Cinema
പ്രശസ്ത ഗായിക ആശ ഭോസ്ലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുംബൈ: ഇതിഹാസ ഗായിക ആശ ഭോസ്ലെയെ ഹൃദയസ്തംഭനത്തെ തുടർന്ന് മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ കുറച്ചു മാസങ്ങളായി വാർധക്യസഹജമായ വിവിധ ആരോഗ്യപ്രശ്നങ്ങൾ ആശ ഭോസ്ലെയെ അലട്ടിയിരുന്നു. നിലവിൽ മുംബൈയിലെ പ്രശസ്തമായ ബ്രീച്ച് കാൻഡി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ ചികിത്സ തുടരുകയാണെ്. ആരോഗ്യനിലയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.



