Cinema

കുഞ്ചാക്കോ ബോബൻ ചിത്രം ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ ഫസ്റ്റ്‌ ലുക്ക് പോസ്റ്റർ

കുഞ്ചാക്കോ ബോബൻ, രതീഷ് പൊതുവാൾ, ലിസ്റ്റിൻ സ്റ്റീഫൻ ചിത്രം ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ ഫസ്റ്റ്‌ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. “ന്നാ താൻ കോട്” എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം കുഞ്ചാക്കോ ബോബൻ-രതീഷ് പൊതുവാൾ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമായ “ഒരു ദുരൂഹ സാഹചര്യത്തിൽ”. ചിത്രത്തിന്റെ ഫസ്റ്റ്‌ ലുക്ക് പോസ്റ്ററിന് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. ആകാംക്ഷ ഉണർത്തുന്ന പോസ്റ്ററാണ് പുറത്തിറങ്ങിയത്. പോസ്റ്ററിൽ താരങ്ങളെ വ്യത്യസ്‌തമായ ലുക്കിൽ കാണാം.

മാജിക്ഫ്രെയിംസും ഉദയപിക്‌ചേഴ്‌സും ആദ്യമായി ഒരുമിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. രണ്ട് കാലഘട്ടത്തിലെ വമ്പൻമാരായ പ്രൊഡക്ഷൻ കമ്പനികളുടെ ഒരുമിക്കൽ കൂടിയാണിത്. ലിസ്റ്റിൻ സ്റ്റീഫനൊപ്പം കുഞ്ചാക്കോ ബോബനും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളിയാണ്. കുഞ്ചക്കോ ബോബനൊപ്പം ജാഫർ ഇടുക്കി, രാജേഷ് മാധവ്, ദിലീഷ് പോത്തൻ, സജിൻ ഗോപു, ചിദംബരം,സുധീഷ്, ഷാഹി കബീർ, കുഞ്ഞികൃഷ്ണൻ മാഷ്, ശരണ്യരാമചന്ദ്രൻ, പൂജമോഹൻരാജ്, സംവിധായകൻ രതീഷ് പൊതുവാളിന്റെ ഭാര്യ ദിവ്യ രതീഷ് പൊതുവാൾ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ചിത്രത്തിന്റെ കൊപ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ. ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ. പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യശോധരൻ. ക്യാമറ അർജുൻ സേതു. എഡിറ്റർ മനോജ് കണ്ണോത്ത് സംഗീതം ഡോൺ വിൻസന്റ്, ആർട്ട് ഇന്ദുലാൽ കാവീദ്. സൗണ്ട് ഡിസൈൻ ശ്രീജിത്ത് ശ്രീനിവാസൻ. സൗണ്ട് മിക്‌സിംഗ് വിപിൻ നായർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ പി തോമസ്. മേക്കപ്പ്റോണക്സ് സേവ്യർ. കോസ്റ്റ്യൂം മെൽവി ജെ.

പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വർ. ചീഫ് അസോസിയേറ്റ്ഡയറക്‌ടർ അജിത്ത് വേലായുധൻ. സ്റ്റണ്ട് വിക്കി നന്ദഗോപാൽ അഡ്മിനിസ്ട്രേഷൻ ആൻഡ്‌ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു. പിആർഓ-മഞ്ജു ഗോപിനാഥ്. സ്റ്റിൽ പ്രേംലാൽ പട്ടാഴി. മാർക്കറ്റിംഗ്ആഷിഫ് അലി, സൗത്ത്ഫ്രെയിംസ് എന്റർടൈൻമെന്റ് ഡിജിറ്റൽ പ്രൊമോഷൻസ് മാർട്ടിൻ ജോർജ്. അഡ്വർടൈസിംഗ് ബ്രിങ് ഫോർത്ത്. ഡിസൈൻയെല്ലോ ടൂത്ത്സ്. വിതരണം മാജിഫ്രെയിംസ് റിലീസ്. വയനാട് തിരുനെല്ലി എന്നീ ലൊക്കേഷനുകളിലായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button