വൻ മാറ്റങ്ങളോടെ ബിഗ് ബോസ്,

ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഇന്ത്യയിലെ വിവിധ ഭാഷങ്ങളിൽ സംപ്രേക്ഷണം ചെയ്യുന്ന ഷോയുടെ ഏഴാം സീസൺ ആണ് മലയാളത്തിൽ ഇനി വരാനിരിക്കുന്നത്. എല്ലാ സീസണുകളേയും പോലെ ഇത്തവണയും ഏറെ വ്യത്യസ്തകളുമായിട്ടാകും സീസൺ എത്തുകയെന്ന സൂചനകളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ മോഹൻലാലിന്റെ പണി വരുന്നുണ്ട് പ്രൊമോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ബിഗ് ബോസ് മലയാളം സീസൺ 7 തുടങ്ങാൻ പോകുന്നുവെന്ന പ്രഖ്യാപനത്തിന് പിന്നാലെ പ്രെഡിക്ഷൻ ലിസ്റ്റുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു കഴിഞ്ഞു. സിനിമ-സീരിയൽ- സ്പോട്സ്- സംഗീതം- ട്രാൻസ്ജെന്റർ തുടങ്ങി വിവിധ മേഖലകളിലുള്ളവരാണ് ഈ പ്രെഡിക്ഷൻ ലിസ്റ്റുകളിലുള്ളത്. മുൻ സീസണുകളിലെ പ്രെഡിക്ഷൻ ലിസ്റ്റിൽ വന്നവരും ഇക്കൂട്ടത്തിലുണ്ട്. ഇപ്പോഴിതാ ഇക്കൂട്ടത്തിൽ പുതിയ ആളുകളും വന്നിട്ടുണ്ട്. ഒരു ഗായകൻ അടക്കമുള്ള ആറ് പേരുടെ ലിസ്റ്റാണ് ബിഗ് ബോസ് മല്ലു ടോക്സ് പുറത്തുവിട്ടത്.
ഇഷാനി ഇഷ, ആദില, നൂറ, ആർ ജെ അഞ്ജലി, അപ്പാനി ശരത്ത്, ആദിത്യന്‍ ജയന്‍, അനുമോള്‍, റോഹന്‍ ലോണ, ജിഷിന്‍ മോഹന്‍, ബിനീഷ് ബാസ്റ്റിന്‍, സ്വീറ്റി ബെര്‍ണാഡ്, രേണു സുധി, ജാസി, ബിജു സോപാനം, മസ്താനി തുടങ്ങിയവരാണ് കഴിഞ്ഞ പ്രെഡിക്ഷൻ ലിസ്റ്റിൽ ഉണ്ടായിരുന്നവർ. അതേസമയം, സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനായ തൊപ്പി ബിഗ് ബോസിലേക്ക് വരുന്നുണ്ടെന്നും പറയുന്നുണ്ട്. ഇതേ കുറിച്ചുള്ള ചോദ്യത്തിന് ‘അതിപ്പോൾ പറയാൻ പറ്റില്ല’, എന്നായിരുന്നു തൊപ്പി അടുത്തിടെ പറഞ്ഞത്. എന്തായാലും ബിഗ് ബോസ് മലയാളം സീസൺ 7ൽ ആരൊക്കെ ഉണ്ടാകുമെന്നത് കാത്തിരുന്ന് കാണാം.