ഞാൻ അധ്വാനിച്ച് വെച്ച വീടാണ്, പക്ഷെ…; വിവാഹ ബന്ധം പിരിഞ്ഞപ്പോൾഎന്റെ കയ്യിൽ പൈസ ഇല്ലായിരുന്നു.; ഭാഗ്യലക്ഷ്മി

ജീവിതത്തിൽ ഒരുപാട് വിഷമതകളിലൂടെ കടന്ന് പോയ വ്യക്തിയാണ് ഡബ്ബിംഗ് ആർട്ടിസ്റ്റ് ആയ ഭാഗ്യലക്ഷ്മി. ഇതിലൊന്നായിരുന്നു വിവാഹ ബന്ധം വേർപിരിയൽ. കെ രമേശ് കുമാർ എന്നാണ് ഭാഗ്യലക്ഷ്മിയുടെ മുൻ ഭർത്താവിന്റെ പേര്. വിവാഹം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷമാണ് ഇവർ പിരിയുന്നത്.
യെസ് 27 ന് നൽകിയ പുതിയ അഭിമുഖത്തിൽ
ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ സമയത്ത് ഇറങ്ങിപ്പോകുമ്പോൾ തന്റെ കയ്യിൽ പൈസ ഇല്ലായിരുന്നെന്ന് ഭാഗ്യലക്ഷ്മി പറയുന്നു.
ഭാഗ്യലക്ഷ്മിയുമായുള്ള അഭിമുഖത്തിന്റ ചില പ്രസക്തഭാഗങ്ങൾ ഇങ്ങനെ..;
ദാമ്പത്യത്തിൽ നിന്ന് ഇറങ്ങിപ്പോകുമ്പോൾ എന്റെ കയ്യിൽ പൈസ ഇല്ലായിരുന്നു. കുട്ടികൾ മാത്രമേയുള്ളൂ. വാടക വീടെടുത്താൽ വാടക എങ്ങനെ കൊടുക്കുമെന്നാണ് ഞാൻ ആലോചിക്കുന്നത്. പക്ഷെ അപ്പോഴും എനിക്ക് സിനിമയുണ്ട്. കാലമായിരുന്നു എന്റെ ഏറ്റവും വലിയ ശക്തി എന്നെനിക്ക് തോന്നിയിട്ടുണ്ട്.
നീതിക്ക് വേണ്ടിയാണ് ഞാനിറങ്ങിയത്.
അനീതി കാണിച്ചിട്ടല്ല ഇറങ്ങിപ്പോയത്.
ഞാൻ അധ്വാനിച്ച് വെച്ച വീടാണത്.
വലിയമ്മയുടെ കൂടെ ജീവിച്ച കാലത്ത്
പൈസ വലിയമ്മയ്ക്ക് കൊടുത്തു.
വിവാഹം ചെയ്തപ്പോൾ ഭർത്താവിനും.
ഞാൻ എന്റെ സുരക്ഷിതത്വത്തിനാണല്ലോ
അദ്ദേഹത്തെ വിവാഹം ചെയത്.
അദ്ദേഹമല്ലേ ഗൃഹനാഥൻ എന്ന് താൻ
കരുതിയെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
അന്ന് ഇന്നത്തെ ഭാഗ്യലക്ഷ്മിയല്ല ഞാൻ.
ഇപ്പോഴും അദ്ദേഹത്തിന്റെ ചേച്ചിയും
ചേട്ടനുമായി എനിക്ക് വളരെ അടുപ്പമുണ്ട്.
ആഴ്ചയിൽ ഒരു ദിവസമെങ്കിലും അവിടെ പോകാറുണ്ട്.
അവർ പോലും ഇതിന് എതിര് പറഞ്ഞിട്ടില്ല. കാരണം അവർക്കറിയാം ഞാനങ്ങനെ ആയിരുന്നു എന്ന്. എനിക്കത് ഇഷ്ടമായിരുന്നു. അത് അടിമത്തമല്ല. സ്നേഹവും സംരക്ഷണവും കിട്ടുന്നുണ്ടെങ്കിൽ അങ്ങനെയിരിക്കുന്നതിൽ തെറ്റില്ല എന്നെനിക്ക് തോന്നിയിരുന്നെന്നും ഭാ ഗ്യലക്ഷ്മി പറഞ്ഞു. ബാലമന്ദിരത്തിലെ ഓർമകൾ മാത്രമാണ് എന്റെ കണ്ണ് നിറയിക്കുന്നത്. പ്രശ്നങ്ങൾ നേരിട്ട് പോരാടിയ ഒരുപാട് സ്ത്രീകൾ ഉണ്ടാകും. നമ്മൾ ഈ രംഗത്ത് ആയത് കൊണ്ടാണ് ജനം ശ്രദ്ധിക്കുന്നതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.



