Cinema

ജീവിതത്തിൽ സംഭവിച്ച പ്രതിസന്ധികളെയും ദുശീലങ്ങളെയും എങ്ങനയാണ് അതിജീവിച്ചതെന്ന് തുറന്ന് പറഞ്ഞ് ഹൃത്വിക് റോഷന്റെ സഹോദരി

ജീവിതത്തിൽ സംഭവിച്ച പ്രതിസന്ധികളെയും ദുശീലങ്ങളെയും എങ്ങനയാണ് അതിജീവിച്ചതെന്ന് തുറന്ന് പറഞ്ഞ് ഹൃത്വിക് റോഷന്റെ സഹോദരി സുനൈന റോഷൻ. തനിക്ക് ഒരു പ്രശ്നമുണ്ടെന്ന് തുറന്ന് സമ്മതിക്കുന്നതായിരുന്നു ഏറ്റവും പ്രയാസമേറിയ കാര്യമെന്നും, എന്നാൽ ആ തിരിച്ചറിവാണ് ജീവിതം മാറ്റിമറിച്ചതെന്നും സുനൈന സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു.

താൻ റീഹാബിൽ ആയിരുന്ന സമയത്ത് സഹോദരൻ ഹൃത്വിക് റോഷനുമായി ഉണ്ടായ തർക്കത്തെക്കുറിച്ചും സുനൈന മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്. റീഹാബിൽ ആയിരുന്നപ്പോൾ വീട്ടിലേക്ക് വരണമെന്ന് പറഞ്ഞ് ഫോണിലൂടെ ഹൃത്വികിനോട് കരഞ്ഞു ബഹളം വച്ചു. പക്ഷേ അദ്ദേഹം വഴങ്ങിയില്ല. നീ ഈ കോഴ്സ് പൂർത്തിയാക്കാതെ വീട്ടിലേക്ക് വരില്ലെന്നായിരുന്നു ഹൃത്വിക് തറപ്പിച്ച് പറഞ്ഞത്. ബുദ്ധിമുട്ടേറിയ ദിവസങ്ങളിലൂടെ കടന്നുപോയാൽ മാത്രമേ എനിക്ക് മാറ്റമുണ്ടാകൂ എന്ന് ഹൃത്വികിന് അറിയാമായിരുന്നു.’

സുനൈന പറഞ്ഞു.മദ്യപാനം മാത്രമല്ല ലഘുഭക്ഷണത്തോടുള്ള അമിതമായ ആസക്തിയും തന്നെ ബാധിച്ചിരുന്നുവെന്ന് സുനൈന വെളിപ്പെടുത്തി. സഹോദരനാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ചിയർ ലീഡറെന്നും സുനൈന വിശേഷിപ്പിച്ചു. ഹൃത്വികിന്റെ കഠിനാധ്വാനവും അച്ചടക്കവുമാണ് തനിക്ക് പ്രചോദനമായതെന്നും സുനൈന പറയുന്നു. ‘വാർ 2’ എന്ന ചിത്രത്തിലാണ് ഹൃത്വിക് റോഷൻ അവസാനമായി അഭിനയിച്ചത്. ആരാധകർ ഏറെ കാത്തിരിക്കുന്ന ‘ക്രിഷ് 4’ ആണ് അദ്ദേഹത്തിന്റെ വരാനിരിക്കുന്ന അടുത്ത ചിത്രം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button