Cinema

വർഷങ്ങൾക്കുശേഷം മഞ്ജു വാര്യരുടെ ഇൻസ്റ്റയിൽ ദിലീപിന്റെ ചിത്രം

മലയാളി പ്രേക്ഷകർ ഏറെ സ്‌നേഹിച്ച താരദമ്പതികളായിരുന്നു ദിലീപും മഞ്ജു വാര്യരും. പ്രണയിച്ച് വിവാഹിതരായ ഇരുവരും 17 വർഷക്കാലം ഒരുമിച്ച് ജീവിച്ചതിനുശേഷം വേർപിരിഞ്ഞു. ഇതിനുശേഷം ദിലീപ് നടി കാവ്യ മാധവനെ വിവാഹം ചെയ്തത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ മഞ്ജു വാര്യർക്കെതിരെ ദിലീപ് ആരോപണം ഉന്നയിച്ചതും വാർത്തകളിൽ ഇടം നേടിയിരുന്നു. ഇപ്പോഴിതാ ദിലീപ് ഉൾപ്പെട്ട ഫോട്ടോ മഞ്ജു വാര്യർ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത് ശ്രദ്ധനേടുകയാണ്.

ആദ്യമായി നായികയായ സല്ലാപം എന്ന സിനിമയുടെ പോസ്റ്റർ ആണ് മഞ്ജു പങ്കുവച്ചിരിക്കുന്നത്. സല്ലാപം ഇറങ്ങിയിട്ട് 30 വർഷം തികഞ്ഞ വേളയിലാണ് പോസ്റ്റ്. ദിലീപ് ആയിരുന്നു ചിത്രത്തിലെ നായകൻ. മഞ്ജു വാര്യർ, ദിലീപ്, മനോജ് കെ ജയൻ എന്നിവരാണ് പോസ്റ്ററിലുള്ളത്.

മനോജ് പങ്കുവച്ച പോസ്റ്റ് റീഷെയർ ചെയ്യുകയായിരുന്നു മഞ്ജു. മൂന്ന് ലവ് ഇമോജിക്കൊപ്പമാണ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. കൃപ ഫിലിംസിന്റെ ബാനറിൽ ലോഹിതദാസ് തിരക്കഥയെഴുതിയ ചിത്രം സംവിധാനം ചെയ്തത് സുന്ദർദാസായിരുന്നു.പൃഥിരാജിനൊപ്പം ഒന്നിക്കുന്ന രാഹുൽ സദാശിവൻ സിനിമയുടെ തിരക്കിലാണ് മഞ്ജു നിലവിലെന്നാണ് വിവരം.

സൂപ്പർഹിറ്റ് ചിത്രങ്ങളായ ഭൂതകാലം, ഭ്രമയുഗം, ഡയസ് ഈറെ എന്നിവയൊരുക്കിയ സംവിധായകനാണ് രാഹുൽ സദാശിവൻ. രഞ്ജിത് വർമയുടെ കന്നി സംവിധാനത്തിലൊരുങ്ങുന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിലും മഞ്ജു വാര്യരാണ് നായിക. ഹൗ ഓൾഡ് ആർ യൂ, വേട്ട എന്നീ ചിത്രങ്ങൾക്കുശേഷം മഞ്ജുവും കുഞ്ചാക്കോയും ഒന്നിക്കുന്ന ചിത്രമാണിത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button