Cinema

അമ്മയാകാൻ ആഗ്രഹമില്ല, ശരീരത്തെ ബുദ്ധിമുട്ടിക്കാനോ താൽപര്യമില്ല: പാർവതി

ജീവിതത്തിൽ തീർച്ചയായും ചെയ്യേണ്ട ഏക കാര്യം അമ്മയാവുക എന്നതാണെന്ന് കരുതിയിരുന്ന ഒരു കാലം എന്റെ ജീവിതത്തിലുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഞാൻ കരുതുന്നത്, ‘ഹാവൂ, ആ ചിന്തയിൽ നിന്ന് നീ രക്ഷപ്പെട്ടല്ലോ’ എന്നാണ് മലയാള സിനിമയിൽ തൻ്റേതായ ഇടം നേടിയ ശക്തയായ അഭിനേത്രിയാണ് പാർവതി തിരുവോത്ത്.

അഭിനയമികവ് കൊണ്ടും സാമൂഹിക വിഷയങ്ങളിലുള്ള വ്യക്തമായ നിലപാടുകൾ കൊണ്ടും താരം എന്നും ശ്രദ്ധേയയാണ്. തന്റെ വ്യക്തിജീവിതത്തെക്കുറിച്ചും നിലപാടുകളെക്കുറിച്ചും എന്നും തുറന്നു സംസാരിക്കാറുള്ള താരം കൂടിയാണ് പാർവതി.

അടുത്തിടെ, മാതൃത്വത്തെ കുറിച്ച് പാർവതി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ജീവിതത്തിൽ തീർച്ചയായും ചെയ്യേണ്ട ഏക കാര്യം അമ്മയാവുക എന്നതാണെന്ന് കരുതിയിരുന്ന ഒരു കാലം തന്റെ ജീവിതത്തിലുണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ ‘ഹാവൂ, ആ ചിന്തയിൽ നിന്ന് നീ രക്ഷപ്പെട്ടല്ലോ’ എന്നാണ് താൻ കരുതുന്നതെന്നും പാർവതി വ്യക്തമാക്കി.  ജീവിതത്തിൽ അമ്മയാകേണ്ടെന്നും അണ്ഡങ്ങൾ ശീതീകരിച്ച് സൂക്ഷിക്കുന്ന  പ്രക്രിയകൾക്ക് മുതിരേണ്ടെന്നും താൻ തീരുമാനിച്ചതിനെക്കുറിച്ച് പാർവതി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. 

“എന്റെ ശരീരം അത്തരമൊരു പ്രക്രിയയിലൂടെ കടന്നുപോകാൻ ഞാൻ ആഗ്രഹിച്ചില്ല. ഓരോരുത്തർക്കും അവരവരുടേതായ താൽപര്യങ്ങളുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു, അതിൽ ആരെയും കുറ്റപ്പെടുത്തേണ്ടതില്ല. ജീവിതത്തിൽ തീർച്ചയായും ചെയ്യേണ്ട ഏക കാര്യം അമ്മയാവുക എന്നതാണെന്ന് കരുതിയിരുന്ന ഒരു കാലം എന്റെ ജീവിതത്തിലുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഞാൻ കരുതുന്നത്, ‘ഹാവൂ, ആ ചിന്തയിൽ നിന്ന് നീ രക്ഷപ്പെട്ടല്ലോ’ എന്നാണ്. ഇപ്പോൾ എനിക്ക് ആ പഴയ തോന്നലിന്റെ ഒരംശം പോലുമില്ല. പക്ഷേ, ഇപ്പോൾ എനിക്ക് മറ്റുള്ളവരെ പരിപാലിക്കുന്ന കാര്യത്തിൽ കൂടുതൽ അവബോധമുണ്ട്. അത് എന്റെ നായയിൽ നിന്നാണ് എനിക്ക് ലഭിച്ചത്,” ദ മെയിൽ ഫെമിനിസ്റ്റിനു നൽകിയ അഭിമുഖത്തിൽ പാർവതി പറഞ്ഞു.

ഔട്ട് ഓഫ് സിലബസ് എന്ന 2006ൽ പുറത്തിറങ്ങിയ ചിത്രത്തിലൂടെയാണു പാർവ്വതി അഭിനയരംഗത്തെത്തുന്നത്. നോട്ട്ബുക്ക് (2006), സിറ്റി ഓഫ് ഗോഡ് (2011), മരിയാൻ (2013), ബാംഗ്ലൂർ ഡെയ്സ് ( 2014), എന്ന് നിന്റെ മൊയ്തീൻ (2015), ചാർലി (2015) ടേക്ക് ഓഫ്‌, ഉയരെ(2019) എന്നീ ചിത്രങ്ങളിൽ പാർവ്വതി അഭിനയിച്ച കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടു. 

2015-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരത്തിൽ എന്ന് നിന്റെ മൊയ്തീൻ, ചാർലി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു. ടേക്ക് ഓഫിലെ പ്രകടനത്തിന് മികച്ച നടിയ്ക്കുള്ള 2017 ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും പാർവതിയ്ക്ക് ലഭിച്ചു.

തങ്കലാൻ, ഉള്ളൊഴുക്ക് എന്നീ ചിത്രങ്ങളിലാണ് പാർവതി അവസാനമായി അഭിനയിച്ചത്. മനോരമ മാക്സിൽ പുറത്തിറങ്ങിയ ‘ഹെർ’ എന്ന വെബ് സീരീസിലും പാർവ്വതി അഭിനയിച്ചിരുന്നു. 

ഹൃത്വിക് റോഷന്റെ ആദ്യനിര്‍മാണ സംരംഭമായ സീരീസില്‍ പ്രധാനവേഷം അവതരിപ്പിക്കാനൊരുങ്ങുകയാണ് പാർവതി. മുംബൈ പശ്ചാത്തലമായി ഒരുങ്ങുന്ന ‘സ്റ്റോം’ എന്ന് പേരിട്ടിരിക്കുന്ന ത്രില്ലര്‍ പരമ്പര ആമസോണിലാണ് പുറത്തിറങ്ങുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button