Cinema

ഞാൻ മലയാള സിനിമയിൽ അഭിനയിക്കാത്തതാണ്, മകനും വന്ന ഓഫറുകൾ നിരസിച്ചു;ജയറാം

മലയാള സിനിമാ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയങ്കരനായ താരമാണ് ജയറാം. ജനപ്രിയ വേഷങ്ങളിലൂടെ പ്രേക്ഷക മനസിൽ ഇടംനേടിയ അദ്ദേഹത്തെ കഴിഞ്ഞ കുറച്ച് കാലങ്ങളായി മലയാള സിനിമയിൽ കാണാറില്ല. കഴിഞ്ഞ ഒന്നര വർഷമായി അന്യഭാഷ ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്യുകയായിരുന്നു ജയറാം.

ഇപ്പോഴിതാ മകനൊപ്പം പുതിയൊരു മലയാള സിനിമയിൽ അഭിനയിക്കാനൊരുങ്ങുകയാണ് താരം. ഇതിനിടെ ഇത്രയും കാലം മലയാള സിനിമയിൽ അഭിനയിക്കാത്തതിന്റെ കാരണം ഒരു മാദ്ധ്യമത്തോട് വെളിപ്പെടുത്തിയിരിക്കുകയാണ് ജയറാം.

ജയറാം പറഞ്ഞത്:’ ഒന്നര വർഷത്തിന് മുകളിലായി ഞാൻ മലയാളത്തിലൊരു സിനിമ ചെയ്‌തിട്ട്. അതിന് ശേഷം എന്തുകൊണ്ട് മലയാള സിനിമ ചെയ്യുന്നു എന്ന് ആളുകൾ ചോദിക്കാറുണ്ട്. മറ്റൊന്നുമല്ല, മനസിനെ 100 ശതമാനം തൃപ്‌തിപ്പെടുത്തുന്ന തിരക്കഥ വരാത്തതാണ് കാരണം. ആ ഇടവേളകളിൽ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിൽ അഭിനയിക്കുകയായിരുന്നു. നായകതുല്യമല്ലാത്ത വേഷങ്ങളായിരുന്നു അവയെല്ലാം.

നല്ല സിനിമയ്‌ക്ക് വേണ്ടിയുള്ള കാത്തിരിപ്പിനിടെയാണ് ഇതെല്ലാം ചെയ്‌തത്.ഇപ്പോൾ ഞാനും കാളിദാസും ചേർന്നൊരു മലയാള സിനിമ ചെയ്യാൻ പോലുകയാണ്. ജൂഡ് ആന്റണി തിരക്കഥ പറഞ്ഞപ്പോൾ ഞങ്ങൾക്ക് ഇഷ്‌ടപ്പെട്ടു. അച്ഛനും മകനും ചേർന്ന് ചെയ്‌താൽ നന്നാകുമെന്ന് അദ്ദേഹം പറഞ്ഞു. കേട്ടപ്പോൾ തന്നെ സന്തോഷമായി. കാളിദാസിനും മലയാളത്തിലേക്ക് ഓഫറുകൾ വരുന്നുണ്ടെങ്കിലും നല്ലതൊന്നും അല്ലായിരുന്നു. അങ്ങനെ അവനും ഇത്തരത്തിലൊരു ചിത്രം ചെയ്യാൻ കാത്തിരിക്കുകയായിരുന്നു. ഒരുപാട് സന്തോഷമുണ്ട്.’

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button