ഞാൻ അവിടെ കഴിഞ്ഞത് വല്ലാത്തൊരു അവസ്ഥയിൽ;കാറിൽ തൊടാൻ അനുവാദമില്ല, ബാങ്ക് അക്കൗണ്ട് പോലും മരവിപ്പിച്ചു

വർഷങ്ങൾ നീണ്ട ഇടവേളയ്‌ക്ക് ശേഷം സിനിമയിലേക്ക് മടങ്ങിയെത്തിയ മഞ്ജു വാര്യർ ഇന്ന് തെന്നിന്ത്യയിലെ തന്നെ തിരക്കേറിയ താരങ്ങളിലൊരാളാണ്. യാത്രകൾ ഇഷ്‌ടപ്പെടുന്ന മഞ്ജുവിന് ഇന്ന് ലക്ഷ്വറി കാറുകളുടെ ചെറിയൊരു ശേഖരം തന്നെയുണ്ട്. ഇതിന് പിന്നിൽ വാഹനത്തോടുള്ള ഇഷ്‌ടം മാത്രമല്ല, മധുരപ്രതികാരമാണെന്നാണ് മഞ്ജുവിന്റെ ആരാധകർ പറയുന്നത്. ഇതിനൊരു കാരണമുണ്ട്.
വർഷങ്ങൾക്ക് മുമ്പ് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്‌മി മഞ്ജുവിന്റെ ജീവിതത്തെക്കുറിച്ച് ഒരു വാർത്താ ചാനലിനോട് വെളിപ്പെടുത്തൽ നടത്തിയിരുന്നു. ദിലീപിന്റെ ജീവിതത്തിൽ നിന്നും മഞ്ജു ഇറങ്ങിവന്നതുമായി ബന്ധപ്പെട്ട സംഭവങ്ങളും ആ വീട്ടിൽ മഞ്ജുവിന് അനുഭവിക്കേണ്ടിവന്ന ബുദ്ധിമുട്ടുകളെക്കുറിച്ചുമായിരുന്നു അത്.
അതിൽ കാറുമായി ബന്ധപ്പെട്ട് മഞ്ജുവിനുണ്ടായ ഒരു അനുഭവത്തെക്കുറിച്ച് പറയുന്നുണ്ട്.’വളരെ പാവമാണ് മഞ്ജു. അവർ ആരെക്കുറിച്ചും പരദൂഷണം പറഞ്ഞ് ഞാനിതുവരെ കേട്ടിട്ടില്ല. വളരെ വൈകിയാണ് ഞാൻ മഞ്ജു വാര്യരെ പരിചയപ്പെടുന്നത്. അവരുടെ സ്വഭാവം എല്ലാവർക്കും മാതൃകയാക്കാവുന്നതാണ്. ദിലീപിന്റെ വീട്ടിൽ താമസിച്ചിരുന്നപ്പോഴും മഞ്ജു അധികം സംസാരിക്കാറില്ലായിരുന്നു.
പല പുരുഷന്മാരെയും ചേർത്ത് വളരെ മോശമായി ആ സ്‌ത്രീയെക്കുറിച്ച് പറഞ്ഞപ്പോഴും അവർ ഒരിടത്ത് പോലും അകലാനുള്ള കാരണത്തെക്കുറിച്ച് സംസാരിച്ചില്ല.അന്ന് മഞ്ജുവിനും ദിലീപിനും ജോയിന്റ് അക്കൗണ്ട് ആയിരുന്നു. ആ അക്കൗണ്ട് ഫ്രീസ് ചെയ്‌തു. വീട്ടിലുള്ള വണ്ടികളൊന്നും എടുക്കാൻ പാടില്ലെന്നും പറഞ്ഞു. ഇറങ്ങുന്നതിന് മുമ്പത്തെ ദിവസം എന്നെ വിളിച്ച് ഞാൻ നാളെ ഇവിടെ നിന്ന് ഇറങ്ങും ചേച്ചീ എന്ന് മഞ്ജു പറഞ്ഞിരുന്നു. പോകാൻ കാറില്ല എന്നും അവർ പറഞ്ഞു. വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു മഞ്ജു. വളരെ സങ്കടകരമായ അവസ്ഥയിലായിരുന്നു മാസങ്ങളോളം മഞ്ജു അവിടെ ജീവിച്ചത് ‘ – ഭാഗ്യലക്ഷ്‌മി പറഞ്ഞു.