കോടതിയിൽ പരാതികളില്ലാതെ കൈ കൊടുത്ത് പിരിഞ്ഞ് ജിവി പ്രകാശും സൈന്ധവിയും

കഴിഞ്ഞ വർഷമായിരുന്നു സംഗീത സംവിധായകനും ഗായകനും നടനുമായ ജി വി പ്രകാശും ഗായിക സൈന്ധവിയും വിവാഹബന്ധം വേർപിരിയാൻ പോകുകയാണെന്ന വിവരം ഇരുവരും അനൗൺസ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം പരാതികളും പരിഭവങ്ങളുമില്ലാതെ ചെന്നൈ കുടുംബ കോടതിയിൽ പരസ്പര ധാരണയോടെയാണ് രണ്ടുപേരും പിരിഞ്ഞത്. ഇരുവരും കോടതിയ്ക്ക് മുന്നിലുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായതോടെ ഇങ്ങനെ പരസ്പര ബഹുമാനത്തോടെ വേർപിരിയണമെന്ന് വീഡിയോയ്ക്ക് താഴെ കമന്റ് സെക്ഷനിൽ നിറഞ്ഞു നിൽക്കുന്ന അഭിപ്രായം.നീണ്ട വർഷത്തെ ദാമ്പത്യം അവർ ഇങ്ങനെ അവസാനിക്കുമ്പോൾ വേദന ഉണ്ടായിരിക്കും, അഞ്ച് വയസുള്ള മകൾക്ക് വേണ്ടിയായിരിക്കും ഇങ്ങനെയൊരു പരസ്പര ബഹുമാനത്തോടെയുള്ള തീരുമാനത്തിൽ എത്തിയിട്ടുണ്ടാവുക എന്ന് സോഷ്യൽ മീഡിയ ചർച്ചയിൽ അവലംബിക്കുന്നു.
വിവാഹത്തിന് മുൻപും ശേഷവുമായി ജി വി പ്രകാശും സൈന്ധവിയും ഒന്നിച്ച് പാടിയ പാട്ടുകൾ ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. സ്കൂൾ കാലം മുതലേ ഇരുവരും പ്രണയത്തിലായിരുന്നു. 12 വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിലാണ് ഇരുവരും വേർപിരിയാമെന്ന് തീരുമാനിക്കുന്നത്. ഈ മ്യൂസിക്കൽ ഡിയോ 2013 ലാണ് വിവാഹം കഴിക്കുന്നത്. 2020 ലാണ് ഇരുവർക്കും അൻവി എന്ന് പേരുള്ള പെൺകുട്ടി ജനിക്കുന്നത്. ഇവരുടെ കോംബോ ഇഷ്ടപ്പെടുന്ന ഒരുപാട് സംഗീത ആരാധകരുണ്ട്.
ഇവരൊന്നിച്ച് സ്റ്റേജിലെത്തിയാലും ആഘോഷമാക്കാറുണ്ട്. ഇവരുടെ വേർപിരിയൽ വാർത്ത ആരാധകരെ ഞെട്ടലിലാക്കിയിരുന്നു. ഇവർ വേർപിരിയാൻ തിരുമാനിച്ചതിന് ശേഷവും ഇരുവരെയും മ്യൂസിക്കൽ ഇവന്റുകളിൽ കാണാൻ കഴിഞ്ഞപ്പോൾ ഇവരുടെ ആരാധകർക്ക് ഒന്നിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു.
ധനുഷ് നായകനായി എത്തിയ ‘വാത്തി’ എന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് ഇത്തവണ 71മത് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. അദ്ദേഹത്തിന് കിട്ടുന്ന രണ്ടാമത്തെ പുരസ്‌കാരം കൂടിയാണിത്. നേരത്തെ സൂര്യ നായകനായ ‘സൂരറൈ പോട്രു’ എന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തിനും അദ്ദേഹത്തിന് ഈ പുരസ്കാരം ലഭിച്ചിരുന്നു. ജിവി പ്രകാശിന്റേതായി ആറോളം സിനിമകളാണ് ഇനി റിലീസിന് എന്താണുള്ളത് എത്താനുള്ളത്.