ബിഗ് ബോസ് അവതരിപ്പിക്കാൻ സൂപ്പർ താരം വാങ്ങുന്നത് 200 കോടി ?

മുംബയ്: മലയാളത്തിൽ ഉൾപ്പെടെ വിവിധ ഭാഷകളിലായ് ആരാധകർ ഏറെയുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഓരോ ഭാഷകളിലും ബിഗ് ബോസ് നയിക്കുന്നത് അവിടത്തെ സൂപ്പർ താരങ്ങളാണ്. മലയാളത്തിൽ മോഹൻലാലാണ് ബിഗ് ബോസ് ഷോയുടെ അവതാരകൻ. ഹിന്ദിയിലെ അവതാരകനായ സൽമാൻ ഖാന് ബിഗ് ബോസിൽ നിന്ന് 150 മുതൽ 200 കോടി വരെ പ്രതിഫലമായി ലഭിക്കുന്നുവെന്നുള്ള അഭ്യൂഹങ്ങൾ നിലനിന്നിരുന്നു.
അത്തരം അഭ്യൂഹങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ബിഗ് ബോസ് ഷോയുടെ നിർമാതാക്കളുടെ പ്രതിനിധിയായ റിഷി നെഗി. ‘സൽമാൻ ഖാനും ജിയോ ഹോട്സ്റ്രാറും തമ്മിലാണ് കരാർ. അതുകൊണ്ട് അദ്ദേഹത്തിന്റെ പ്രതിഫലത്തെക്കുറിച്ച് തനിക്ക് കൃത്യമായി അറിയില്ല. അഭ്യൂഹങ്ങളിൽ പറയുന്ന തുക അദ്ദേഹം അർഹിക്കുന്നുണ്ടെന്നാണ് റിഷി പറയുന്നത്. സൽമാൻ ഖാൻ എപ്പിസോഡുകൾ കാണാറുണ്ടെന്നും ചില സമയങ്ങളിൽ പ്രധാന സംഭവങ്ങളുടെ മണിക്കൂറുകൾ
നീണ്ട ഫൂട്ടേജുകളാണ് കാണുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സൽമാൻ ഖാന് സ്വന്തം കാഴ്ചപാടുകളുണ്ട്. അതുകൊണ്ട് അദ്ദേഹത്തിന് ബോദ്ധ്യമില്ലാത്തതൊന്നും സംസാരിക്കാറില്ല. ഷോയുടെ അണിയറ പ്രവർത്തകർ ഇയർഫോണിലൂടെ വിവരങ്ങൾ നൽകുമെന്നത് വെറും അഭ്യൂഹമാണ്. ഷോ കാണുന്നവരിൽ നിന്നും വിവരങ്ങൾ ശേഖരിക്കും. ശേഷം കൃത്യമായി ഷോ കണ്ട് മനസ്സിലാക്കിയാണ് അദ്ദേഹം സംസാരിക്കുന്നതെന്നും റിഷി വ്യക്തമാക്കി



