Cinema

ആഗ്രഹമുള്ളവരിൽ നിന്ന് മാത്രം ആലോചനകൾ ക്ഷണിക്കുന്നു’; വരനെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ പറഞ്ഞ് അനുശ്രീ

മലയാളികളുടെ പ്രിയപ്പെട്ട താരം എന്ന വിശേഷണം ഏറ്റവും കൂടുതൽ യോജിക്കുന്ന നടിയാണ് അനുശ്രീ. നാടൻ പെൺകുട്ടിയുടെ വേഷമാണെങ്കിലും മോഡേൽ ലുക്കുള്ള കഥാപാത്രമാണെങ്കിലും ഈസിയായി ചെയ്യാൻ കഴിയുന്ന നടിയാണ് അനുശ്രീ.

സോഷ്യൽ മീഡിയയിൽ സജീവമായ അനുശ്രിയോട് എപ്പോഴും ആരാധകർ ചോദിക്കുന്ന പ്രധാന ചോദ്യങ്ങളിൽ ഒന്നാണ് വിവാഹത്തെക്കുറിച്ചുള്ളത്. ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടെ വിവാഹം എപ്പോഴാണന്ന നടി അതിഥി രവിയുടെ ചോദ്യത്തിന് മറുപടി പറയുകയാണ് അനുശ്രീ. ഇതോടൊപ്പം ഭർത്താവിനെക്കുറിച്ചുള്ള സങ്കൽപ്പങ്ങളും അനുശ്രീ തുറന്നുപറയുന്നുണ്ട്.

അനുശ്രീയുടെ വാക്കുകളിലേക്ക്’

വിവാഹം, റിലേഷൻ, പ്രേമിക്കാനുള്ള പ്ലാനുണ്ടോ എന്നീ ടോപ്പിക്കുകൾ ഞാനും അതിഥിയുമായി ഉണ്ടാകാറുണ്ട്. അതുകൊണ്ടാവാം അവൾ ഈ ചോദ്യം ചോദിച്ചത്. ഞാൻ കല്യാണം കഴിക്കാൻ തീരുമാനിച്ചിട്ടില്ല. സങ്കൽപ്പങ്ങളെക്കുറിച്ച് പറയുമ്പോൾ, എന്റെ ഏറ്റവും ഇഷ്ടപ്പെട്ട ജോലി സിനിമയിൽ അഭിനയിക്കുക എന്നതാണ്. നടന്നുപോയി, ആരോഗ്യമുള്ളിടത്തോളം കാലം ഒരു നിയന്ത്രണം ഇല്ലാതെ എന്നെ അഭിനയിക്കാൻ വിടുന്ന ഒരാളാകണം.

അതിനാണ് ആദ്യം പരിഗണന നൽകുന്നത്.34 വർഷമായി താമസിക്കുന്ന വീട്ടിൽ നിന്ന് മറ്റൊരിടത്തേക്ക് പോകാൻ ഇപ്പോൾ എനിക്ക് പറ്റണില്ല. അതുകൊണ്ട് ഇങ്ങോട്ടേക്ക് വരുന്ന ആരെയെങ്കിലും നോക്കാം. അതുകൊണ്ട് ഞങ്ങൾ മാട്രിമോണിയിൽ ഇങ്ങനെ കൊടുക്കും, എന്റെ വീട്ടിൽ വന്ന് താമസിക്കാൻ ആഗ്രഹിക്കുന്നവരിൽ നിന്ന് ആലോചനകൾ ക്ഷണിക്കുന്നു. മറ്റൊരു വീട് വയ്ക്കണമെന്ന ടാസ്‌കൊക്കെയുള്ള വീട്ടിലെ ഇളയ ചെക്കന്മാർ ഉണ്ടാകില്ലേ? അവർ വേറെ വീട് വയ്‌ക്കേണ്ട, എന്റെ വീട്ടിലേക്ക് കൊണ്ടുവരാം’- അനുശ്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button