“മോഹൻലാലിന് എന്തെങ്കിലും നിലപാടുണ്ടോ? വിമർശനവുമായി ശ്രീലക്ഷ്മി അറക്കൽ

ദിലീപ് നായകനാകുന്ന ‘ഭഭബ’യിൽ മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ അഭിനയിച്ചതിനെതിരെ വിമർശനവുമായി ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറക്കൽ. ദിലീപിന്റെ സിനിമയിൽ അഭിനയിച്ച മോഹൻലാലിനോട് തനിക്ക് താത്പര്യമില്ലെന്നും മോഹൻലാലിന് എന്തെങ്കിലും നിലപാടുണ്ടോയെന്നും ശ്രീലക്ഷ്മി ചോദിച്ചു.
ദിലീപിന്റെ സിനിമയിലഭിനയിച്ച മോഹൻലാലിനോട് എനിക്ക് യാതൊരു താത്പര്യവുമില്ല. അയാൾക്ക് എന്തെങ്കിലും നിലപാടുണ്ടോ? ഇതാണോ മഹാനടൻ? ദിലീപിന്റെ സിനിമകൾ ഒരിക്കലും കാണില്ല. ഇൻസ്റ്റഗ്രാമിൽ റീലായി വന്നാൽപ്പോലും സ്‌കിപ് ചെയ്യും.’- ശ്രീലക്ഷ്മി പറഞ്ഞു.ദിലീപിനെ നായകനാക്കി നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്ത ഭ ഭ ബ നാളെയാണ് തീയേറ്ററുകളിലെത്തുന്നത്. ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് സിനിമ നിർമിച്ചത്.
മോഹൻലാൽ അതിഥി വേഷത്തിലെത്തുന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു. സഹ നിർമ്മാണം ബൈജു ഗോപാലൻ, വി സി പ്രവീൺ. എക്സിക്യുട്ടീവ് പ്രൊഡ്യൂസർ : കൃഷ്ണമൂർത്തി. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്.വേൾഡ് ഓഫ് മാഡ്നെസ് എന്ന ടാഗ്‌ലൈനോടെയാണ് ചിത്രം അവതരിപ്പിക്കുന്നത്. ഭയം ഭക്തി ബഹുമാനം എന്നതിന്റെ ചുരുക്ക രൂപമാണ് ഭ.ഭ.ബ. ഫാഹിം സഫർ, നൂറിൻ ഷെരീഫ് എന്നിവർ ചേർന്നാണ് രചന നിർവഹിച്ചത്.
സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ്, ബാലു വർഗീസ്, സലിംകുമാർ, അശോകൻ, ദേവൻ, ബിജു പപ്പൻ, ജി. സുരേഷ് കുമാർ, നോബി, വിജയ് മേനോൻ, റിയാസ് ഖാൻ, സെന്തിൽ കൃഷ്ണ, റെഡിൻ കിങ്സ്‌ലി (തമിഴ്), ഷമീർ ഖാൻ (പ്രേമലു ഫെയിം), ഷിൻസ്, ശരണ്യ പൊൻവണ്ണൻ, നൂറിൻ ഷെറീഫ്, ധനശ്രീ, ലങ്കാ ലക്ഷ്മി, കോറിയോഗ്രാഫർ സാന്റി എന്നിവരും ചിത്രത്തിലുണ്ട്. വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം കോയമ്പത്തൂർ, പാലക്കാട്, പൊള്ളാച്ചി, കൊച്ചി ഭാഗങ്ങളിലായാണ് ചിത്രീകരിച്ചത്.അ



