‘കാശില്ലെങ്കില്‍ മോനേയും കൂട്ടി പിച്ചയെടുക്ക്’; സ്‌കൂളില്‍ നിന്നും അമ്മ നേരിട്ട അപമാനം; ഇന്നും മറക്കാതെ എആര്‍ റഹ്മാന്‍

അച്ഛന്റെ മരണവും തുടര്‍ന്ന് കുടുംബം നോക്കാന്‍ ജോലിക്ക് പോകേണ്ടി വന്നതിനാലുമൊക്കെ പഠനത്തില്‍ ശ്രദ്ധിക്കാന്‍ റഹ്മാന് സാധിച്ചിരുന്നില്ല. ക്ലാസില്‍ വരുന്നത് തന്നെ കുറവായിരുന്നു. ഇതോടെ ചില വിഷയങ്ങളില്‍ തോല്‍ക്കുകയും ചെയ്തു. ഫീസ് കൊടുക്കാനും വീട്ടിലെ സാഹചര്യം അനുവദിച്ചിരുന്നില്ല. അതേക്കുറിച്ചെല്ലാം അധികൃതരുമായി സംസാരിക്കാന്‍ അമ്മ കരീമ ബീഗം സ്‌കൂളിലെത്തി. എന്നാല്‍ ‘പണമില്ലെങ്കില്‍ മകനേയും കൂട്ടി കോടമ്ബാക്കം ഫുഡ്പാത്തില്‍ പോയിരുന്ന് പിച്ചയെടുക്ക്’ എന്നായിരുന്നു സ്‌കൂള്‍ അധികൃതരുടെ മറുപടി.
തന്റെ അമ്മ നേരിട്ട ആ അപമാനത്തെക്കുറിച്ച് കാലങ്ങള്‍ക്ക് ശേഷം ഒരു അഭിമുഖത്തില്‍ റഹ്മാന്‍ തന്നെ തുറന്ന് പറയുകയും ചെയ്യുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം മണിരത്‌നം ഒരുക്കിയ റോജയിലൂടെ എആര്‍ റഹ്മാന്‍ സിനിമയുടെ സംഗീത ലോകത്തേക്ക് വരവറിയിച്ചു. പിന്നീടിന്നുവരെ റഹ്മാന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പിന്നീടെല്ലാം ചരിത്രമാണ്. ഒരിക്കല്‍ അപമാനിച്ചു വിട്ട അതേ സ്‌കൂള്‍ പിന്നീട് തന്റെ പേര് പറഞ്ഞ് അഭിമാനിക്കുന്നത് കാണാന്‍ റഹ്മാന് സാധിച്ചുവെന്നതാണ് കഥയിലെ കാവ്യനീതി