Cinema
നിസാരമല്ല, പ്രണവിന്റെ ‘ഡീയസ് ഈറേ’യ്ക്ക് ‘എ’ സർട്ടിഫിക്കറ്റ്

വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിന് പിന്നാലെ പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന ചിത്രമാണ് ‘ഡീയസ് ഈറേ’. രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം ഹൊറർ ത്രില്ലറായാണ് ഒരുങ്ങുന്നത്. പ്രേക്ഷകരെ ആദ്യാവസാനം ആകാംഷയുടെ മുൾമുനയിൽ നിർത്തുന്നതാകും സിനിമയെന്നാണ് നേരത്തെ പുറത്തുവന്ന പ്രമോഷൻ മെറ്റീരിയലുകളിൽ നിന്നും വ്യക്തമായത്. റിലീസിന് തയ്യാറെടുക്കുന്നതിനിടെ ഡീയസ് ഈറേയുടെ സെൻസർ വിവരങ്ങൾ പുറത്തുവരികയാണ്.
‘എ’ സർട്ടിഫിക്കറ്റ് ആണ് ഡീയസ് ഈറേയ്ക്ക് ലഭിച്ചിരിക്കുന്നത്. ചിത്രം ഓക്ടോബർ 31ന് തിയറ്ററുകളിൽ എത്തും. സംവിധായകൻ രാഹുൽ സദാശിവൻ തന്നെയാണ് ഈ ഹൊറർ ത്രില്ലർ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നതും. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.