News

‘ഞാനിപ്പോള്‍ ആ പഴയ ഗബ്രിയല്ല, അപകടത്തിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ഗബ്രിയേൽ ജോസ് 

നടൻ‌, മോഡൽ, ബിഗ്ബോസ് മുൻ മൽസരാർത്ഥി, ഇൻഫ്ളുവൻസർ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് ഗബ്രി എന്നറിയപ്പെടുന്ന ഗബ്രിയേൽ ജോസ്. അടുത്തിടെയാണ് ഗബ്രിക്ക് അപകടം സംഭവിച്ചത്. ഇതേക്കുറിച്ചുള്ള വിവരങ്ങൾ താരം തന്നെ ആരാധകരോട് പങ്കുവെക്കുന്നുണ്ടായിരുന്നു. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങളും അപകടത്തിനു ശേഷം തനിക്കു സംഭവിച്ച മാറ്റങ്ങളെക്കുറിച്ചുമാണ് ഗബ്രി പുതിയ വീഡിയോയിൽ സംസാരിക്കുന്നത്.

ജനുവരി 26 നാണ് എനിക്ക് അപകടം സംഭവിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസുകാരുടെ കയ്യിൽ നിന്നും കിട്ടിയിട്ടുണ്ട്. ഇപ്പോഴും രണ്ട് കയ്യും പൂർണമായും സുഖമായിട്ടില്ല. പന്ത്രണ്ട് മണിക്ക് എഴുന്നേൽക്കും. ഫുഡ് കഴിക്കും. ശേഷം നാല് സിനിമകളെങ്കിലും കാണും. രാത്രി പന്ത്രണ്ട് മണിയോടെ ഉറങ്ങും ഇതാണ് എന്റെ കുറച്ച് നാളുകളായുള്ള ഡെയ്ലി റുട്ടീൻ. നല്ല ഭക്ഷണം കഴിച്ചും വർക്കൗട്ട് ചെയ്തും സെറ്റായി വരികയായിരുന്നു. അതിനിടെയാണ് അപകടം സംഭവിച്ചത്.”

“പഴയ ഗബ്രിയെ ഇനി നിങ്ങൾക്ക് കാണാനാവില്ല. കാരണം പഴയ ഗബ്രിയിലുണ്ടായിരുന്ന പല കാര്യങ്ങളും പുതിയ ഗബ്രിയിൽ ഉണ്ടാവില്ല. ഇപ്പോൾ എന്റെ കാഴ്ചപ്പാടും ചിന്തകളും മാറി. അപകടം പറ്റുന്നതിന് മുമ്പുള്ള എന്റെ പേഴ്സണാലിറ്റിയും ഇപ്പോഴുള്ള പേഴ്സണാലിറ്റിയും തമ്മിൽ നല്ല വ്യത്യാസമുണ്ട്. മുമ്പ് ഞാൻ അഹങ്കാരിയായിരുന്നു. പെട്ടന്ന് ദേഷ്യപ്പെടുമായിരുന്നു.

ഇപ്പോൾ അതെല്ലാം മാറി. ദൈവത്തോട് അടുത്തു. പ്രാർത്ഥനകൾ കൂടി. എനിക്കുള്ള സൗഭാഗ്യങ്ങൾ ഓർത്ത് ഞാൻ നന്ദി പറഞ്ഞ് തുടങ്ങി. അപകടം സംഭവിച്ച ആദ്യ നാളുകളിൽ സംസാരിക്കാൻ പോലും ബുദ്ധിമുട്ടിയിരുന്നു. അത്രത്തോളം വേദനയായിരുന്നു. എനിക്ക് ആക്സിഡന്റായെന്ന് അറിഞ്ഞതും ജാസ്മിൻ കരഞ്ഞുകൊണ്ട് ഓടി വന്നു. ആ സമയത്ത് എനിക്ക് ബോധം പോലും ഉണ്ടായിരുന്നില്ല”, ഗബ്രി വീഡിയോയിൽ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button