മമ്മൂട്ടിയുടെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഹാഫ് സ്ലീവ് ട്രെൻഡി ബ്ലാക്ക് ഷർട്ടിൽ അതിസുന്ദരനായി, പുഞ്ചിരിതൂകി നിൽക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് അദ്ദേഹത്തിന്റെ സന്തതസഹചാരിയായ ജോർജ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.
ചിത്രം പുറത്തുവന്നതിന് പിന്നാലെ ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്കാണ് ഇത് വഴിയൊരുക്കിയിരിക്കുന്നത്. ‘‘ഒരു പുഞ്ചിരി മാത്രം, മറ്റൊന്നും ആവശ്യമില്ല’’ എന്നാണ് ചിത്രത്തോടൊപ്പം കുറിച്ചത്. ൈഫസൽ ലമിയയാണ് ചിത്രം പകർത്തിയിരിക്കുന്നത്. മൂന്ന് പതിറ്റാണ്ടിലേറെയായി മമ്മൂട്ടിയുടെ നിഴലായി കൂടെയുള്ള ജോർജ്ജ് പങ്കുവച്ച ചിത്രം മമ്മൂട്ടി ആരാധകർ ഹൃദയത്തിലേറ്റിക്കഴിഞ്ഞു.
പുതിയ ലുക്കിൽ യുവാക്കളെപ്പോലും വെല്ലുന്ന സ്റ്റൈലിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ‘ഇപ്പോഴും മമ്മൂട്ടി തന്നെയാണ് മലയാളത്തിലെ ഏറ്റവും ചെറുപ്പക്കാരനായ നടൻ’ എന്നാണ് സോഷ്യൽ മീഡിയയിൽ വരുന്ന പ്രധാന കമന്റുകൾ.
പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് ഓരോ ചിത്രം പങ്കുവയ്ക്കുമ്പോഴും മമ്മൂട്ടി തെളിയിച്ചുകൊണ്ടിരിക്കുകയാണെന്ന് ആരാധകർ പറയുന്നു. നിമിഷങ്ങൾക്കകം തന്നെ ലക്ഷക്കണക്കിന് ലൈക്കുകളും ഷെയറുകളുമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.



