Cinema
വേനലവധി കടുത്ത ചൂടുള്ള ഏപ്രിലിലും കനത്ത മഴയുള്ള ജൂലൈയിലും അവധി കൊടുക്കൂ, ; ജൂഡ് ആന്റണി ജോസഫ്

സംസ്ഥാനത്തെ ഏപ്രിൽ, മേയ് മാസങ്ങളിലെ സ്കൂൾ അവധിക്കാലം മാറ്റുന്നത് സംബന്ധിച്ചതിൽ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അഭിപ്രായങ്ങൾ തേടിയിരുന്നു. ഇതേ കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയ നിറയെ.
ഈ വേളയിൽ ചർച്ചയിൽ പങ്കാളിയായിരിക്കുകയാണ് സംവിധായകനും നടനുമായ ജൂഡ് ആന്തണി ജോസഫ്.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
പൊതു ജനാഭിപ്രായം ചോദിച്ചത് കൊണ്ട് പറയുവാ. വേനലവധി കടുത്ത ചൂടുള്ള ഏപ്രിൽ ഒരു മാസം കൊടുക്കുക. കനത്ത മഴയുള്ള ജൂലൈ മഴക്കുള്ള അവധിയും കൊടുക്കുക. മേയും ജൂണും പറ്റിയാൽ ഓൺലൈൻ ക്ലാസ്സ് ആക്കുക – എന്നും ജൂഡ് ആന്റണി ജോസഫ് കുറിച്ചു.