ലാലേട്ടൻ കൈലാഷിനോട് ഇത് വേണ്ടായിരുന്നു

‘‘മിഷ്ടർ കൈലാഷ്, നമ്മുടെ ലാലേട്ടന് ഭക്ഷണം കഴിക്കാൻ, അതും ഒരു കുഞ്ഞപ്പം പോലും കഴിക്കാൻ സമ്മതിക്കാതെ അദ്ദേഹത്തിന്റെ മുന്നിൽ വച്ചിരുന്ന പ്ലേറ്റ് പോലും എടുത്ത് മാറ്റിയത് ഒട്ടും ശരിയായ രീതിയല്ല. നിങ്ങൾ തമ്മിലുള്ള അടുപ്പമോ കെമിസ്ട്രിയൊ ഫിസിക്സോ നമ്മക്കറിയണ്ട. ആന്റണി പെരുമ്പാവൂർ പോലും ഇങ്ങനെയൊന്നും ചെയ്യില്ല. അദ്ദേഹത്തിന് ഭക്ഷണം വിളമ്പാൻ സ്വന്തം സ്റ്റാഫ് വരെയുണ്ടല്ലോ ? നിങ്ങൾ ചെയ്തത് ശരിയാണോ തെറ്റാണോ എന്നത് കണ്ടവർ പറയട്ടെ ..
അവിടെ എത്ര പേരുണ്ടായിരുന്നു …? ആർക്കും തോന്നാതിരുന്ന ‘സഹായം’ നിനക്ക് മാത്രം തോന്നിയതിൽ എനിക്ക് അദ്ഭുതമില്ല. പലപ്പോഴും നീ എനിക്കും ഇങ്ങിനെയൊക്കെ പണി തന്നിട്ടുണ്ട്. ഭക്ഷണം കഴിക്കാനൊരുങ്ങുമ്പോൾ പാത്രം മാറ്റുക, ഭക്ഷണം കഴിക്കാൻ സമ്മതിക്കാതിരിക്കുക, എന്തെങ്കിലും ചോദിച്ചാൽ ഭാവവ്യത്യസമില്ലാതെ ഇരിക്കുക.
ചോദിക്കാനും പറയാനും എനിക്കാളില്ലാത്തതിനാൽ രക്ഷപെടുന്നതുപോലെയല്ല, സാക്ഷാൽ മോഹൻലാൽ എന്നോർത്താൽ നിനക്ക് കൊള്ളാം. എനിക്കറിയാൻ മേലാഞ്ഞിട്ട് ചോയിക്കുകയാ , ഇത് ഒറിജിനലാണോ ഡ്യൂപ്ലിക്കേറ്റാണോ അതോ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ഉപയോഗിച്ച് ഉണ്ടാക്കിയ വിഡിയോയാണോ ..? എന്തായാലും എനിക്കശേഷം ഇഷ്ടപെട്ടിട്ടില്ല