Cinema

ഹൃദയപൂര്‍വ്വം ഒടിടിയിലേക്ക്; സ്ട്രീമിങ് തീയതി പുറത്തുവിട്ട്

തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുന്ന സത്യന്‍ അന്തിക്കാട്-മോഹന്‍ലാല്‍ ചിത്രം ഹൃദയപൂര്‍വ്വത്തിന്റെ ഒടിടി സ്ട്രീമിങ് തീയതി പുറത്ത്. സെപ്റ്റംബര്‍ 26ന് ജിയോ ഹോട്‌സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.

ഓഗസ്റ്റ് 28ന് ഓണം റിലീസായി തിയേറ്ററുകളിലെത്തിയ ഹൃദയപൂര്‍വ്വം മികച്ച അഭിപ്രായമായിരുന്നു നേടിയത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട സത്യന്‍ അന്തിക്കാട്-മോഹന്‍ലാല്‍ കോമ്പോയുടെ തികച്ചും വ്യത്യസ്തമായ ഒരു ഫാമിലി എന്റര്‍ടൈനറാണ് ഹൃദയപൂര്‍വ്വമെന്നാണ് പലരും സമൂഹമാധ്യമങ്ങളിലൂടെ കുറിച്ചത്.

മോഹന്‍ലാലിനോടൊപ്പം സംഗീത് പ്രതാപ്, മാളവിക മോഹനന്‍, സിദ്ദിഖ്, സംഗീത മാധവന്‍ നായര്‍, ലാലു അലക്‌സ്, ജനാര്‍ദ്ദനന്‍, ബാബുരാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.മോഹന്‍ലാല്‍ – സംഗീത് പ്രതാപ് കോമ്പോയ്ക്ക് വലിയ ജനപ്രീതി നേടാന്‍ കഴിഞ്ഞിരുന്നു. ചിത്രത്തിന്റെ ഹ്യൂമര്‍ സീനുകളെല്ലാം വര്‍ക്കാകാന്‍ കാരണം ഇവരുടെ കോമ്പിനേഷന്റെ ഭംഗിയാണെന്നാണ് നിരൂപകര്‍ ചൂണ്ടിക്കാണിച്ചത്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ഹൃദയപൂര്‍വ്വത്തിന്റെ കഥ രചിച്ചിരിക്കുന്നത് അഖില്‍ സത്യനും തിരക്കഥ സോനു ടി പിയുമാണ്. ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീതം ഒരുക്കിയിരിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് അനു മൂത്തേടത്തും എഡിറ്റിംഗ് കെ രാജഗോപാലുമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button