ചാപ്പാ കുരിശിൽ തന്നെ കാസ്റ്റ് ചെയ്യേണ്ടെന്ന് പറഞ്ഞിട്ടും ലിസ്റ്റിൻ കാസ്റ്റ് ചെയ്‌തെന്ന്;ഫഹദ് ഫാസിൽ

ചാപ്പാ കുരിശിൽ തന്നെ കാസ്റ്റ് ചെയ്യേണ്ടെന്ന് പറഞ്ഞിട്ടും ലിസ്റ്റിൻ കാസ്റ്റ് ചെയ്‌തെന്ന് ഫഹദ് ഫാസിൽ. ആ ഒരു കാരണത്താലാണ് താൻ ഈ പരിപാടിക്ക് വിളിച്ചപ്പോൾ തന്നെ ഓടി വന്നതെന്നും നടൻ പറഞ്ഞു. ‘സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമി’യുടെ കോൺവോക്കേഷൻ ചടങ്ങിൽ സംസാരിക്കവെയാണ് ഫഹദ് ഇക്കാര്യം പറഞ്ഞത്.
‘ചാപ്പാ കുരിശിൽ എന്നെ കാസ്റ്റ് ചെയ്യേണ്ടെന്നു പറഞ്ഞിട്ടും കാസ്റ്റ് ചെയ്തത് ലിസ്റ്റിനാണ്. അതാണ് വിളിച്ചപ്പോൾ തന്നെ ഞാൻ ഓടി വന്നത്. എല്ലാ കലാരൂപങ്ങൾക്കും ഒരു സത്യസന്ധത ഉണ്ട്. ആ സത്യസന്ധതയോടെ വേണം അതിനെ സമീപിക്കാൻ. ഇവിടെ നിന്ന് പഠിച്ചിറങ്ങുന്നവരോട് ഒരു വാക്ക്. യാത്ര തുടങ്ങിയിട്ടേ ഉള്ളൂ. ഏതെങ്കിലും ഒരു പോയിന്റിൽ നമ്മൾ കൂട്ടിമുട്ടും. കൂട്ടിമുട്ടട്ടെ’, ഫഹദ് പറഞ്ഞു.
2011ൽ റീലീസ് ചെയ്ത ചിത്രത്തില്‍ ഫഹദിന് ഒരു ലക്ഷം രൂപ ആയിരുന്നു പ്രതിഫലം ആയി നല്കിയിരുന്നതെന്ന് ലിസ്റ്റിൻ ഇതിന് മുൻപ് പറഞ്ഞിരുന്നു. ഇന്ന് അഞ്ചോ പത്തോ കോടി കൊടുത്താലും ഫഹദിനെ കിട്ടില്ലെന്നും ലിസ്റ്റിൻ സ്റ്റീഫൻ കൂട്ടിച്ചേർത്തു. ഇരുവരും ‘സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമി’യുടെ കോൺവോക്കേഷൻ ചടങ്ങിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.