Cinema

പ്രണയ സിനിമ പോലെ മനോഹരം, വസ്ത്രത്തിനുമുണ്ട് പ്രത്യേകത; സംഗീത് ചിത്രങ്ങളുമായി രശ്മികയും വിജയ്‌യും

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും തമ്മിലുള്ള വിവാഹ ആഘോഷങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുമ്പോൾ, തങ്ങളുടെ സംഗീത് രാവിനെക്കുറിച്ചുള്ള ഹൃദയസ്പർശിയായ കുറിപ്പുമായി വിജയ് രംഗത്തെത്തി. പ്രിയപ്പെട്ടവരുടെ പ്രസംഗങ്ങളും അപ്രതീക്ഷിത സർപ്രൈസുകളും കണ്ട് വികാരാധീനനായി കണ്ണ് നിറഞ്ഞൊഴുകിയെന്നും, പാദങ്ങൾ തളരുവോളം നൃത്തം ചെയ്തും പൊട്ടിച്ചിരിച്ചും ആഘോഷിച്ച ആ രാത്രി ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒന്നായിരുന്നുവെന്നും വിജയ് കുറിച്ചു.

പ്രശസ്ത ഡിസൈനർമാരായ ഫാൽഗുനി ഷെയ്ൻ പീക്കോക്ക് ഒരുക്കിയ ഡ്രാഗൺ ഡിസൈനുകളുള്ള ‘മാന്ത്രിക’ വസ്ത്രമണിഞ്ഞ് പുലർച്ചെ നാലുമണി വരെ നീണ്ട ആഘോഷങ്ങളിൽ താൻ മുഴുകിയിരുന്നതായും താരം പറഞ്ഞു. ഉദയ്പൂരിലെ ഐടിസി മെമെന്റോസിൽ വെച്ച് നടന്ന ഈ ആഡംബര പൂർണമായ ചടങ്ങിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർക്കിടയിൽ വലിയ ചർച്ചയായിക്കഴിഞ്ഞു.

‘‘ഞങ്ങളുടെ സംഗീത് രാത്രി… ആ രാത്രിയെ എങ്ങനെ വിശേഷിപ്പിക്കണം? ചിരിച്ചു ചിരിച്ച് കണ്ണുനിറഞ്ഞും, പാദങ്ങൾ തളരുവോളം നൃത്തം ചെയ്തും ആഘോഷിച്ച ഒരു സുന്ദരയാമം. പ്രിയപ്പെട്ടവരുടെ ഓരോ വാക്കുകളും സർപ്രൈസുകളും കേൾക്കുമ്പോൾ, വികാരങ്ങൾ അടക്കിപ്പിടിക്കാൻ ശ്രമിച്ചിട്ടും അറിയാതെ കണ്ണ് നിറഞ്ഞൊഴുകിയ നിമിഷങ്ങൾ. അത്രമേൽ പ്രിയപ്പെട്ട മനുഷ്യർക്കിടയിൽ, സന്തോഷം മാത്രം നിറഞ്ഞ ഒരു വലിയ കൂടിച്ചേരലായിരുന്നു അത്.

ഫാൽഗുനി ഷെയ്ൻ പീക്കോക്ക് തുന്നിച്ചേർത്ത വസ്ത്രങ്ങൾ വെറുമൊരു അലങ്കാരമായിരുന്നില്ല, അതൊരു മാന്ത്രികതയായിരുന്നു! അവരിലെ കല ആ ‘ഡ്രാഗണുകളെ’ പുറത്തെടുത്തു ; പുലർച്ചെ നാലുമണി വരെ ആ വസ്ത്രത്തിന്റെ ആത്മവിശ്വാസത്തിലായിരുന്നു ഞാൻ.’’– വിജയ് ദേവരകൊണ്ട കുറിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button