Music
ബേക്കൽ ബീച്ച് ഫെസ്റ്റിൽ വേടന്റെ സംഗീത പരിപാടിക്കിടെ തിക്കും തിരക്കും , കുട്ടികളുൾപ്പെടെ നിരവധിപേർ ആശുപത്രിയിൽ

കാസർകോട്: കാസർകോട് ബേക്കൽ ബീച്ച് ഫെസ്സിൽ റാപ്പർ വേടന്റെ സംഗീത പരിപാടിക്കിടെ വൻതിക്കും തിരക്കും, കുട്ടികളുൾപ്പെടെ നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബേക്കൽ ബീച്ച് ഫെസ്റ്റിൽ ഇന്ന് രാത്രി എട്ടിനാണ് വേടന്റെ സംഗീത പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാൽ ഒന്നര മണിക്കൂർ വൈകിയാണ് പരിപാടി ആരംഭിച്ചത്.
ഇതിനിടെ നിരവധി പേർ പരിപാടി നടക്കുന്നയിടത്ത് എത്തിയിരുന്നു. ടിക്കറ്റെടുക്കാത്തവരും പരിപാടിയിലേക്ക് കയറിയെന്നാണ് സംഘാടകരിൽ നിന്ന് ലഭിക്കുന്ന വിവരം. വേദിയുടെ മുന്നിലേക്ക് കയറാനുള്ള ശ്രമത്തിനിടെയാണ് തിരക്കുണ്ടായത്. കുട്ടികളുൾപ്പെടെ നിരവധിപേർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില സാരമുള്ളതല്ല.