster/): കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങൾ തിരഞ്ഞെടുപ്പു ചൂടിലേക്ക് കടന്നുകഴിഞ്ഞു. കേരളത്തിൽ ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പും മെയ് നാലിന് വോട്ടെണ്ണലുമാണ്. കേരളത്തിന് പുറമെ ഏപ്രിൽ ഒന്‍പതിന് അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് നടക്കും. മുന്നണികളെല്ലാം അരയും തലയും മുറുക്കി പ്രചാരണ പരിപാടികളുമായി രംഗത്തുണ്ട്. കേരളത്തിൽ ഇത്തവണ ഏറ്റവും കൂടുതൽ ശ്രദ്ധനേടിയത് ട്വന്റി ട്വന്റിയുടെ സ്ഥാനാർഥി പട്ടികയായിരുന്നു. നിരവധി സെലിബ്രിറ്റികളാണ് എൻഡിഎയുടെ ഘടകക്ഷിയായ ട്വന്റി ട്വന്റിയുടെ സ്ഥാനാർഥി പട്ടികയിൽ ഇടംപിടിച്ചത്. അതിലൊരാൾ തൃക്കാക്കര മണ്ഡലത്തിലെ സ്ഥാനാർത്ഥിയായ അഖിൽ മാരാർ ആയിരുന്നു. അഖിലിനൊപ്പം പ്രചാരണ പരിപാടികളുമായി ഭാര്യ രാജലക്ഷ്മി അഖിലും രംഗത്തുണ്ട്. ഇപ്പോഴിതാ തെര‍ഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രാജലക്ഷ്മി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റും ശ്രദ്ധിക്കപ്പെടുകയാണ്. ”പണ്ട് എവിടെയോ നഷ്ടമായ എന്റെ അണ്ണനെ ഇന്ന് വീണ്ടും ശക്തനായ ഒരാളായി കണ്ടപ്പോൾ അഭിമാനം മാത്രം”, എന്നാണ് അഖിൽ മാരാരുടെ പോസ്റ്ററിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പങ്കുവെച്ച് രാജലക്ഷ്മി കുറിച്ചത്. പോസ്റ്റിനു താഴെ അഖിൽ‌ മാരാരും കമന്റ് ചെയ്തിട്ടുണ്ട്. ”ജീവിതത്തിൽ ഒരു പാട് തോറ്റവനെ ഈശ്വരൻ … - ['പെർഫെക്ഷന് വേണ്ടി കിടപ്പറ രംഗം യഥാർത്ഥമായി ചിത്രീകരിച്ചു, മീര സമ്മതിച്ചത് രണ്ട് ഡിമാൻഡുകൾ അംഗീകരിച്ചതോടെ'](https://malayalamtv.in/the-bedroom-scene-was-filmed-for-perfection-and-meera-agreed-after-agreeing-to-two-demands/): സിനിമയിലൂടെ കടന്നുവന്ന് മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് നടി മീരാ വാസുദേവ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സീരിയൽ രംഗത്ത് സജീവമാണ് മീര. നടി മൂന്നാമതും വിവാഹമോചിതയായത് അടുത്തിടെ വലിയ ചർച്ചയായിരുന്നു. സോഷ്യൽ മീഡിയയിൽ അവരെ അവഹേളിച്ച് നിരവധി പോസ്റ്റുകളും കമന്റുകളും വന്നിരുന്നു. ഇതിനെതിരെ ശക്തമായി തന്നെ മീര പ്രതികരിക്കുകയും ചെയ്‌തു. ഇപ്പോഴിതാ മീരയുടെ വ്യക്തി ജീവിതത്തിൽ ഉണ്ടായ സംഭവങ്ങളെക്കുറിച്ചും അവർ എങ്ങനെയാണ് തന്മാത്ര എന്ന സിനിമയിൽ എത്തിയതെന്നും തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്‌റഫ്. മൂന്നാം വിവാഹമായതുകൊണ്ടാവണം മീരയ്‌ക്ക് ഇത്രയും ട്രോളുകൾ നേരിടേണ്ടിവന്നത്. അനുഭവത്തിലൂടെ പഠിക്കണമെന്നാണ് അവർ പറയുന്നത്. മീര ഇനിയൊരു വിവാഹം കഴിച്ചാലും ആരും അവരെ കുറ്റം പറയേണ്ടതില്ല. അവരുടെ കാഴ്‌ചപ്പാട് അനുഭവങ്ങളിൽ നിന്ന് പാഠം പഠിക്കുക എന്നതാണ്. അത് അനുഭവിച്ചറിയാൻ അവർ വീണ്ടും വിവാഹം കഴിച്ചെന്നിരിക്കും. അത് അവരുടെ ജീവിതമാണ്. അത് തീരുമാനിക്കേണ്ടത് നമ്മളല്ല. അവർ വിദ്യാസമ്പന്നയായ സ്‌ത്രീയാണ്. സൈക്കോളജിയിൽ ബിരുദമെടുത്തവരാണ് എന്നുകൂടി നിങ്ങൾ അറിഞ്ഞിരിക്കണം.തന്മാത്ര എന്ന … - [നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു](https://malayalamtv.in/actor-and-director-ea-rajendran-passes-away/): പ്രശസ്ത നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ (71) അന്തരിച്ചു. കൊല്ലം പട്ടത്താനത്തെ വസതിയിൽവച്ചായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതനായി ചികിത്സിയിലായിരുന്നു. അറുപതോളം ചിത്രങ്ങളിൽ ശ്രദ്ധേയനായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. സംസ്കാരം ജന്മനാടായ തൃശൂർ തൃത്തല്ലൂരിൽ നാളെ നടക്കും. തൃശൂർ ജില്ലയിൽ തൃത്തല്ലൂരിലെ ഏങ്ങൂർ തറവാട്ടിൽ അയ്യപ്പന്റെയും സുമതിയുടെയും മകനാണ് ഇ എ രാജേന്ദ്രൻ. ഡൽഹിയിലെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ഒന്നാം റാങ്കോടെ ബിരുദം നേടിയ ശേഷം പൂനയിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ടെലിവിഷൻ കേഴ്സ് പഠിച്ചു.ഗ്രീഷ്മം എന്ന സിനിമയിലൂടെയാണ് ആദ്യം വെള്ളിത്തിരയിൽ എത്തുന്നത്. കളിയാട്ടം, പ്രണയവർണ്ണങ്ങൾ, ദയ, പട്ടാഭിഷേകം, മീശമാധവൻ, നരസിംഹം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി. നാടകം, സിനിമ എന്നിവയോടൊപ്പം ടെലിവിഷൻ സീരിയലുകളിലും സജീവമായിരുന്നു അദ്ദേഹം. നടനും എംഎൽഎയുമായ മുകേഷിന്റെ സഹോദരി സന്ധ്യയുടെ ഭർത്താവാണ് രാജേന്ദ്രൻ. - [കോ സമുയിൽ ഹണിമൂൺ ആഘോഷമാക്കി രശ്മികയും വിജയ് ദേവരകൊണ്ടയും](https://malayalamtv.in/rashmika-and-vijay-deverakonda-celebrate-their-honeymoon-in-koh-samui/): തായ്‌ലൻഡിലെ കോ സാമുയിയിലെ കടൽത്തീരത്തുള്ള ഒരു സ്വകാര്യ എയർബിഎൻബി  വില്ലയിൽ ഹണിമൂൺ ആഘോഷിക്കുകയാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഹൈദരാബാദിലെ വിവാഹ ആഘോഷങ്ങൾക്ക് ശേഷം രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും തായ്‌ലൻഡിലെ കോ സാമുയിയിലെ (Koh Samui) കടൽത്തീരത്തുള്ള ഒരു സ്വകാര്യ എയർബിഎൻബി  വില്ലയിൽ ഹണിമൂൺ ആഘോഷിക്കുകയാണ്. ഇവർക്കൊപ്പം അവരുടെ സുഹൃത്തുക്കളുമുണ്ടെന്നതാണ് കൗതുകം.  മനോഹരമായ എയർബിഎൻബി  വില്ലയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കഴിഞ്ഞ ഫെബ്രുവരി 26-ന് ഉദയ്പൂരിൽ വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിജയ്-രശ്മിക വിവാഹം നടന്നത്. തുടർന്ന് മാർച്ച് 4-ന് ഹൈദരാബാദിൽ വെച്ച് സിനിമാ ലോകത്തെ സുഹൃത്തുക്കൾക്കായി ഗംഭീരമായ റിസപ്ഷനും ഒരുക്കിയിരുന്നു. വിവാഹത്തിന് പിന്നാലെ തങ്ങളുടെ സന്തോഷം രാജ്യത്തെ വിവിധ നഗരങ്ങളിലെ ജനങ്ങളുമായി പങ്കുവയ്ക്കുമെന്ന് താരങ്ങൾ നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഹൈദരാബാദ്, ഡൽഹി, മുംബൈ, ചെന്നൈ, ബംഗളൂരു, കൊച്ചി തുടങ്ങിയ പ്രമുഖ നഗരങ്ങളിൽ മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും വിവിധ ക്ഷേത്രങ്ങളിൽ അന്നദാനം നടത്തുകയും ചെയ്തുകൊണ്ട് താരങ്ങൾ … - [അമ്മയാകാൻ ആഗ്രഹമില്ല, ശരീരത്തെ ബുദ്ധിമുട്ടിക്കാനോ താൽപര്യമില്ല: പാർവതി](https://malayalamtv.in/i-dont-want-to-become-a-mother-nor-do-i-want-to-put-my-body-through-any-hardship-parvathy/): ജീവിതത്തിൽ തീർച്ചയായും ചെയ്യേണ്ട ഏക കാര്യം അമ്മയാവുക എന്നതാണെന്ന് കരുതിയിരുന്ന ഒരു കാലം എന്റെ ജീവിതത്തിലുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഞാൻ കരുതുന്നത്, ‘ഹാവൂ, ആ ചിന്തയിൽ നിന്ന് നീ രക്ഷപ്പെട്ടല്ലോ’ എന്നാണ് മലയാള സിനിമയിൽ തൻ്റേതായ ഇടം നേടിയ ശക്തയായ അഭിനേത്രിയാണ് പാർവതി തിരുവോത്ത്. അഭിനയമികവ് കൊണ്ടും സാമൂഹിക വിഷയങ്ങളിലുള്ള വ്യക്തമായ നിലപാടുകൾ കൊണ്ടും താരം എന്നും ശ്രദ്ധേയയാണ്. തന്റെ വ്യക്തിജീവിതത്തെക്കുറിച്ചും നിലപാടുകളെക്കുറിച്ചും എന്നും തുറന്നു സംസാരിക്കാറുള്ള താരം കൂടിയാണ് പാർവതി. അടുത്തിടെ, മാതൃത്വത്തെ കുറിച്ച് പാർവതി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ജീവിതത്തിൽ തീർച്ചയായും ചെയ്യേണ്ട ഏക കാര്യം അമ്മയാവുക എന്നതാണെന്ന് കരുതിയിരുന്ന ഒരു കാലം തന്റെ ജീവിതത്തിലുണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ ‘ഹാവൂ, ആ ചിന്തയിൽ നിന്ന് നീ രക്ഷപ്പെട്ടല്ലോ’ എന്നാണ് താൻ കരുതുന്നതെന്നും പാർവതി വ്യക്തമാക്കി.  ജീവിതത്തിൽ അമ്മയാകേണ്ടെന്നും അണ്ഡങ്ങൾ ശീതീകരിച്ച് സൂക്ഷിക്കുന്ന  പ്രക്രിയകൾക്ക് മുതിരേണ്ടെന്നും താൻ തീരുമാനിച്ചതിനെക്കുറിച്ച് പാർവതി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.  “എന്റെ ശരീരം … - [ദൃശ്യം 2 തിയേറ്ററിലേക്ക്,​ സർപ്രൈസ് പ്രഖ്യാപനവുമായി മോഹൻലാൽ](https://malayalamtv.in/drishyam-2-hits-theaters-mohanlal-makes-a-surprise-announcement/): ദൃശ്യം സിനിമയുടെ വൻവിജയത്തിന് ശേഷം പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ദൃശ്യം 2. എന്നാൽ കൊവിഡ് കാലമായതിനാൽ തിയേറ്റർ റിലീസ് ഒഴിവാക്കി ഒ.ടി.ടിയിലായിരുന്നു ദൃശ്യം 2റിലീസ് ചെയ്തത്. ഇപ്പോഴിതാ ദൃശ്യം തിയേറ്ററിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. ഏപ്രിൽ 11ന് ചിത്രം തിയേറ്ററുകളിലെത്തും. മോഹൻലാലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മലയാള സിനിമ ചരിത്രത്തിലാദ്യമായി ഒ.ടി.ടിയിൽ റിലീസ് ചെയ്തൊരു ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യുന്നു എന്ന പ്രത്യേകതയും ദൃശ്യം 2വിനുണ്ട്. 2013ലാണ് മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലറുകളിലൊന്നായ ദൃശ്യം പുറത്തിറങ്ങിയത്. എട്ടു വർഷത്തിന് ശേഷം 2021ലാണ് ആമസോൺ പ്രൈമിൽ ദൃശ്യം 2 എത്തുന്നത്. ഒ.ടി,​ടിയിലും ചിത്രം വൻവിജയമായിരുന്നു. ദൃശ്യം ഫ്രൈഞ്ചൈസിയിലെ മൂന്നാമത്തെ ചിത്രം മേയ് 21ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കെയാണ് സ‌ർപ്രൈസ് പോലെ ദൃശ്യം 2വിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും ജീത്തു ജോസഫ് ആണ്. ഛായാഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിംഗ് വി എസ് … - ['അതെങ്ങനെ ശരിയാവും? ആ ഡയലോഗ് പറയാന്‍ പറ്റില്ലെന്ന് സുരേഷ് ഗോപി തീര്‍ത്തുപറഞ്ഞു'; എം എ നിഷാദ് പറയുന്നു](https://malayalamtv.in/how-can-that-be-true-suresh-gopi-categorically-said-that-he-cannot-say-that-dialogue-says-ma-nishad/): സുരേഷ് ഗോപിയുമായുള്ള തന്‍റെ ഷൂട്ടിംഗ് ഓര്‍മ്മ പങ്കുവച്ച് സംവിധായകന്‍ എം എ നിഷാദ്. ആയുധം എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് ഒരു ഡയലോഗ് പറയാന്‍ സുരേഷ് ഗോപി ഒരുക്കമല്ലായിരുന്നുവെന്നും അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ചായ്വ് തനിക്ക് അപ്പോഴേ മനസിലായെന്നും എം എ നിഷാദ് പറയുന്നു. പോപ്പിന്‍സ് എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് എം എ നിഷാദ് ഇക്കാര്യം പറയുന്നത്. “ആയുധം എന്ന സിനിമ ഷൂട്ട് ചെയ്യുമ്പോള്‍ എന്‍റെ ഏറ്റവും വലിയൊരു ഭാഗ്യം മുരളി ചേട്ടനും തിലകന്‍ ചേട്ടനുമുണ്ട് ഒപ്പം സുരേഷ് ഗോപിയുമുണ്ട് എന്നതായിരുന്നു. സുരേഷ് ഗോപി അന്ന് ഒരു ഡയലോഗ് പറയില്ല എന്ന് പറഞ്ഞു. അപ്പോഴേ എനിക്ക് മനസിലായി, പുള്ളിയുടെ ചാട്ടം എങ്ങോട്ടാണ് എന്ന്. അത് പറയണമെന്ന് ഞാന്‍ പറഞ്ഞു. അതെങ്ങനെ ശരിയാവും എന്ന് എന്നോട് ചോദിച്ചു”, എം എ നിഷാദ് പറയുന്നു.  അതേ ശരിയാവൂ എന്ന് ഞാന്‍ പറഞ്ഞു. എനിക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട് കേട്ടോ. എന്‍റെ പടങ്ങളിലൊക്കെ അദ്ദേഹം അഭിനയിക്കുകയും … - ['ആസ്ട്രോടോക്ക് തുണയായി, പ്രശ്നങ്ങള്‍ മാറി' എന്ന് ബിന്നി; 'ആളുകളെ പറ്റിക്കാൻ നാണമില്ലേ'ന്ന് വിമർശനം](https://malayalamtv.in/a-dusty-fight-scrutiny-of-nomination-papers-completed-985-candidates-remain/): കുടുംബപ്രേക്ഷകർക്ക് പ്രിയപ്പെട്ട താരദമ്പതികളാണ് ബിന്നി സെബാസ്റ്റ്യനും നൂബിൻ ബിന്നിയും. ഇരുവരുടെയും പുതിയ യൂട്യൂബ് വീഡിയോയാണ് പലരുടെയും ശ്രദ്ധയാകർഷിക്കുന്നത്. കല്യാണം കഴിഞ്ഞിട്ട് ഇത്രത്തോളം കഷ്ടപ്പെട്ടൊരു സമയം ഇതിനു മുൻപ് ഉണ്ടായിട്ടില്ലെന്നും ഇപ്പോൾ എല്ലാത്തിനും പരിഹാരമായെന്നും ബിന്നിയും നൂബിനും പറയുന്നു. ”കല്യാണം കഴിഞ്ഞിട്ട് ഇത്രത്തോളം കഷ്ടപ്പെട്ടൊരു മാസം ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. ഞങ്ങളുടെ സാരി ബ്രാന്റ് കഴിഞ്ഞ മാസമാണ് ലോഞ്ച് ചെയ്തത്. അതുകൊണ്ടു തന്നെ പല കാര്യങ്ങൾക്കായി ഒരുപാട് ഓടി നട്ടം തിരിഞ്ഞു. മാനസികമായി മാത്രമല്ല സാമ്പത്തികമായും ഒരുപാട് കഷ്ടപ്പെട്ടു. കയ്യിൽ കാശുണ്ടായിട്ടും ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. നല്ല ഇൻവസ്റ്റ്മെന്റോട് കൂടി ബ്രാന്റ് തുടങ്ങണമെന്നാണ് കരുതിയത്. പക്ഷേ, സാമ്പത്തികമായി കുറേ ബ്ളോക്ക് വന്നു. കയ്യിൽ കാശ് ഉണ്ടായിട്ടും അത് ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥ. സുഹൃത്തുക്കളുടെ കയ്യിൽ നിന്നം പണം കടം വാങ്ങേണ്ടി വന്നു. അതിനിെ ആരോഗ്യപ്രശ്നങ്ങൾ വന്നു. എന്തുകൊണ്ടാണ് ഇടയ്ക്കിടെ ഇങ്ങനെ ഓരോ പ്രശ്നങ്ങൾ ഉണ്ടാകുന്നതെന്ന് ഞങ്ങൾ‌ തന്നെ പലപ്പോഴും ചിന്തിച്ച് പോയി. സമയം … - [ഷൂട്ടിംഗിനിടെ നടൻ രാംചരണിന് പരിക്ക്; കണ്ണിന് മുകളിൽ നാലുതുന്നൽ](https://malayalamtv.in/actor-ram-charan-injured-during-shooting-needs-four-stitches-above-his-eye/): ഹെെദരാബാദ്: ദേശീയ അവാർഡ് ജേതാവ് ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന ‘പെഡ്ഡി’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നടൻ രാംചരണിന് പരിക്ക്. കണ്ണിന് മുകളിലാണ് പരിക്കേറ്റത്. പരിക്ക് സാരമുള്ളതല്ലെന്നും ഷൂട്ടിംഗിനായി ടീമിനൊപ്പം തിരിച്ചെത്തിയെന്നും നടന്റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടെെംസ് റിപ്പോർട്ട് ചെയ്തു. ഇന്നലെയാണ് അപകടം ഉണ്ടായത്. ആക്ഷൻ സീനിന്റെ ഷൂട്ടിംഗിനിടെയാണ് പരിക്കേറ്റത്. കണ്ണിന് മുകളിലേറ്റ പരിക്കിൽ നാലുതുന്നലുകളുണ്ട്. ഹെെദരാബാദ്: ദേശീയ അവാർഡ് ജേതാവ് ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന ‘പെഡ്ഡി’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നടൻ രാംചരണിന് പരിക്ക്. കണ്ണിന് മുകളിലാണ് പരിക്കേറ്റത്. പരിക്ക് സാരമുള്ളതല്ലെന്നും ഷൂട്ടിംഗിനായി ടീമിനൊപ്പം തിരിച്ചെത്തിയെന്നും നടന്റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടെെംസ് റിപ്പോർട്ട് ചെയ്തു. ഇന്നലെയാണ് അപകടം ഉണ്ടായത്. ആക്ഷൻ സീനിന്റെ ഷൂട്ടിംഗിനിടെയാണ് പരിക്കേറ്റത്. കണ്ണിന് മുകളിലേറ്റ പരിക്കിൽ നാലുതുന്നലുകളുണ്ട്. - [ഇലക്ഷൻ ആവേശത്തിൽ നിവിൻ പോളിയും ! 'പ്രതിഛായ'യിലെ 'തലവാ..' സോം​ഗ് എത്തി](https://malayalamtv.in/nivin-pauly-is-also-in-the-election-excitement-the-song-thalava-from-prathichaya-is-here/): തെരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാർത്ഥികളുടെ റീലുകളിൽ മുഴുവനും നിറഞ്ഞു നിൽക്കുന്നത് സിനിമ ഗാനങ്ങളാണ്. ഇനി അത്തരം റീലുകൾ ഭരിക്കാൻ കഴിയുന്ന ഒരു പാട്ടുമായി നിവിൻ പോളി നായകനാകുന്ന ഉണ്ണികൃഷ്ണൻ ബി ചിത്രം പ്രതിഛായ എത്തുന്നു. ചിത്രത്തിലെ തലവാ എന്നു തുടങ്ങുന്ന പാട്ടിന്റെ ലിറിക്കൽ വീഡിയോ റിലീസായി. സുഹൈൽ കോയയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ജസ്റ്റിൻ വർഗീസാണ്. ആനന്ദ് ശ്രീരാജാണ് പാടിയിരിക്കുന്നത്. എംബുരാനിലെ ടൈറ്റിൽ ട്രാക്ക് പാടി ഹിറ്റായ ആനന്ദ് ശ്രീരാജിന്റെ അടുത്ത ശ്രദ്ധേയമായ പാട്ടാണിത്. പാട്ടിലെ റാപ്പിലെ വരികൾ എഴുതി പാടിയിരിക്കുന്നത് വെനോ മിസ് ആണ്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെല്ലാം ഈ ട്രാക്കിൽ വരുന്നുണ്ട്. ടീ സിരിസ് ആണ് ഗാനം പുറത്തിറക്കിയിട്ടുള്ളത്. രാഷ്ട്രീയ പശ്ചാത്തലത്തിൽ കഥപറയുന്ന ഫാമിലി ഇമോഷണൽ ഡ്രാമയാണ് പ്രതിഛായ. ബാലചന്ദ്രമേനോൻ, ഷറഫുദ്ധീൻ, ആൻ അഗസ്റ്റിൻ, ഹരിശ്രീ അശോകൻ, മണിയൻപിള്ള രാജു, നീതു കൃഷ്ണ, സബിത ആനന്ദ്, വിഷ്ണു അഗസ്ത്യ, നിശാന്ത് സാഗർ, ആർജെ വിജിത, സായ് കുമാർ, വൈശാഖ് ശങ്കർ, … - [‘ദുബായിൽനിന്നും കയറ്റിവിട്ടു, ഇനി പോകാനാകാത്ത വിധം കേസ്’; മറുപടിയുമായി രേണു സുധി](https://malayalamtv.in/i-was-deported-from-dubai-and-the-case-is-so-bad-that-i-cant-go-back-renu-sudhi-responds/): ദുബായ് യാത്രയുമായി ബന്ധപ്പെട്ട് തനിക്കെതിരെ പ്രചരിക്കുന്ന വ്യാജ വാർത്തകളിൽ പ്രതികരിച്ച് രേണു സുധി. തന്നെയാരും ദുബായിൽനിന്നും കയറ്റിവിട്ടിട്ടില്ലെന്നും ഏപ്രിൽ രണ്ട് വരെ പ്രമോഷന്റെ ഭാഗമായി ദുബായിൽ തന്നെ ഉണ്ടാകുമെന്നും രേണു പ്രതികരിച്ചു. ‘‘എന്നെ ദുബായി പൊലീസ് അറസ്റ്റ് ചെയ്തുവെന്ന് ചിലർ പ്രചരിപ്പിക്കുന്നു. ചിലരുടെ തമ്പ്‌നെയിൽ കണ്ടു, എന്നെ ദുബായിൽനിന്നു കയറ്റിവിട്ടെന്ന്, ഞാനിപ്പോഴും ദുബായിൽ തന്നെയാണ്. ഏപ്രിൽ രണ്ടാം തിയതിയെ നാട്ടിലേക്ക് തിരിക്കുകയുള്ളൂ. രണ്ടാം തിയതി വരെ ദുബായിൽ പ്രമോഷനുണ്ട്.’’–രേണു സുധിയുടെ വാക്കുകൾ. അൽപ്പവസ്ത്രധാരിയായി നടന്നതിന് രേണുവിനെ അറസ്റ്റ് ചെയ്തുവെന്നും ഇനി അങ്ങോട്ടേക്ക് പോകാനാത്ത തരത്തിൽ കേസ് എടുത്തെന്നും ഒരു വ്ലോഗര്‍ യൂട്യൂബിലൂടെ പ്രചരിപ്പിച്ചിരുന്നു. ചില നാണം കെട്ട വ്ലോഗർമാർ ആണ് ഇതുപോലുളള വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതെന്നാണ് രേണു പറയുന്നത്. റെസ്റ്റോ ബാർ ഉദ്ഘാടനത്തിനു വേണ്ടി രണ്ട് ദിവസം മുമ്പാണ് രേണു സുധി മിഡിൽ ഈസ്റ്റിലേക്കു യാത്ര തിരിച്ചത്. ഇതിനു മുമ്പും ചില ഷോപ്പുകളുടെ പ്രമോഷനു വേണ്ടി രേണു ദുബായിൽ എത്തിയിരുന്നു. - ['കാവ്യയുമായുള്ള വിവാഹക്കാര്യം പറഞ്ഞപ്പോൾ അച്ഛന് മതിയായില്ലേ എന്ന് ചോദിച്ചു](https://malayalamtv.in/when-i-told-him-about-my-marriage-to-kavya-he-asked-if-my-father-had-had-enough/): നടൻ ദിലീപിന്റെ മകൾ മീനാക്ഷിയുടെ 26-ാം ജന്മദിനമാണിന്ന്. നിരവധിപേരാണ് താരപുത്രിക്ക് ആശംസകളുമായി സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിരിക്കുന്നത്. എല്ലാ വർഷവും ജന്മദിനത്തിന് ദിലീപും കാവ്യാ മാധവനും മീനാക്ഷിക്ക് ആശംസകളുമായി പോസ്റ്റുകളിടാറുണ്ട്. മീനാക്ഷിക്ക് ഏറെ പ്രിയപ്പെട്ടവരാണ് അച്ഛൻ ദിലീപും രണ്ടാനമ്മ കാവ്യയും. ദിലീപിന്റെ ജീവിതത്തിലേക്ക് കാവ്യാ മാധവൻ വന്നപ്പോൾ ഏറെ ചർച്ചയായത് ആദ്യ വിവാഹത്തിലെ മകളായ മീനാക്ഷിയെക്കുറിച്ചാണ്. ദിലീപും കാവ്യയും വിവാഹിതരാകുമ്പോൾ 15 വയസായിരുന്നു മീനാക്ഷിക്ക് പ്രായം. ഇപ്പോഴിതാ കാവ്യയെ വിവാഹം കഴിക്കാൻ പോകുന്നു എന്ന തീരുമാനം പറഞ്ഞപ്പോൾ മീനാക്ഷിയുടെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണം തുറന്നുപറഞ്ഞിരിക്കുകയാണ് ദിലീപ്. ഒരു അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.’എന്റെ മകൾക്ക് അമ്മയുടെ സ്ഥാനത്തല്ല കാവ്യ. എന്റെ ജീവിതത്തിൽ ഏറ്റവും വലിയ മുൻഗണന എന്റെ മകൾക്കാണ്. അവളെ നോക്കുന്ന, ഉൾക്കൊള്ളുന്ന, അറിയാവുന്ന ഒരാൾക്കല്ലാതെ ആ കമ്മ്യൂണിക്കേഷൻ ശരിയാകില്ല. പിന്നെ അതെനിക്ക് ഏറ്റവും വലിയ തലവേദനയാകും. നാളെ മുതൽ മീനാക്ഷിയുടെ അമ്മയാകണം എന്ന് ഞാൻ കാവ്യയോട് പറഞ്ഞിട്ടില്ല. കാവ്യയ്‌ക്ക് ഒരിക്കലും ഇത്രയും വലിയ … - [തിരഞ്ഞെടുപ്പ് സമയത്ത് വിജയ്‌ക്ക് പണികൊടുത്തത് മകൻ](https://malayalamtv.in/vijays-son-gave-him-work-during-the-election/): തിരഞ്ഞെടുപ്പ് ചൂടിലാണ് തമിഴ്‌നാട്. ഏപ്രിൽ 23നാണ് തമിഴ്‌നാട്ടിൽ വോട്ടെടുപ്പ് നടക്കുന്നത്. ടിവികെ അദ്ധ്യക്ഷനും നടനുമായ വിജയ്‌ക്കും ഇത് നിർണായക സമയമാണ്. ഏപ്രിൽ 20നാണ് വിജയ്‌‌യുടെ ഭാര്യ നൽകിയ വിവാഹമോചന ഹർജി കോടതി പരിഗണിക്കുന്നത്. ഇതിനിടെ വിജയ്‌യെക്കുറിച്ച് തമിഴ് മാദ്ധ്യമപ്രവർത്തകരായ അന്തനനും ബിസ്‌‌മിയും പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. വിജയ്‌‌യുടെ മകൻ ജേസൺ സഞ്ജയ് ആണ് വിവാഹമോചന ഹർജി നൽകാൻ അമ്മ സംഗീതയെ പ്രേരിപ്പിച്ചതെന്നും വിജയ് തിരഞ്ഞെടുപ്പിൽ തോൽക്കുന്നത് മകന് കാണണമെന്നുമാണ് ബിസ്‌മി പറഞ്ഞത്. അതിനിടെ ചെന്നൈയിലെ തന്റെ പ്രധാന സ്വത്തുക്കൾ വിജയ് വിൽക്കുകയാണെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. അണ്ണാ നഗറിലെ വസ്തു 35 കോടി രൂപയ്ക്ക് വിറ്റു. രണ്ട് സ്വത്തുക്കൾ കൂടി വിൽക്കാൻ നീക്കം നടക്കുകയാണെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. പാർട്ടിയിലേക്കുള്ള ഫണ്ടിംഗിനുവേണ്ടിയല്ല വിജയ് സ്വത്തുക്കൾ വിൽക്കുന്നതെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.’നാമനിർദേശ പത്രിക സമർപ്പിച്ചുകഴിയുമ്പോൾ വിജയ്‌‌യുടെ സ്വത്തുവിവരങ്ങൾ പുറത്തുവരും. മുഴുവൻ സ്വത്തുവകകളുടെയും വിവരങ്ങൾ നൽകിയാൽ പ്രശ്‌നമില്ല. പക്ഷേ വിവാഹമോചനക്കേസിൽ തീർപ്പാകുമ്പോൾ സ്വത്തിന്റെ പാതി വിജയ് സംഗീതയ്ക്ക് നൽകേണ്ടി … - ['അച്ഛന് മകളോട് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം അമ്മയെ ആത്മാർത്ഥമായി സ്‌നേഹിക്കുക എന്നതാണ്'](https://malayalamtv.in/the-best-thing-a-father-can-do-for-his-daughter-is-to-love-her-mother-sincerely/): മലയാളികളുടെ പ്രിയതാരപുത്രിയാണ് നടൻ ദിലീപിന്റെയും നടി മഞ്ജു വാര്യരുടെയും മകൾ മീനാക്ഷി. അഭിനയരംഗത്തേക്ക് മീനാക്ഷി രംഗപ്രവേശം ചെയ്തിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിൽ എപ്പോഴും സജീവമാണ്. ദിലീപിനൊപ്പം ചില പൊതുപരിപാടികളിലും ചടങ്ങുകളിലുമൊക്കെ മീനാക്ഷി പങ്കെടുക്കാറുണ്ട്. കഴിഞ്ഞദിവസം മീനാക്ഷിയുടെ ജന്മദിനം ആഘോഷിക്കുന്ന ചിത്രങ്ങൾ ദിലീപ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ‘ഹാപ്പി ബർത്ത് ഡേ മീനൂട്ടി’ എന്നായിരുന്നു ചിത്രങ്ങളിലെ അടിക്കുറിപ്പ്. ഫോട്ടോയിൽ മീനാക്ഷിയും ദിലീപും മാത്രമേയുള്ളൂ. ഒരു വിദേശ യാത്രക്കിടയിൽ എടുത്ത സെൽഫി ചിത്രങ്ങളാണ് ദിലീപ് പോസ്റ്റ് ചെയ്തിരിക്കുന്നത്. പിന്നാലെ ആരാധകരും താരങ്ങളുമടക്കം മീനാക്ഷിക്ക് ജന്മദിനാശംസകളുമായി രംഗത്തെത്തി. എന്നാൽ ചിലർ ദിലീപിനെ അധിക്ഷേപിച്ചും കമന്റുകൾ ഇടുന്നുണ്ട്.’മകളുടെ ജനനസമയത്ത് ഒരുപാട് വേദനിച്ച് ഒരു അമ്മ കൂടിയുണ്ട്’, ‘ഒരച്ഛനു മകളോട് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം അതിന്റെ അമ്മയെ ആത്മാർത്ഥമായി സ്നേഹിക്കുക എന്നാണ്. താങ്കൾ പക്ഷേ അതിൽ സമ്പൂർണ പരാജയം ആണ്. അത് താങ്കളുടെ മകൾക്ക് മനസിലാകണമെങ്കിൽ അവൾ ഒന്ന് പ്രസവിക്കണം’, ‘സ്വന്തം മകളെ അമ്മയിൽ നിന്ന് അകറ്റിയ അച്ഛൻ’ … - [വ്യക്തിത്വ അവകാശങ്ങളുടെ സംരക്ഷണം ആവശ്യപ്പെട്ട് മോഹന്‍ലാല്‍ ദില്ലി ഹൈക്കോടതിയില്‍](https://malayalamtv.in/mohanlal-moves-delhi-high-court-seeking-protection-of-personality-rights/): ദില്ലി: വ്യക്തിത്വ അവകാശങ്ങളുടെ സംരക്ഷണം ആവശ്യപ്പെട്ട് മോഹന്‍ലാല്‍ ദില്ലി ഹൈക്കോടതിയില്‍. ഹർജി നാളെ (ചൊവ്വാഴ്ച) ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് ജ്യോതി സിംഗ് ആണ് ഹര്‍ജി കേള്‍ക്കുക. ഇതേ ആവശ്യം ഉന്നയിച്ച് സിനിമാ, ക്രിക്കറ്റ് മേഖലയില്‍ നിന്നുള്ളവരും മറ്റ് സെലിബ്രിറ്റികളും സമീപ വര്‍ഷങ്ങളില്‍ ദില്ലി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ബോളിവുഡ് താരങ്ങളായ അനില്‍ കപൂറും അമിതാഭ് ബച്ചനുമൊക്കെ ആ കൂട്ടത്തില്‍ പെടും. തങ്ങളുടെ പേര്, ശബ്ദം, ചിത്രങ്ങള്‍ അടക്കമുള്ളവയുടെ അനുമതി കൂടാതെയുള്ള ഉപയോഗം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് ഇവരടക്കമുള്ള താരങ്ങള്‍ നല്‍കിയിരുന്നത്. പ്രധാനമായും പരസ്യങ്ങള്‍, ഉല്‍പന്നങ്ങള്‍, നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് സൃഷ്ടിക്കുന്ന ഉള്ളടക്കങ്ങള്‍ എന്നിവയിലാണ് പ്രശസ്തരുടെ ശബ്ദവും ചിത്രങ്ങളുമൊക്കെ അനുമതിയില്ലാതെ ഉപയോഗിക്കപ്പെടുന്നത്. ഹര്‍ജിക്കാരുടെ വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള വിധികളാണ് കോടതി ഇതിനകം പുറപ്പെടുവിച്ചിട്ടുള്ളത്. ഏറ്റവുമൊടുവിലായി ഇത്തരത്തിലുള്ള ഒരു ഹര്‍ജി കോടതി പരിഗണിച്ചത് ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടേത് ആയിരുന്നു. അതേസമയം മോഹന്‍ലാല്‍ ഇപ്പോള്‍ ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന സിനിമ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ്. വന്‍ … - [‘പ്രതിശ്രുത വരന്റെ കൈപിടിച്ച് അനുഷ്ക ഷെട്ടി, രഹസ്യ വിവാഹം കഴിഞ്ഞു](https://malayalamtv.in/anushka-shetty-holds-hands-with-her-fiance-secretly-married/): തെന്നിന്ത്യൻ താരം അനുഷ്ക ഷെട്ടിയുടെ വിവാഹനിശ്ചയം കഴിഞ്ഞെന്ന രീതിയിൽ പ്രചരിക്കുന്ന ചിത്രം വ്യാജം. 2016-ൽ ഹൈദരാബാദിൽ നടന്ന ഫാഷൻ ഷോയിൽ നിന്നുള്ള ചിത്രമാണിത്. അനുഷ്ക ഷെട്ടിയുടെ വിവാഹനിശ്ചയം രഹസ്യമായി കഴിഞ്ഞു എന്ന തരത്തിലുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ വീണ്ടും സജീവമാകുന്ന പശ്ചാത്തലത്തിലാണ് സിനിമാ പ്രവർത്തകർ ഈ വിവരം സ്ഥിരീകരിച്ചത്. ഒരു പുരുഷനൊപ്പം അനുഷ്ക നിൽക്കുന്ന ചിത്രം ‘സീക്രട്ട് സെറിമണി’യുടെ തെളിവ് എന്ന നിലയിലാണ് പലരും പങ്കുവയ്ക്കുന്നത്. എന്നാൽ ഈ പ്രചരണങ്ങളിൽ യാതൊരു വാസ്തവവുമില്ലെന്ന് വ്യക്തമായിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ വൈറലായ ഈ ചിത്രം പുതിയതല്ല എന്നതാണ് വസ്തുത. എട്ടു വർഷം മുൻപ് നടന്ന ഫാഷൻ ഷോയ്ക്കിടെ റാംപിൽ ഒരു മോഡലിനൊപ്പം അനുഷ്ക പോസ് ചെയ്യുന്നതാണ് ചിത്രത്തിലുള്ളത്. ഈ പഴയ ചിത്രമാണ് ഇപ്പോൾ താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞു എന്ന പേരിൽ തെറ്റായ രീതിയിൽ പ്രചരിക്കുന്നത്. ഇതിനു മുൻപും അനുഷ്കയുടെ വിവാഹത്തെക്കുറിച്ച് സമാനമായ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നെങ്കിലും താരത്തിന്റെ ഔദ്യോഗിക വക്താക്കൾ അതെല്ലാം നിഷേധിച്ചിട്ടുള്ളതാണ്. നിലവിൽ വിവാഹത്തെക്കുറിച്ചോ … - [ടൊവിനോ തോമസ് നായകനായി പള്ളിച്ചട്ടമ്പി, ടീസർ പുറത്തിറങ്ങി; വേൾഡ് വൈഡ് റിലീസ് ഏപ്രിൽ 10ന്](https://malayalamtv.in/pallichattambi-starring-tovino-thomas-teaser-released-worldwide-release-on-april-10th/): ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ്‌ ആന്റണി സംവിധാനം ചെയ്യുന്ന ‘പള്ളിച്ചട്ടമ്പി’യുടെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. പീരീയിഡ് ഡ്രാമ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിൽ കയാദു ലോഹരാണ് നായികയായി എത്തുന്നത്. ഇതിന് മുൻപേ പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററുകളും ഗാനവും സോഷ്യൽ മാധ്യമങ്ങളിൽ ഗംഭീര ശ്രദ്ധ നേടിയിരുന്നു. ടീസറിലെ ദൃശ്യ മികവ് പ്രേക്ഷകരിൽ പ്രതീക്ഷ കൂട്ടുന്നുണ്ട്. വേൾഡ് വൈഡ് ഫിലിംസിന്റെ ബാനറിൽ നൗഫൽ, ബ്രിജീഷ് എന്നിവർക്കൊപ്പം സി ക്യൂബ് ബ്രോസ് എന്റർടൈന്മെന്റ് എന്ന ബാനറിൽ ചാണുക്യ ചൈതന്യ ചരൺ എന്നിവർ ചേർന്ന് ഒരുക്കുന്ന ‘പള്ളിച്ചട്ടമ്പി’ ഏപ്രിൽ പത്തിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ അഞ്ചു ഭാഷകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. 1950-60 കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് ‘പള്ളിച്ചട്ടമ്പി’ പറയുന്നത്. ജേക്ക്സ് ബിജോയ് സംഗീതം നൽകി ബോളിവുഡിലെ സൂപ്പർ ഹിറ്റ് ഗായകൻ വിശാൽ മിശ്ര മലയാളത്തിൽ ആദ്യമായി ആലപിച്ച ‘കാട്ടുചെമ്പകം’ എന്ന ചിത്രത്തിലെ ഗാനം ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ വൈറാലാണ്. സംവിധായകൻ ഡിജോ ജോസ് ആന്റണിയും ജേക്ക്സ് ബിജോയിയും … - [ദിലീഷ് പോത്തൻ ചിത്രത്തിൽ മോഹൻലാലും ആസിഫ് അലിയും!](https://malayalamtv.in/mohanlal-and-asif-ali-in-dileesh-pothans-film/): മലയാള സിനിമയിലെ ഹിറ്റ് മേക്കർ ദിലീഷ് പോത്തനും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തെക്കുറിച്ചുള്ള ആവേശകരമായ അപ്‌ഡേറ്റുകൾ പുറത്ത്. ഹൊറർ ജോണറിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ മോഹൻലാലിനൊപ്പം ആസിഫ് അലിയും ഒരു പ്രധാന വേഷത്തിൽ എത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രണ്ട് പ്രമുഖ പ്രൊഡക്ഷൻ കമ്പനികൾ സംയുക്തമായി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് 2027-ൽ ആരംഭിക്കാനാണ് പദ്ധതി. തരുൺ മൂർത്തി ചിത്രത്തിൽ പൊലീസ് വേഷത്തിൽ ലാലേട്ടൻ നിലവിൽ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘L366’ എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് മോഹൻലാൽ. ‘തുടരും’ എന്ന സൂപ്പർഹിറ്റിന് ശേഷം തരുൺ മൂർത്തിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന ഈ ചിത്രത്തിൽ ‘ടി.എസ്. ലവ്‌ലജൻ’ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് താരം എത്തുന്നത്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹൻലാൽ നായകനാകുന്ന ആദ്യ ചിത്രം കൂടിയാണിത്. കാത്തിരിപ്പേറ്റി ‘ദൃശ്യം 3’ മലയാളി പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ‘ദൃശ്യം 3’യുടെ റിലീസ് സംബന്ധിച്ച പുതിയ വാർത്തകളും പുറത്തുവരുന്നുണ്ട്. … - ['തെറ്റുകൾ പറ്റിയിട്ടുണ്ട്, എനിക്കൊന്നും ഒളിപ്പിക്കാനില്ല, തുറന്നുപറഞ്ഞ് മീര വാസുദേവ്](https://malayalamtv.in/i-have-made-mistakes-i-have-nothing-to-hide-meera-vasudev-says-openly/): മോഹൻലാലിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്ത തന്മാത്ര എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മീര വാസുദേവ്. തന്മാത്ര കൂടാതെ മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളുടെ ഭാഗമായി മികച്ച വേഷങ്ങൾ മീര വാസുദേവ് അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹമോചനത്തെ കുറിച്ചും കരിയറിനെ കുറിച്ചും മീര പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. വിവാഹമോചിതയാണെന്നും, സിംഗിളാണെന്നും വെളിപ്പെടുത്തിയത് തെറ്റായ കാര്യങ്ങൾ പ്രചരിക്കാതിരിക്കാനാണെന്നാണ് മീര വാസുദേവ് പറയുന്നത്. തനിക്ക് തെറ്റുകൾ പറ്റിയിട്ടുണ്ടെന്നും, ഒന്നും ഒളിപ്പിക്കാനില്ലെന്നും പറഞ്ഞ മീര വാസുദേവ് ഇനി ജീവിതവുമായി മുന്നോട്ട് തന്നെ പോകണമെന്നും പറയുന്നു. “തെറ്റായ കാര്യങ്ങള്‍ പരക്കാതിരിക്കാനും തെറ്റിദ്ധാരണ ഉണ്ടാകാതിരിക്കാനുമാണ് ഞാന്‍ വിവാഹമോചിതയാണെന്നും സിംഗിളാണെന്നും വെളിപ്പെടുത്തിയത്. എന്നെ കുറിച്ച് വരുന്ന നെഗറ്റിവിറ്റിയും വീഡിയോകളും ബാധിക്കാറില്ല. ഇതെല്ലാം സംഭവിക്കുമെന്ന് നേരത്തെ തന്നെ ഉള്‍ക്കൊണ്ട് കഴിഞ്ഞു. എനിക്ക് തെറ്റുകള്‍ പറ്റിയിട്ടുണ്ട്. എനിക്കൊന്നും ഒളിപ്പിക്കാനില്ല. ഇനി ജീവിതവുമായി മുന്നോട്ട് പോകണം.” മീര പറയുന്നു. “ഞാന്‍ ഇപ്പോള്‍ കരിയറില്‍ വളരെ ബിസിയാണ്. ജീവിതത്തില്‍ വളരെ ഹാപ്പിയാണ്. എന്റെ … - ['65 വയസിനുള്ളിൽ സംവി​ധാനം അടക്കമുള്ള കാര്യങ്ങൾ ചെയ്യും, റിട്ടയർമെന്റ് ലൈഫിനെ കുറിച്ച് വ്യക്തമായ പ്ലാനുണ്ട്..'; തുറന്നുപറഞ്ഞ് മഞ്ജു പത്രോസ്](https://malayalamtv.in/i-will-do-things-including-politics-by-the-age-of-65-i-have-a-clear-plan-for-retirement-life-manju-pathrose-openly-admits/): സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് മഞ്ജു പത്രോസ്. വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ മഞ്ജു പത്രോസ് സമൂഹ മാധ്യമങ്ങളിലും സജീവമാണ്. ഇപ്പോഴിതാ തന്റെ കരിയറിനെ കുറിച്ചും ലക്ഷ്യങ്ങളെ കുറിച്ചും റിട്ടയർമെന്റ് ജീവിതത്തെ കുറിച്ചുമുള്ള കാര്യങ്ങൾ പറയുകയാണ് മഞ്ജു പത്രോസ്. 65 വയസ്സിനുള്ളിൽ സിനിമ സംവിധാനം ചെയ്യണമെന്നാണ് മഞ്ജു പത്രോസ് പറയുന്നത്. തന്റെ വീട് തന്റെ റിട്ടയർമെന്റ് പ്ലാനിലുള്ളതാണെന്നും ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം കിഴക്കമ്പലമാണെന്നും അവിടെ തന്നെയാവും ഭാവിയിൽ മറ്റൊരു വീട് വാങ്ങുകയെന്നും മഞ്ജു പത്രോസ് പറയുന്നു. “എന്റേത് എന്നൊരു വീട് എനിക്കുണ്ടെന്ന്. വീട് എന്റെ സ്വപ്നമായിരുന്നു. ഒരുപാട് വാടക വീട്ടിൽ താമസിച്ചിട്ടുള്ളയാളാണ് ‍ഞാൻ. മൊത്തത്തിൽ ഞാൻ ഇപ്പോൾ ഹാപ്പിയാണ്. കോടാനുകോടി മനുഷ്യർക്കിടയിൽ ഞാൻ ജീവിച്ചിരിപ്പുണ്ടല്ലോ. മഞ്ജു പത്രോസെന്ന് പറയുമ്പോൾ ചിലർക്കെങ്കിലും അറിയാമല്ലോ. എന്റെ മകന് മക്കളൊക്കെയായി കഴിയുമ്പോൾ അവർ പറയും ഞങ്ങളുടെ അമ്മ പണ്ട് സിനിമയിലൊക്കെ അഭിനയിച്ചിട്ടുണ്ടെന്ന്. എനിക്ക് റിട്ടയർമെന്റ് ലൈഫിെനെ കുറിച്ച് വ്യക്തമായ പ്ലാനുണ്ട്. … - [വീണ്ടും ഒന്നിച്ച് പ്രിയദർശനും ലിസിയും?](https://malayalamtv.in/priyadarshan-and-lissy-together-again/): മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളായിരുന്നു സംവിധായകൻ പ്രിയദർശനും നടി ലിസിയും. എന്നാൽ, വിവാഹബന്ധത്തിൽ നിന്നുള്ള ഇരുവരുടെയും വേർപിരിയൽ വലിയ ഞെട്ടലാണ് സിനിമാ ലോകത്തിനു സമ്മാനിച്ചത്. 1990 ൽ വിവാഹിതരായ ഇരുവരും 2016ലാണ് ബന്ധം വേർപെടുത്തിയത്. ഇപ്പോഴിതാ, ഇരുവരും വീണ്ടും ഒന്നിച്ചതായാണ് വിവരം. മിഡ് ഡേ പത്രത്തിന് നൽകിയ അഭിമുഖത്തിലൂടെ പ്രിയദർശൻ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. ഈ വർഷം ജനുവരിയിൽ സംവിധായകൻ സിബി മലയിലിന്റെ മകന്റെ വിവാഹത്തിന് പ്രിയദർശനും ലിസിയും ഒന്നിച്ചെത്തിയതുമുതൽ ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിരുന്നു. കൈകോർത്ത് പിടിച്ചാണ് രണ്ടുപേരും വിവാഹവേദിയിലേക്ക് കയറിയത്. ഇതിനുപിന്നാലെ മമ്മൂട്ടിക്കൊപ്പം നിൽക്കുന്ന ഇരുവരുടെയും ചിത്രം പുറത്തുവന്നതോടെ അഭ്യൂഹങ്ങൾ ശക്തിപ്പെട്ടു.തങ്ങൾ വിവാഹിതരല്ലെന്നും പക്ഷേ കുടുംബം പോലെയാണ് കഴിയുന്നതെന്നുമാണ് ഒരുസ്വകാര്യ മാദ്ധ്യമത്തിന് പ്രിയദർശൻ നൽകിയ പ്രതികരണം. വിവാഹം എന്നത് കേവലം ഒരു രേഖ മാത്രമാണെന്നും സൗഹൃദത്തിനും പരസ്‌പര സ്‌നേഹത്തിനുമാണ് തങ്ങളിപ്പോൾ മുൻഗണന നൽകുന്നതെന്നുമാണ് പ്രിയദർശന്റെ മറുപടി സൂചിപ്പിക്കുന്നത്. മക്കളായ കല്യാണി പ്രിയദർശനും സിദ്ധാർത്ഥുമാണ് … - [എന്നാൽ ചിത്രം പുറത്തിറങ്ങിയപ്പോൾ മാത്രമാണ് അത് മനസിലായത്'; നിരാശ തോന്നിയെന്ന് പുഷ്പ 2വിലെ നടി](https://malayalamtv.in/but-i-only-realized-it-when-the-film-was-released-the-actress-of-pushpa-2-said-she-was-disappointed/): അല്ലു അർജുൻ നായകനായ ‘പുഷ്‌പ 2: ദി റൂൾ’ എന്ന ചിത്രം തിയേറ്ററുകളിൽ വൻ ഹിറ്റായിരുന്നു. സുകുമാർ സംവിധാനം ചെയ്ത പുഷ്പ 2വിൽ അല്ലു അർജുന് പുറമേ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളിലെത്തിയത്. ഇപ്പോഴിതാ പുഷ്പ 2വിൽ അഭിനയിച്ചതിൽ നിരാശ തോന്നിയെന്ന് വെളിപ്പെടുത്തുകയാണ് നടി ദിവി വാഥ്യ. സിനിമയിൽ തന്റെ കഥാപാത്രത്തിന് അർഹിച്ച പ്രാധാന്യം ലഭിച്ചില്ലെന്നും ദിവി വാഥ്യ പറയുന്നു. ‘കഥ പറഞ്ഞപ്പോൾ അതൊരു വലിയ വേഷമായിരിക്കുമെന്നാണ് എന്നോട് പറഞ്ഞത്. എന്റെ കഥാപാത്രത്തിന് വലിയ പ്രാധാന്യം നൽകിക്കൊണ്ടുള്ള ടീസറായിരുന്നു പുറത്തുവന്നത്. അതിനുശേഷം എനിക്കും സ്വന്തം വേഷത്തെക്കുറിച്ച് വലിയ പ്രതീക്ഷകളുണ്ടായിരുന്നു. എന്നാൽ ചിത്രം പുറത്തിറങ്ങിയപ്പോൾ മാത്രമാണ് അത്രയൊന്നുമില്ലെന്ന് മനസിലായത്. എനിക്ക് നിരാശതോന്നി. പക്ഷെ എന്റെ വേദന ആര് ശ്രദ്ധിക്കാനാണ്. സ്വയം ആശ്വസിപ്പിച്ച് മുന്നോട്ടുപോവേണ്ടിവരും. സിനിമ കണ്ടപ്പോൾ എനിക്ക് വലിയ വേദനതോന്നി. വലിയ വേഷമാണെന്ന് കരുതി എന്റെ പത്ത് സുഹൃത്തുക്കളുമായാണ് ഞാൻ ചിത്രം കാണാൻ പോയത്. … - [രോഗം അറിഞ്ഞതോടെ ഭാര്യയും മക്കളും വിഷമത്തിലാണ്, താങ്ങാൻ പറ്റാത്തത്ര തുക ചെലവാകും: ആശുപത്രി കിടക്കയിൽ കണ്ണൻ സാഗർ](https://malayalamtv.in/wife-and-children-are-worried-after-learning-about-the-disease-it-will-cost-an-unaffordable-amount-kannan-sagar-in-hospital-bed/): ഹൃദയത്തിൽ ബ്ലോക്ക് കണ്ടെത്തിയെന്നും ഉടനെ തന്നെ ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനാകണമെന്നും വെളിപ്പെടുത്തി മിമിക്രി താരം കണ്ണൻ സാഗർ. തനിക്കു താങ്ങാൻ പറ്റാത്ത അത്ര തുക ആശുപത്രിയിലാകുമെന്നും സന്മനസുള്ളവർ സഹായിക്കണമെന്നും കണ്ണൻ സാ​ഗർ പറയുന്നു. ‘‘ജീവിതത്തിലെ പ്രതിസന്ധികളും ബുദ്ധിമുട്ടുകളും സാമ്പത്തിക പരാധീനതയും സന്തോഷവും സമാധാനവും സംരക്ഷണയും കരുതലും ആഗ്രഹിക്കാത്തവരായി ഈ ലോകത്ത് ആരും ഉണ്ടാകില്ല. ഉള്ള വരുമാനത്താൽ കുടുംബവും പോറ്റി മക്കളേയും വളർത്തി അവർക്കൊരു നല്ലതിനായി പ്രാർഥിച്ചും അവർക്കുവേണ്ടി പ്രയത്നിച്ചും, ആവുന്നത്ര ഉള്ളതിൽനിന്നും മറ്റുള്ളവരെ സഹായിച്ചും സന്തോഷിപ്പിച്ചും പോകുന്ന പോക്കിലാണ് വെള്ളിടി വെട്ടുമ്പോലെ കുടുംബജീവിതത്തിലേക്ക് അസുഖം എന്ന അതിഥി കടന്നുവരുന്നത്. അൽപ്പം ദുഃഖിപ്പിച്ചും വേദനിപ്പിച്ചും കൂടെയുള്ളവരുടെ സമയം കെടുത്തിയും ഒരു ബാധ്യതയ്ക്കു വഴിയൊരുക്കി ഇനിയെങ്ങനെ മുന്നോട്ട് എന്ന ചോദ്യശരങ്ങളുമായി വഴിമുടക്കിയും ഇനി ഞാൻ പറഞ്ഞിട്ടു മുന്നോട്ട് പോയാൽ മതിയെന്ന ശാഠ്യവുമായി അസുഖങ്ങൾ വിലങ്ങനെ കടന്നു നിൽക്കുന്നതും, എന്നാൽ നോക്കട്ടെയെന്ന ദൃഢനിശ്ചയത്തോടെ നേരിടാൻ തയാറായാലും സാമ്പത്തികം ഒരു വലിയ ഘടകമാണ്, അവിടെയാണ് നമ്മൾ ഒന്നുമല്ലെന്ന … - [ശില്‍പ ഷെട്ടിയ്ക്ക് രാജ് കുന്ദ്ര നല്‍കിയത് 12.54 കോടിയുടെ 'സമ്മാനം'; ഭർത്താവിന്റെ വരുമാനം 27 ലക്ഷം മാത്രം! നിയമകുരുക്കില്‍ കുടുങ്ങി ദമ്പതികള്‍](https://malayalamtv.in/raj-kundra-gave-shilpa-shetty-a-gift-of-rs-12-54-crores-husbands-income-is-only-rs-27-lakhs-couple-in-legal-trouble/): ബോളിവുഡ് താരം ശില്‍പ ഷെട്ടിക്ക് ഭര്‍ത്താവ് രാജ് കുന്ദ്ര നല്‍കിയ വന്‍ തുകയുടെ സമ്മാനം ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തില്‍. 12.54 കോടി രൂപയാണ് രാജ് കുന്ദ്ര ശില്‍പയ്ക്ക് സമ്മാനമായി നല്‍കിയത്. എന്നാല്‍ ഇത്രയും വലിയ തുക നല്‍കാന്‍ രാജ് കുന്ദ്രയ്ക്ക് എവിടെ നിന്ന് പണം ലഭിച്ചു എന്നതിലാണ് ആദായനികുതി വകുപ്പ് സംശയം പ്രകടിപ്പിക്കുന്നത്. കേസില്‍ അന്തിമ വിധി പറയുന്നതിന് പകരം, വസ്തുതകള്‍ ഒന്നുകൂടി പരിശോധിക്കാന്‍ ഇന്‍കം ടാക്‌സ് അപ്പലേറ്റ് ട്രൈബ്യൂണല്‍ മുംബൈ ബെഞ്ച് നിര്‍ദ്ദേശിച്ചു. എന്താണ് കേസ്? 2020-21 സാമ്പത്തിക വര്‍ഷത്തില്‍ തന്റെ ആകെ വരുമാനം 10.84 കോടി രൂപയാണെന്ന് കാണിച്ച് ശില്‍പ ഷെട്ടി ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ ഇവരുടെ അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോള്‍ 12,54,54,594 രൂപയുടെ ഒരു ‘ഗിഫ്റ്റ്’ എന്‍ട്രി ശ്രദ്ധയില്‍പ്പെട്ടു. സ്‌നേഹസൂചകമായി ഭര്‍ത്താവ് നല്‍കിയ തുകയാണിതെന്നായിരുന്നു ശില്‍പയുടെ വിശദീകരണം. ഇതിനായി 2020 മാര്‍ച്ച് 5-ലെ ഗിഫ്റ്റ് ഡീഡും രാജ് കുന്ദ്രയുടെ പാന്‍ കാര്‍ഡ് വിവരങ്ങളും ഇവര്‍ … - [ആദ്യ ചിത്രത്തിലെ നായകൻ തന്നെ നൂറാമത്തെ സിനിമയിലും,​ പ്രിയദർശൻ- മോഹൻലാൽ ചിത്രം പ്രഖ്യാപിച്ചു](https://malayalamtv.in/the-hero-of-the-first-film-will-be-the-same-in-the-100th-film-priyadarshan-mohanlal-film-announced/): പ്രിയദർശൻ സംവിധാനം ചെയ്യുന്ന നൂറാമത്തെ സിനിമയുടെ പ്രഖ്യാപനം നടന്നു. പ്രിയദർശൻ മുൻ പ് വെളിപ്പെടുത്തിയതു പോലെ മോഹൻലാലാണ് ചിത്രത്തിലെ നായകൻ,​ മോഹൻലാലും പ്രിയദർശനും ആന്റണി പെരുമ്പാവൂരും ബിനു ജോർജ് അലക്‌സാണ്ടറും ഒരുമിച്ചുള്ള വീഡിയോയിലായിരുന്നു പ്രഖ്യാപനം. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. ആശീർവാദിന്റെ 38ാമത്തെ ചിത്രം കൂടിയാണിത്. ബിനു ജോർജ് അലക്സാണ്ടറാണ് സഹനിർമ്മാതാവ്. ‘നൂറാമത്തെ സിനിമ നമ്മൾ ഒരുമിച്ച് ചെയ്യുന്നു. എന്റെ നൂറാമത്തെ സിനിമയായതുകൊണ്ടുള്ള സുഖമല്ല, ആദ്യത്തെ സിനിമയിൽ അഭിനയിച്ച അതേ നായകൻ നൂറാമത്തെ സിനിമയിൽ അഭിനയിക്കുന്നു എന്നുള്ളത് ലോക സിനിമാ ചരിത്രത്തിൽ ആദ്യമായിരിക്കും. ഈ റെക്കോർഡ് ഒരുകാലത്തും തിരുത്തിയെഴുതപ്പെടാൻ പോകുന്നില്ല. അങ്ങനെയൊരു റെക്കോർഡോടുകൂടിയാണ് നൂറാമത്തെ സിനിമ ചെയ്യുന്നത്’, ചിത്രം പ്രഖ്യാപിച്ചുകൊണ്ടുള്ള വീഡിയോയിൽ പ്രിയദർശൻ പറഞ്ഞു. - [നടൻ മമ്മൂട്ടിക്കെതിരെ രൂക്ഷവിമർശനവുമായി നടൻ ഹരീഷ് പേരടി](https://malayalamtv.in/actor-hareesh-peradi-slams-actor-mammootty/): നടൻ മമ്മൂട്ടിക്കെതിരെ രൂക്ഷവിമർശനവുമായി നടൻ ഹരീഷ് പേരടി. ഖാലിദ് റഹ്മാനൊപ്പം പുതിയ സിനിമ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടന്റെ വിമർശനം. ഹൈബ്രിഡ് കഞ്ചാവ് കേസിൽ അറസ്റ്റിലായ സംവിധായകനുമായി സഹകരിക്കുന്നത് ശരിയാണോ എന്ന് ഹരീഷ് പേരടി ചോദിച്ചു. മമ്മൂട്ടി വയനാട് ടൗൺഷിപ്പ് സന്ദർശനത്തെച്ചൊല്ലിയുണ്ടായ വിവാദത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഹരീഷിന്റെ പ്രതികരണം. ഒരു പൊതു പ്രവർത്തകൻ കുറച്ചുനേരം കൂടെ നിന്നപ്പോൾ ‘ഞാൻ നിങ്ങൾക്ക് വേണ്ടി വന്നതാണെന്ന് നാട്ടുകാർ കരുതില്ലെ’എന്ന് തോന്നിയ മമ്മൂക്കയ്ക്ക്, ഹൈബ്രിഡ് കഞ്ചാവ് കേസിൽ അറസ്റ്റിലായ ഒരു സംവിധായകനുമായി വീണ്ടും സഹകരിക്കാൻ തയ്യാറാവുമ്പോൾ ഞാൻ ലഹരിയെ പ്രോത്സാഹിപ്പിക്കുകയാണെന്ന് നാട്ടുകാർ കരുതില്ലേ എന്ന് തോന്നാത്തത് എന്തുകൊണ്ടാണ്? എനിക്കറിയില്ല. ഏതാണ് ശരി എന്നും എനിക്കറിയില്ല’-ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന മട്ടാഞ്ചേരി മാഫിയ എന്ന ചിത്രത്തിലാണ് മമ്മൂട്ടി നായകനായി എത്തുന്നത്. പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെയും യൂണിവേഴ്സൽ സിനിമാസിന്റെയും ബാനറിൽ ഖാലിദ് റഹ്മാനും ബി. രകേഷും ചേർന്നാണ് നിർമ്മാണം. ഉണ്ട എന്ന ഹിറ്റ് … - [3000 രൂപയ്ക്ക് മിനി എസി മേടിച്ച് പെട്ടുപോയി, കാറ്റുമില്ല ഒരു കുന്തവുമില്ല: നിലീൻ സാന്ദ്ര പറയുന്നു](https://malayalamtv.in/i-bought-a-mini-ac-for-rs-3000-and-got-stuck-there-is-no-wind-no-heat-says-nileen-sandra/): തനിക്കുണ്ടായ ഓൺലൈൻ തട്ടിപ്പ് വെളിപ്പെടുത്തി നടി നിലീൻ സാന്ദ്ര. 3000 രൂപയ്ക്ക് എ.സി എന്ന പേരിൽ ഓൺലൈൻ വഴി വില്പനയ്ക്ക് വച്ച ഒരു സാധനം വാങ്ങിയെന്നും കാറ്റ് പോലും അതിൽ നിന്ന് വരുന്നില്ലെന്നും, ശേഷം പ്രവർത്തിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് താനിത് തിരിച്ചയക്കാൻ നോക്കുമ്പോൾ അവർ എടുക്കുന്നില്ലെന്നും നിലീൻ സാന്ദ്ര പറയുന്നു. “നമ്മുടെ നാട്ടിൽ ഇപ്പോള്‍ ട്രെൻഡിങ് ആയി നടക്കുന്ന സ്കാം ആണ് മിനി എസി എന്നു പറയുന്ന ഈ സാധനം. നിങ്ങളും ഇതിന്റെ റീല്‍സ് കണ്ടിട്ടുണ്ടെങ്കിൽ വിഡിയോ ചെയ്യണം. ഇതു വലിയൊരു സ്കാം ആണ്. ഒരുപാട് പേജുകളിൽ ഇതിന്റെ വിഡിയോ കണ്ട ഒരു സുഹൃത്ത് പറഞ്ഞിട്ടാണ് അവള്‍ക്കു വേണ്ടി ഞാനിത് വാങ്ങിയത്. മൂവായിരത്തിനടുത്ത് പൈസ ആയി. പെട്ടുപോയെന്ന് പറഞ്ഞാൽ മതിയല്ലോ. എന്തിനാണ് ഇത് വാങ്ങിയതെന്ന് സത്യം പറഞ്ഞാൽ അറിയില്ല. കാരണം എനിക്ക് അറിയാം എസി ഇങ്ങനല്ല വർക്ക് ചെയ്യുന്നത്, അത് വർക്ക് ചെയ്യാൻ പുറത്തുവയ്ക്കുന്ന യൂണിറ്റ് വേണം, കംപ്രസർ വേണം. എന്നാലും ഞാനിത് … - [ആദ്യദിനം പത്ത് കോടി, ജയസൂര്യയുടെ കരിയർ റെക്കോർഡ്; ആട് 3 കലക്ഷൻ](https://malayalamtv.in/jayasuriyas-career-record-10-crores-on-the-first-day-aadu-3-collection/): മലയാള സിനിമയിലെ എക്കാലത്തെയും വലിയ ജനപ്രിയ ഫ്രാഞ്ചൈസികളിലൊന്നായ ‘ആട്’ പരമ്പരയിലെ മൂന്നാം ചിത്രം ‘ആട് 3’ തിയേറ്ററുകളിൽ തരംഗം സൃഷ്ടിക്കുന്നു. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ 10 കോടി രൂപയുടെ കളക്ഷൻ റെക്കോർഡ് സ്വന്തമാക്കിയാണ് ഷാജി പാപ്പനും സംഘവും ബോക്സ് ഓഫീസിൽ പടയോട്ടം ആരംഭിച്ചിരിക്കുന്നത്. റിലീസിന് മുൻപ് തന്നെ 3.40 കോടിയുടെ പ്രീ-റിലീസ് ബിസിനസ് സ്വന്തമാക്കിയ ചിത്രം വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. കേരളത്തിൽനിന്നും 5.9 കോടിയാണ് കളക്ഷനായി നേടിയത്. സമീപകാലത്ത് മലയാള സിനിമയ്ക്ക് ലഭിച്ച കൂടിയ തുക കൂടിയാണിത്. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ഈ ചിത്രം മലയാളത്തിലെ ആദ്യത്തെ ‘എപിക് ഫാന്റസി’ സിനിമയായാണ് ഒരുങ്ങിയിരിക്കുന്നത്. ഭൂതം, ഭാവി, വർത്തമാനം എന്നിങ്ങനെ മൂന്നു കാലങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിന്റെ വ്യത്യസ്തമായ ആഖ്യാനശൈലി ആരാധകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. ‘ആദ്യ രണ്ടു ഭാഗങ്ങളിലെ പോലെ റിപ്പീറ്റ് തമാശകളുമായി തുടങ്ങുന്ന ചിത്രം വിന്റേജിലേക്ക് വന്നപ്പോൾ ലെവൽ കേറി. വിന്റേജ് മാത്രമല്ല, ഫ്യൂച്ചറും കാണിക്കുന്നുണ്ട് … ## Pages - [Home](https://malayalamtv.in/): – olybet Tra i giochi vittoria video poker vale la travaglio menzionare Aces and Faces e Jacks or Better. – punti vendita eurobet Oprócz korzyści systemu lojalnościowego kasyno Verde dzierży również imponujący harmonogram turniejów. – verde casino Ta jaskinia hazardu skupia się głównie na automatach do odwiedzenia gry, które w minionych czasach przeżywają swoją drugą młodość. – 20bet Najmniejszy przechowanie w Slotika wynosi €2, a minimalne żądanie wypłaty jest to €10. – is slottica real or fake Otóż nadzwyczaj ważny u dołu naszym względem wydaje się być wybór zaufanego, licencjonowanego kasyna. – ice casino Rootz platform’s artificial brains identifies typically … [comment]: # (Generated by Hostinger Tools Plugin)