ദിയ കൃഷ്ണയ്ക്കും അമ്മ സിന്ധു കൃഷ്ണയ്ക്കും എതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനങ്ങൾ

കഴിഞ്ഞ ദിവസം ദിയ കൃഷ്ണ പങ്ക് വെച്ച ഒരു വ്ളോഗിനെ തുടർന്നാണ് സോഷ്യൽ മീഡിയയിൽ സിന്ധു കൃഷ്ണക്ക് എതിരെ കടുത്ത വിമർശനങ്ങൾ വരുന്നത്. സിന്ധു കൃഷ്ണയും അശ്വിനും തമ്മിലുള്ള ബോണ്ട് അറിയാത്ത ആളുകൾ ആണ് ഇങ്ങനെ വിമർശിക്കുന്നത്. ഒരു മകനെ കിട്ടിയ വാത്സല്യത്തോടെയാണ് സിന്ധു കൃഷ്ണ അശ്വിനോട് പെരുമാറുന്നത്.
ചിക്കൻ കറി വിളമ്പിയപ്പോൾ ലെഗ് പീസ് തികയാതെ വന്ന സംഭവത്തിൽ, മരുമകനായ അശ്വിനോട് ദിയയും സിന്ധുവും ബഹുമാനമില്ലാതെയാണ് പെരുമാറിയതെന്നാണ് പ്രധാന വിമർശനം. സത്യാവസ്ഥ എന്തെന്നാൽ ലെഗ് പീസ് ചിക്കൻ കറിയിൽ നിന്നും ദിയ തപ്പിയപ്പോൾ സിന്ധു കൃഷ്ണ കുട്ടിക്ക് കാൽ പോരെ വലിയ ആൾക്ക് വേണ്ടല്ലോ എന്ന് മാത്രമാണ് പറഞ്ഞത്. അതിനു ഇത്രയും വിമർശിക്കേണ്ട കാര്യമെന്താണ് എന്ന് മനസിലാകുന്നില്ല. നടൻ കൃഷ്ണ കുമാറിനെയും കുടുംബത്തെയും വേട്ടയാടാൻ എന്തുണ്ടെന്ന് നോക്കി നടക്കുന്ന ഒരു കൂട്ടം തന്നെയുണ്ടെന്ന് വേണം പറയാൻ