എന്നെ മാത്രമേ നിയമപരമായി വിവാഹം കഴിച്ചിട്ടുള്ളൂ;രേണു സുധി

അന്തരിച്ച നടൻ കൊല്ലം സുധിയുടെ രണ്ടാം ഭാര്യ താനാണെന്നും രേണുവല്ലെന്നും അവകാശപ്പെട്ടുകൊണ്ടുള്ള ഒരു സ്ത്രീയുടെ വോയ്സ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. നാല് വർഷത്തോളം സുധിക്കൊപ്പം ജീവിച്ചിട്ടുണ്ടെന്നും രേണുവുമായുള്ള ബന്ധം അറിഞ്ഞതോടെയാണ് സുധിയെ വേണ്ടെന്നുവച്ചതെന്നൊക്കെ പേര് വെളിപ്പെടുത്താത്ത ഒരു സ്ത്രീ പറഞ്ഞിരുന്നു. ഇത്തരം ആരോപണങ്ങളെല്ലാം തള്ളിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് രേണു സുധിയിപ്പോൾ.
സുധിച്ചേട്ടൻ തന്നെ മാത്രമേ നിയമപരമായി വിവാഹം കഴിച്ചിട്ടുള്ളൂവെന്ന് രേണു സുധി വ്യക്തമാക്കി. വിവാഹ സർട്ടിഫിക്കറ്റ് കാണിച്ചുകൊണ്ടാണ് രേണു രംഗത്തെത്തിയത്. “കിച്ചുവിന്റെ അമ്മയേയും സുധിച്ചേട്ടൻ നിയമപരമായി വിവാഹം ചെയ്തിട്ടില്ല. അവർ സുധിച്ചേട്ടനെ ഉപേക്ഷിച്ച് സ്‌നേഹിച്ചൊരാൾക്കൊപ്പം പോയി. അതിനെക്കുറിച്ച് ഞാൻ സുധിച്ചേട്ടനോട് ചോദിച്ചിട്ടേയില്ല. ഒരിക്കൽ ഫേസ്ബുക്കിൽ തന്നോട് പിണക്കമാണോയെന്ന് ചോദിച്ച് ആ സ്ത്രീ മെസേജ് അയച്ചിരുന്നു. കുഞ്ഞിന് പിണക്കമില്ലെന്ന് മറുപടിയും നൽകി.
കിച്ചുവിന് പതിനാറ് വയസുള്ളപ്പോഴാണ് ആ സ്ത്രീ ആത്മഹത്യ ചെയ്തത്.കിച്ചു ഗെയിം കളിച്ചുകൊണ്ടിരിക്കുകയാണ്. അമ്മയെ അവസാനമായി കാണണോ ഞാൻ കൊണ്ടുപോകാമെന്ന് പറഞ്ഞപ്പോൾ എന്റെ അമ്മ ഇതാണ്, മരിച്ചില്ലല്ലോ, അമ്മ പോയിക്കോളൂ, ഞാൻ ഗെയിം കളിക്കട്ടെയെന്നാണ് അവൻ പറഞ്ഞത്. എന്നാൽ ആ മരണവാർത്ത കേട്ട് സുധിച്ചേട്ടൻ കരഞ്ഞിരുന്നു. എന്തായാലും മകന്റെ അമ്മയല്ലോ. വേറൊരാളൊടൊപ്പം പോയതാണെങ്കിലും ഇടയ്ക്ക് ഭർത്താവിനെയും കൂട്ടി വന്ന്, മോനെന്തെങ്കിലും ഗിഫ്റ്റ് കൊടുത്തിട്ട് പോകും. സുധിച്ചേട്ടൻ അപ്പോൾ മാറി നിൽക്കും. അവരുടെ ഭർത്താവ് വേറെ വിവാഹം കഴിച്ചുവെന്നാണ് അറിഞ്ഞത്.’- രേണു സുധി വ്യക്തമാക്കി.