‘ഞാൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം അബ്ദുൾ റസാഖിനെ വിവാഹം കഴിച്ചിരുന്നു;നടി തമന്ന ഭാട്ടി

താരങ്ങളുടെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ ഗോസിപ്പുകൾ വരുന്നത് പുതുമയുള്ള കാര്യമല്ല. അത്തരത്തിൽ നടി തമന്ന ഭാട്ടിയയുടെ പ്രണയത്തെക്കുറിച്ചും നിരവധി കിംവദന്തികൾ വന്നിരുന്നു. മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം അബ്ദുൾ റസാഖിനെ നടി വിവാഹം കഴിച്ചുവെന്നതായിരുന്നു ഗോസിപ്പുകളിലൊന്ന്. 2020ലായിരുന്നു അത്തരത്തിലുള്ള പ്രചാരണമുണ്ടായത്.
വർഷങ്ങൾക്ക് ശേഷം ഇതിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് നടിയിപ്പോൾ. ഒരു ജുവലറി ഉദ്ഘാടന വേളയിൽ അബ്ദുൾ റസാഖിനെ കണ്ടിട്ടുണ്ടെന്നും ഇതാണ് അടിസ്ഥാനപരമായ ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടിയതെന്നും നടി വ്യക്തമാക്കി.’ഇന്റർനെറ്റ് പറയുന്നതനുസരിച്ച്, ഞാൻ അബ്ദുൾ റസാഖിനെ കുറച്ചുകാലം മുമ്പ് വിവാഹം കഴിച്ചിരുന്നു. ക്ഷമിക്കണം സർ. നിങ്ങൾക്ക് 2, 3 കുട്ടികളുണ്ട്.
നിങ്ങളുടെ ജീവിതത്തെക്കുറിച്ച് എനിക്കറിയില്ല, ഈ ഗോസിപ്പ് വളരെ ലജ്ജാകരമായിരുന്നു.’- നടി തമാശരൂപേണ പറഞ്ഞു. അബ്ദുൾ റസാഖിനെക്കുറിച്ചുമാത്രമല്ല, ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കൊഹ്ലിയുമായി തമന്ന പ്രണയത്തിലാണെന്നും പണ്ട് ഗോസിപ്പുകൾ വന്നിരുന്നു. എന്നാൽ താൻ അദ്ദേഹത്തെ ഒരിക്കൽ മാത്രമേ കണ്ടിട്ടുള്ളൂവെന്നും ഇത്തരത്തിലുള്ള പ്രചാരണം നാണക്കേടാണെന്നും നടി അന്ന് വ്യക്തമാക്കിയിരുന്നു.
ഇത്തരം വെല്ലുവിളികളെ അതിജീവിക്കാനുള്ള കഴിവ് തന്റെ അനുഭവങ്ങളിലൂടെ ലഭിച്ചെന്നാണ് നടി പറയുന്നത്. ‘ഒരു അഭിനേതാവ് എന്ന നിലയിൽ, പ്രേക്ഷകർ എന്റെ അഭിനയത്തെക്കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്ന് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. എന്നാൽ ഇത് തികച്ചും വ്യക്തിപരമായ കാര്യമാണ്.’- നടി വ്യക്തമാക്കി.