Cinema

കേന്ദ്രമന്ത്രിയായി, സുരേഷ് എന്ന് വിളിക്കാമോ’; ഉർവശി ചോദിച്ചു പിന്നാലെ നടന്റെ മറുപടി

മലയാള സിനിമയെ എന്നും അഭിമാനനേട്ടത്തിൽ എത്തിച്ച നടിയാണ് ഉർവശി. തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിൽ നിരവധി സിനിമകളിൽ അഭിനയിച്ച താരത്തിന് ലക്ഷകണക്കിന് ആരാധകരാണുളളത്. ലേഡി സൂപ്പർ സ്റ്റാർ എന്നുവരെ വിശേഷിപ്പിക്കാൻ കഴിയുന്ന താരമാണ് ഉർവശി. 1984ൽ മമ്മൂട്ടി നായകനായി എത്തിയ ‘എതിർപ്പുകൾ’ ആണ് ഉർവശി നായികയായി അഭിനയിച്ച ആദ്യ മലയാള സിനിമ. പിന്നാലെ മലയാളസിനിമയിലെ തിരക്ക് പിടിച്ച നടിയായി ഉർവശി മാറി.

സഹപ്രവർത്തകരിൽ പലരുമായി ഉർവശിക്ക് അടുത്ത സൗഹൃദമുണ്ട്. അതിൽ ഒരാളാണ് സുരേഷ് ഗോപി. നിരവധി സിനിമകളിൽ ഉർവശിയും സുരേഷ് ഗോപിയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഒരു പരിപാടിക്കിടെ ഉർവശി, സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ചർച്ചയാകുന്നത്. കേന്ദ്രമന്ത്രിയായി ഇനി സുരേഷ് എന്ന് വിളിക്കാമോയെന്നാണ് ഉർവശി ചോദിക്കുന്നത്. അപ്പോൾ ചിരിച്ചുകൊണ്ട് വിളിച്ചോ പ്രശ്നമില്ലയെന്ന് സുരേഷ് ഗോപി പറയുന്നു.’

എന്റെ പൊന്നുതമ്പുരാൻ’ എന്ന സിനിമ ഞാനും സുരേഷും ഒരുമിച്ച് അഭിനയിച്ചതാണ്. സുരേഷ് എന്ന് വിളിക്കാമോ? കേന്ദ്രമന്ത്രിയായില്ലേ? അങ്ങനെ ഒന്നുമില്ലല്ലോ അല്ലേ? ഞാൻ ഇന്ന് പെട്ടെന്ന് സുരേഷിന്റെ വീട്ടിൽ വിളിക്കുന്ന പേര് വിളിച്ചു. ഞാൻ എന്റെ ജൂനിയറായി വന്ന എല്ലാവരെയും എന്റെ ഇളയവരായിയാണ് കണക്കാക്കുന്നത്. ഇത്രയും പരിചയം ആയിട്ട് ഇനി മാറ്റി വിളിക്കാൻ പറ്റില്ലല്ലോ അതാണ്’- ഉർവശി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button