Cinema

‘ദിലീപിന്റെ സിനിമ പരാജയപ്പെടാൻ കാരണം അയാളല്ല, ക്ലാസ്‌മേ​റ്റ്സ് ഇറങ്ങിയതോടെ എല്ലാം മാറിമറിഞ്ഞു’

ഒരു സമയത്ത് മലയാളത്തിലെ പുതുമുഖ താരങ്ങളെ ഉപയോഗിച്ച് സംവിധായകൻ ലാൽ ജോസ് ഒരുക്കിയ ചിത്രമായിരുന്നു ക്ലാസ്‌മേ​റ്റ്സ്. പൃഥ്വിരാജും ജയസൂര്യവും കാവ്യാ മാധവനും, ഇന്ദ്രജിത്തും തുടങ്ങി ഒട്ടനവധി താരങ്ങളാണ് ചിത്രത്തിലെത്തിയത്. ദിലീപ് നായകനായിരുന്നു രസികൻ എന്ന ചിത്രത്തിനുശേഷമാണ് ലാൽ ജോസ് ക്ലാസ്‌മേ​റ്റ്സ് സംവിധാനം ചെയ്തത്. ഇപ്പോഴിതാ ക്ലാസ്‌മേ​റ്റ്സുമായി ബന്ധപ്പെട്ട് ഉയർന്ന ഗോസിപ്പുകളിൽ പ്രതികരിച്ചിരിക്കുകയാണ് ലാൽ ജോസ്. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പങ്കുവച്ചത്.

‘രസികൻ എന്ന ചിത്രത്തിന്റെ ക്യാമറാമൻ രാജീവ് രവിയായിരുന്നു. അപ്പോൾ എന്റെ അടുത്ത സിനിമയിലും ക്യാമറാമാനായി രാജീവ് രവി വന്നാൽ പരാജയപ്പെടുമെന്ന് ചിലർക്ക് ഭയമുണ്ടായിരുന്നു. എന്നാൽ രാജീവ് രവി തന്നെ മതിയെന്ന് പറഞ്ഞത് ഞാൻ എടുക്കുകയായിരുന്നുവെന്ന ഗോസിപ്പുകൾ വന്നിരുന്നു. സിനിമയിൽ എല്ലാക്കാലത്തും ഓരോ വിശ്വാസങ്ങൾ നിലനിന്നിരുന്നു. ആ സമയങ്ങളിൽ രാജീവ് രവി ചിത്രീകരിച്ച സിനിമ അധിക വിജയമായിരുന്നില്ല.

പക്ഷെ ക്ലാസ്‌മേ​റ്റ്സിൽ അങ്ങനെയൊരു പ്രശ്നമുണ്ടായിട്ടില്ല. ഞാൻ രാജീവിനോട് കഥ പറഞ്ഞു. അദ്ദേഹം ക്യാമറ ചെയ്യാമെന്ന് പറയുകയായിരുന്നു. അതിന് ആരും എന്നോട് എതിർപ്പ് പറഞ്ഞിട്ടില്ല. ക്ലാസ്‌മേറ്റ്സ് വൻ വിജയമായിരുന്നു. അതോടെ എല്ലാം മാറിമറിഞ്ഞു. രസികൻ വിജയിക്കാതെ പോയതിന് പല കാരണങ്ങളുമുണ്ട്. അതിന് രാജീവ് രവിയെ കു​റ്റം പറഞ്ഞിട്ട് കാര്യമില്ല. മീശമാധവൻ സിനിമ ചെയ്തതിനുശേഷമാണ് ദിലീപിന് സ്​റ്റാർ എന്നൊരു പദവി ലഭിച്ചത്. നിലമ്പൂരിലെ ഒരു കളളന്റെ ജീവിതമനുസരിച്ചാണ് ചെയ്തത്. യഥാർത്ഥ ജീവിതത്തിൽ അയാൾ ആത്മഹത്യ ചെയ്തു’- ലാൽ ജോസ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button