Cinema

തനിക്ക് തമിഴ് വായിക്കാനും സംസാരിക്കാനും അറിയാം; നിഖില വിമല്‍

അഭിനയ മികവുകൊണ്ടും അഭിപ്രായ പ്രകടനങ്ങള്‍കൊണ്ടും മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് നിഖില. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലെ ചിത്രങ്ങളിലും നിഖില തന്റെ സ്ഥാനമറിയിച്ചു കഴിഞ്ഞു.

ഒരിടവേളയ്ക്ക് ശേഷം നിഖില തമിഴിലേക്ക് തിരിച്ചു വന്ന ചിത്രമായിരുന്നു വാഴൈ. മാരി സെല്‍വരാജ് സംവിധാനം ചെയ്ത ചിത്രം വലിയ വിജയം നേടുകയും ചെയ്തു. ചിത്രത്തിലെ നിഖില വിമല്‍ അവതരിപ്പിച്ച അധ്യാപികയുടെ വേഷവും കയ്യടി നേടിയിരുന്നു.

വാഴൈയുടെ പ്രൊമോഷന്‍ പരിപാടികളില്‍ തമിഴ് സംസാരിക്കുന്ന നിഖിലയുടെ വിഡിയോകള്‍ വൈറലായിരുന്നു. വളരെ നന്നായി തന്നെ നിഖിലയ്ക്ക് തമിഴ് സംസാരിക്കാന്‍ സാധിക്കും. നിഖിലയുടെ തമിഴിന് തമിഴ്നാട്ടുകാരില്‍ നിന്നും പ്രശംസ ലഭിക്കുകയും ചെയ്തിരുന്നു. അതേസമയം തനിക്ക് തമിഴ് സംസാരിക്കാന്‍ മാത്രമല്ല വായിക്കാനും അറിയാമെന്നാണ് നിഖില പറയുന്നത്. അതിന് പിന്നിലൊരു കാരണവുമുണ്ട്.

”സംസാരിക്കുക മാത്രമല്ല. തിരക്കഥ തമിഴില്‍ തന്നെയാണ് വായിക്കുന്നതും. ആദ്യം തമിഴ് സിനിമകള്‍ ചെയ്യുമ്പോള്‍ തമിഴ്ഭാഷ നല്ല വശമില്ലായിരുന്നു. അതുകൊണ്ട് എന്റെ ഡയലോഗുകള്‍ എല്ലാം മലയാളത്തില്‍ പരിഭാഷ ചെയ്ത് തരുമായിരുന്നു. എന്നാല്‍ ലൊക്കേഷനില്‍ ചെല്ലുമ്പോള്‍ ഈ ഡയലോഗുകളില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണഅടാകും. അതൊക്കെ വീണ്ടും പഠിച്ച് ഷോട്ടിന് പോകുമ്പോഴേക്കും ഒരു പരുവമാകും. പലപ്പോഴും കരഞ്ഞു കൊണ്ട് ഡയലോഗ് വായിച്ചിട്ടുണ്ട്. തമിഴ് പഠിച്ചാല്‍ ഈ പ്രശ്നമുണ്ടാവില്ലല്ലോ? അതുകൊണ്ട് തമിഴ് പഠിക്കാന്‍ തീരുമാനിച്ചു. ഇപ്പോള്‍ ഡയലോഗ് പറയുക മാത്രമല്ല, തിരക്കഥ വായിക്കുന്നതും തമിഴിലാണ്.” എന്നാണ് നിഖില പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button