Cinema

‘എനിക്ക് ഒരു തന്തയേ ഉള്ളൂ, എന്നെ അളക്കാൻ മല്ലികച്ചേച്ചി ആയിട്ടില്ല’; മേജർ രവി

എമ്പുരാൻ സിനിമയ്‌ക്കെതിരെ സംവിധായകൻ മേജർ രവി സ്വീകരിച്ച നിലപാട് ഏറെ ചർച്ചയായിരുന്നു. ചിത്രത്തെ ആദ്യം അനുകൂലിച്ച മേജർ പിന്നീട് എതിരാവുകയായിരുന്നു. ഇതിനെതിരെ നടി മല്ലികാ സുകുമാരൻ രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇന്ന് പുറത്തുവന്ന ഒരു അഭിമുഖത്തിലും മല്ലിക മേജർ രവിയുടെ നിലപാടിനെ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്നു. രാജ്യസ്‌നേഹിയായ പട്ടാളക്കാരൻ ആദ്യം സത്യം പറയാൻ പഠിക്കണമെന്നും ചാടിച്ചാടി പാർട്ടി മാറിയാൽ ക്വാളിറ്റിയുണ്ടാകില്ലെന്നുമാണ് മല്ലിക അഭിമുഖത്തിൽ പറഞ്ഞത്.

ഇപ്പോഴിതാ മല്ലികാ സുകുമാരന് മറുപടിയുമായി എത്തിയിരിക്കുകയാണ് മേജർ രവി. താൻ നേരത്തെ ഏതെങ്കിലും ഒരു പാർട്ടിയുടെ മെമ്പറായിരുന്നുവെന്നത് മല്ലിക സുകുമാരൻ തെളിയിക്കണമെന്ന് മേജർ രവി പറഞ്ഞു. തനിക്ക് ഒരു തന്തയാണുള്ളതെന്നും തന്റെ രാജ്യസ്‌നേഹം അളക്കാൻ മല്ലികച്ചേച്ചിയായിട്ടില്ലെന്നും മേജർ രവി പറഞ്ഞു. എമ്പുരാൻ സിനിമ കണ്ടിറങ്ങുമ്പോൾ അങ്ങനെയോ പറയുകയുള്ളൂ, റിലീസിന് മുമ്പ് മോഹൻലാൽ എമ്പുരാൻ കണ്ടിട്ടില്ല എന്നത് ഞാൻ ആവർത്തിക്കുകയാണെന്നും മേജർ രവി വ്യക്തമാക്കി.

മേജർ രവിയുടെ വാക്കുകളിലേക്ക്

എനിക്ക് വളരെ ബഹുമാനമുള്ളയാളാണ് മല്ലികച്ചേച്ചി. എന്നാൽ ആദ്യം ഫാക്ടുകൾ മനസിലാക്കണം. ചാടിച്ചാടി പാർട്ടി മാറുന്നുപോലും. എനിക്ക് ഒരു തന്തയാണ്. ഇങ്ങനെ പറയുന്നതിൽ ക്ഷമിക്കണം. ഇന്ത്യ മഹാരാജ്യത്ത് ഏതെങ്കിലും പാർട്ടിയിൽ ഞാൻ മെമ്പറായിരുന്നു എന്ന് ഇവർ പറയുകയാണെങ്കിൽ അന്ന് ഞാൻ അവർ പറയുന്നത് കേൾക്കും. അത് തെളിയിക്കണം. എന്നെ കോൺഗ്രസുകാർ പല സ്ഥലത്തും വിളിച്ച് ആദരിച്ചിട്ടുണ്ട്. അന്ന് ഞാൻ കോൺഗ്രസായി എന്ന് പറയുന്നത് വിവരദോഷമാണ്.

അൽപജ്ഞാനം കൊണ്ട് ഇതുപോലെ ആരെയും കുറ്റപ്പെടുത്തരുത്. പട്ടാളക്കാരന്റെ രാജ്യസ്‌നേഹം അളക്കാൻ മല്ലികച്ചേച്ചി ആയിട്ടില്ല.എമ്പുരാൻ സിനിമ കണ്ടിറങ്ങുമ്പോൾ എനിക്ക് അങ്ങനെയേ പറയാൻ സാധിക്കൂ. ഇത്രയും വർഗവിദ്വേഷമുണ്ടാക്കുന്ന ഒരു സിനിമ. അതിനെക്കുറിച്ച് ഓരോന്നായി എടുത്ത് പറയാൻ തുടങ്ങിയാൽ, എന്നെക്കൊണ്ട് പറയിപ്പിക്കരുത്. ഞാൻ പറയുന്നു മോഹൻലാൽ എമ്പുരാൻ സിനിമ കണ്ടിട്ടില്ല. ഇനിയും മല്ലികച്ചേച്ചി എന്തെങ്കിലും എന്നെക്കുറിച്ച് പറയുകയാണെങ്കിൽ ആരും എന്നെ വിളിക്കരുത്. ഇതിനൊന്നും പ്രതികരിക്കണമെന്ന് എനിക്ക് തോന്നുന്നില്ല’- മേജർ രവി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button