Cinema

ദൃശ്യം 2 തിയേറ്ററിലേക്ക്,​ സർപ്രൈസ് പ്രഖ്യാപനവുമായി മോഹൻലാൽ

ദൃശ്യം സിനിമയുടെ വൻവിജയത്തിന് ശേഷം പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ദൃശ്യം 2. എന്നാൽ കൊവിഡ് കാലമായതിനാൽ തിയേറ്റർ റിലീസ് ഒഴിവാക്കി ഒ.ടി.ടിയിലായിരുന്നു ദൃശ്യം 2റിലീസ് ചെയ്തത്. ഇപ്പോഴിതാ ദൃശ്യം തിയേറ്ററിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. ഏപ്രിൽ 11ന് ചിത്രം തിയേറ്ററുകളിലെത്തും. മോഹൻലാലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മലയാള സിനിമ ചരിത്രത്തിലാദ്യമായി ഒ.ടി.ടിയിൽ റിലീസ് ചെയ്തൊരു ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യുന്നു എന്ന പ്രത്യേകതയും ദൃശ്യം 2വിനുണ്ട്.

2013ലാണ് മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലറുകളിലൊന്നായ ദൃശ്യം പുറത്തിറങ്ങിയത്. എട്ടു വർഷത്തിന് ശേഷം 2021ലാണ് ആമസോൺ പ്രൈമിൽ ദൃശ്യം 2 എത്തുന്നത്. ഒ.ടി,​ടിയിലും ചിത്രം വൻവിജയമായിരുന്നു. ദൃശ്യം ഫ്രൈഞ്ചൈസിയിലെ മൂന്നാമത്തെ ചിത്രം മേയ് 21ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കെയാണ് സ‌ർപ്രൈസ് പോലെ ദൃശ്യം 2വിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും ജീത്തു ജോസഫ് ആണ്. ഛായാഗ്രഹണം സതീഷ് കുറുപ്പ്. എഡിറ്റിംഗ് വി എസ് വിനായക്. ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് അർഫാസ് അയൂബ്, സുധീഷ് രാമചന്ദ്രൻ. സംഗീതം അനിൽ ജോൺസൺ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button